Kochi Water Metro Recruitment 2025: കൊച്ചി വാട്ടര്‍ മെട്രോയില്‍ ജോലിയായാലോ; വേഗം അയച്ചോ; സമയം അവസാനിക്കുന്നു
Kochi Water Metro Recruitment 2025 Details: കൊച്ചി വാട്ടര്‍ മെട്രോയില്‍ അവസരം. ബോട്ട് ഓപ്പറേഷന്‍ ട്രെയിനി, ഫ്‌ളീറ്റ് മാനേജര്‍, മാനേജര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, കണ്‍സള്‍ട്ടന്റ് (തസ്തികകളിലാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി 2025 നവംബര്‍ 27
കൊച്ചി വാട്ടര്‍ മെട്രോയില്‍ വിവിധ തസ്തികകളില്‍ അവസരം. ബോട്ട് ഓപ്പറേഷന്‍ ട്രെയിനി, ഫ്‌ളീറ്റ് മാനേജര്‍ (മെയിന്റനന്‍സ്), മാനേജര്‍ (ഫിനാന്‍സ്), മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, കണ്‍സള്‍ട്ടന്റ് (സിവില്‍) തസ്തികകളിലാണ് അവസരം. നവംബര്‍ 27 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.
ബോട്ട് ഓപ്പറേഷന്‍ ട്രെയിനി
50 ഒഴിവുകളാണ് ഈ തസ്തികയിലുള്ളത്. 9000 രൂപയാണ് സ്റ്റൈപ്പൻഡ്. 2022, 2023, 2024, 2025 വർഷങ്ങളിൽ ഐടിഐയിൽ കുറഞ്ഞത് 60% മാർക്ക് പാസായവര്‍ക്ക് അപേക്ഷിക്കാം. ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, മെഷീനിസ്റ്റ്, എസി മെക്കാനിക്, ഡീസൽ മെക്കാനിക് ട്രേഡുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫലം കാത്തിരിക്കുന്നവരെ പരിഗണിക്കില്ല. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം.
ജിപിആര്‍ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ജിപിആർ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ, മറ്റുള്ളവരെയും പരിഗണിക്കും. അവർക്ക് പ്രതിമാസം 7000 രൂപ സ്റ്റൈപ്പൻഡ് നൽകും. ജിപിആർ സർട്ടിഫിക്കറ്റ് ലഭിക്കുമ്പോൾ, വിജ്ഞാപനം ചെയ്ത പ്രകാരം അവർക്ക് പ്രതിമാസം 9000 രൂപ മുഴുവൻ സ്റ്റൈപ്പൻഡും നൽകും.
ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം ജിപിആര്‍ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് 2 വർഷത്തേക്ക് അഡ്വാൻസ്ഡ് പരിശീലനത്തിന് യോഗ്യത ലഭിക്കും. എക്‌സ്പീരിയന്‍സ് ആവശ്യമില്ല. പ്രായപരിധി 28 വയസ്. മറ്റ് തസ്തികകളിലെല്ലാം ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.
ഫ്‌ളീറ്റ് മാനേജര്‍ (മെയിന്റനന്‍സ്)
മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ നേവൽ ആർക്കിടെക്ചറിൽ എഞ്ചിനീയറിംഗിൽ ബിരുദം/ ഡിപ്ലോമ. MEO ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (FG). കുറഞ്ഞത് 12 വർഷത്തെ പരിചയം വേണം. 29,100-54,500 ആണ് പേ സ്‌കെയില്‍. പ്രായപരിധി 56 വയസ്. അഭിമുഖം വഴിയാണ് നിയമനം. ഫിക്‌സഡ് ടേം ബേസിസിലാണ് നിയമനം.
മാനേജര്‍ (ഫിനാന്‍സ്)
സിഎ/ഐസിഡബ്ല്യുഎ ആണ് യോഗ്യത. എട്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം. 20,600-46,500 ആണ് പേ സ്‌കെയില്‍. പ്രായപരിധി 50 വയസ്.
മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്
മാര്‍ക്കറ്റിങില്‍ എംബിഎ വേണം. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പേ സ്‌കെയില്‍ 10,750-29,000. പ്രായപരിധി 35 വയസ്. നിയമനം അഭിമുഖം വഴി.
കണ്‍സള്‍ട്ടന്റ് (സിവില്‍)
കരാര്‍ അടിസ്ഥാനത്തിലാണ് ഈ നിയമനം. 69,000 രൂപ മാസം കിട്ടും. സിവില്‍ എഞ്ചിനീയറിങില്‍ ബിരുദമോ തത്തുല്യയോഗ്യതയോ വേണം. 10-15 വര്‍ഷത്തെ പരിചയസമ്പത്ത് ആവശ്യം. പ്രായപരിധി 63.
എങ്ങനെ അപേക്ഷിക്കാം?
കൊച്ചി വാട്ടര്‍ മെട്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (watermetro.co.in) അപേക്ഷിക്കുന്നതിനുള്ള രീതി വിശദമാക്കിയിട്ടുണ്ട്. വിജ്ഞാപനം പൂര്‍ണമായും വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക. നേരത്തെ നവംബര്‍ 20 വരെയായിരുന്നു സമയപരിധി. പിന്നീട് ഇത് 27 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. നേരിട്ടുള്ള ലിങ്കില്‍ പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക