AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KTET 2025 Registration: കെ-ടെറ്റ് പരീക്ഷ; രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കാം ഉടൻ തന്നെ

KTET 2025 Registration Starts: കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിപ്പിക്കാൻ ആ​ഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കെ-ടെറ്റ് നിർബന്ധിത സർട്ടിഫിക്കറ്റാണ്. കൂടാതെ വിവിധ തലങ്ങളിലുള്ള അധ്യാപന അഭിരുചിയും വിഷയ പരിജ്ഞാനവും വിലയിരുത്തുന്നതിനായാണ് ഈ പരീക്ഷ നടത്തുന്നത്.

KTET 2025 Registration: കെ-ടെറ്റ് പരീക്ഷ; രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കാം ഉടൻ തന്നെ
Ktet 2025 Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 04 Jul 2025 12:04 PM

കേരള പരീക്ഷാഭവൻ 2025 നടത്തുന്ന കേരള അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ് ) യ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഉദ്യോ​ഗാർത്ഥികൾക്ക് 2025 ജൂലൈ 10 വരെ ഔദ്യോഗിക വെബ്‌സൈറ്റായ ktet.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിപ്പിക്കാൻ ആ​ഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കെ-ടെറ്റ് നിർബന്ധിത സർട്ടിഫിക്കറ്റാണ്. കൂടാതെ വിവിധ തലങ്ങളിലുള്ള അധ്യാപന അഭിരുചിയും വിഷയ പരിജ്ഞാനവും വിലയിരുത്തുന്നതിനായാണ് ഈ പരീക്ഷ നടത്തുന്നത്.

ഓഗസ്റ്റ് 23, 24 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. അഡ്മിറ്റ് കാർഡുകൾ ഓഗസ്റ്റ് 14 ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ അവരുടെ യോഗ്യതാ മാനദണ്ഡങ്ങൾ, കാറ്റഗറി തിരിച്ചുള്ള സിലബസ്, പരീക്ഷാ പാറ്റേൺ എന്നിവ പരിശോധിക്കുക. കെടെറ്റ് പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായാണ് നടത്തുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4:30 വരെയുമാണ്. ലോവർ പ്രൈമറി ക്ലാസുകൾ, അപ്പർ പ്രൈമറി ക്ലാസുകൾ, ഹൈസ്കൂൾ, ഭാഷാ അധ്യാപകർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, ഫിസിക്കൽ എജ്യൂക്കേഷൻ തുടങ്ങിയ വിഭാ​ഗങ്ങളിലേക്കാണ് പരീക്ഷ.

അപേക്ഷിക്കേണ്ട വിധം

ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in സന്ദർശിക്കുക.

“KTET ജൂൺ 2025 രജിസ്ട്രേഷൻ” ക്ലിക്ക് ചെയ്യുക (ഹോംപേജിൽ, ജൂൺ സെഷനുള്ള രജിസ്ട്രേഷൻ ലിങ്ക് തിരഞ്ഞെടുക്കുക).

നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിക്കുക (വ്യക്തിഗത, അക്കാദമിക് വിശദാംശങ്ങൾ കൃത്യമായി നൽകുക).

ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് അടയ്ക്കുക – ജനറൽ/ഒബിസിക്ക് 500 രൂപയും എസ്‌സി/എസ്ടി/പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക് 250 രൂപയുമാണ് ഓൺലൈനായി നൽകേണ്ടത്.