NAM Kerala recruitment: നാഷണല്‍ ആയുഷ് മിഷനില്‍ അവസരം, ഒഴിവുകള്‍ തൃശൂര്‍ ജില്ലയില്‍
National Ayush Mission Kerala Recruitment 2025: തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഓഗസ്ത് 18ന് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ എത്തിക്കണം

പ്രതീകാത്മക ചിത്രം
നാഷണല്‍ ആയുഷ് മിഷന്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള വിവിധ പദ്ധതികളിലേക്കാണ് നിയമനം. തൃശൂര്‍ ജില്ലയിലാണ് അവസരം. തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഓഗസ്ത് 18ന് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ എത്തിക്കണം. നേരിട്ടോ, തപാല്‍ മുഖേനയോ അപേക്ഷ നല്‍കാം. അഭിമുഖത്തിനുള്ള തീയതി പിന്നീട് അറിയിക്കും.
ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, തിരിച്ചറിയല്‍ രേഖ തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.
തസ്തികകള്‍
ഫാര്‍മസിസ്റ്റ് (ഹോമിയോ)
- യോഗ്യത: സിസിപി/എന്‍സിപി അല്ലെങ്കില്‍ തത്തുല്യം
- വേതനം: 14700
- ഒഴിവുകള്‍: 1
- ഉയര്‍ന്ന പ്രായപരിധി: 40
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍
- യോഗ്യത: എഎന്‍എം/എംഎസ് ഓഫീസിന് മുകളിലുള്ളവ
- വേതനം: 13500
- ഒഴിവുകള്‍: 1
- ഉയര്‍ന്ന പ്രായപരിധി: 40
അപേക്ഷിക്കേണ്ടത് എങ്ങനെ?
nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നോട്ടിഫിക്കേഷന്‍ ലഭ്യമാണ്. ഈ വെബ്‌സൈറ്റിലെ കരിയര്‍ വിഭാഗത്തില്‍ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. അപേക്ഷിക്കുന്നതിനുള്ള ഫോര്‍മാറ്റ് വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. സംശയങ്ങള്‍ക്ക്: 0487 2939190. വിളിക്കേണ്ട സമയം-രാവിലെ 10 മുതല്‍ അഞ്ച് വരെ.