AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NEET UG Result 2025: നീറ്റ് യുജി ഫലം ഉടൻ പ്രഖ്യാപിക്കും; എങ്ങനെ പരിശോധിക്കാം?

NEET UG 2025 Result Date: എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിയുഎംഎസ്, ബിഎസ്എംഎസ്, ബിഎച്ച്എംഎസ്, എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (NEET UG).

NEET UG Result 2025: നീറ്റ് യുജി ഫലം ഉടൻ പ്രഖ്യാപിക്കും; എങ്ങനെ പരിശോധിക്കാം?
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Published: 12 Jun 2025 20:57 PM

2025 മെയ് 4ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ഫലം ജൂൺ 14ന് പ്രഖ്യാപിക്കുമെന്ന് സൂചന. ഫലത്തോടൊപ്പം, അന്തിമ ഉത്തരസൂചികയും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. അഡ്മിറ്റ് കാർഡ് നമ്പറും ജനനത്തീയതിയും പാസ്‌വേർഡും നൽകി വിദ്യാർത്ഥികൾക്ക് ഫലം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിയുഎംഎസ്, ബിഎസ്എംഎസ്, ബിഎച്ച്എംഎസ്, എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (NEET UG). പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക ജൂൺ 3ന് പ്രസിദ്ധീകരിച്ചു. തുടർന്ന്, ജൂൺ 5 വരെ ഉദ്യോഗാർത്ഥികൾക്ക് എതിർപ്പുകൾ ഉന്നയിക്കാൻ സമയം അനുവദിച്ചിരുന്നു. അന്തിമ ഉത്തരസൂചിക പുറത്തുവന്നിട്ടില്ല. ഫലത്തോടൊപ്പം പുറത്തുവിടുമെന്നാണ് കരുതുന്നത്.

നീറ്റ് യുജി ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക.
  • ഹോംപേജിൽ ലഭ്യമായ ‘നീറ്റ് (യുജി) 2025 ഫലം’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ അപേക്ഷാ നമ്പർ, ജനനത്തീയതി, പാസ്‌വേഡ് എന്നിവ നൽകുക.
  • ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ ഫലം സ്ക്രീനിൽ ദൃശ്യമാകും.
  • തുടരാവശ്യങ്ങൾക്കായി ഒരു പകർപ്പ് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം.

ALSO READ: 10-ാം ക്ലാസ് യോഗ്യത, 2423 ഒഴിവുണ്ട് ഈ കേന്ദ്ര ജോലിക്ക് അപേക്ഷിക്കാൻ

2025 മെയ് 4നാണ് നീറ്റ് യുജി പരീക്ഷ നടന്നത്. ഇന്ത്യയിലുടനീളമുള്ള 557 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമായി ഏകദേശം 22.7 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ മൂന്ന് പ്രധാന വിഷയങ്ങൾ കേന്ദ്രീകരിച്ച് 180 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടായിരുന്നത്. മൂന്ന് മണിക്കൂറാണ് ദൈർഖ്യം. 720 മാർക്കിലായിരുന്നു പരീക്ഷ നടന്നത്.