AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NEET UG 2025 Syllabus: നീറ്റ് യുജി പരീക്ഷ 2025; സിലബസ് ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ

NEET UG 2025 Latest Syllabus: എൻ‌ടി‌എ പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച്, നീറ്റ് യുജി പരീക്ഷ 2025 മെയ് 4 ന് നടത്തും. പരീക്ഷയ്ക്ക് മുന്നോടിയായി ദേശീയ മെഡിക്കൽ കമ്മീഷൻ എല്ലാ വർഷവും പരീക്ഷയുടെ സിലബസ് പുറത്തിറക്കാറുണ്ട്.

NEET UG 2025 Syllabus: നീറ്റ് യുജി പരീക്ഷ 2025; സിലബസ് ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 13 Feb 2025 16:16 PM

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അഥവാ നീറ്റ് യുജി. നീറ്റ് യുജി 2025 പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. എൻ‌ടി‌എ പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച് 2025 മെയ് 4 ന് നീറ്റ് പരീക്ഷ നടത്തും.

പരീക്ഷയ്ക്ക് മുന്നോടിയായി ദേശീയ മെഡിക്കൽ കമ്മീഷൻ എല്ലാ വർഷവും പരീക്ഷയുടെ സിലബസ് പുറത്തിറക്കാറുണ്ട്. ഈ വർഷത്തെ നീറ്റ് പരീക്ഷ സിലബസും ദേശീയ മെഡിക്കൽ കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് nmc.org.in  എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് പുതിയ സിലബസ് ഡൗൺലോഡ് ചെയ്യാം.

നീറ്റ് യുജി പരീക്ഷാ സിലബസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ആണുള്ളത്. കൂടാതെ, ബയോളജി തന്നെ സുവോളജി, ബോട്ടണി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സിലബസിന്റെ വിശദമായ രൂപം വെബ്‌സൈറ്റിൽ ലഭ്യമാണ്.

ALSO READ: നീറ്റ് യുജി പ്രവേശന പരീക്ഷ 2025: രജിസ്ട്രേഷൻ ആരംഭിച്ചു, വിശദാംശങ്ങൾ അറിയാം

സിലബസ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nmc.org.in സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘നീറ്റ് യുജി’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ഇനി ‘ഫൈനൽ സിലബസ് ഫോർ നീറ്റ് യുജി എൻട്രൻസ് എക്‌സാമിനേഷൻ ഫോർ അഡ്മിഷൻ ടു എംബിബിഎസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം സിലബസിന്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യാം.

അതേസമയം, നീറ്റ് യുജി 2025 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 7 ആണ്. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ മാർച്ച് 9 മുതൽ 11 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, തമിഴ്, പഞ്ചാബി, തെലുങ്ക്, ഉറുദു എന്നിങ്ങനെ 13 ഭാഷകളിൽ പരീക്ഷ നടക്കും. 1,700 രൂപയാണ് അപേക്ഷ ഫീസ്. സംവരണ വിഭാഗക്കാർക്ക് ആനുകൂല്യം ലഭിക്കും. അപേക്ഷ സമർപ്പിക്കാൻ neet.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.