Independence Day Quiz: സ്വാതന്ത്ര്യ ദിന ക്വിസ്; ഈ ചോദ്യങ്ങളും ഉത്തരങ്ങളും പഠിക്കാം, സമ്മാനം ഉറപ്പ്
Independence Day Quiz in Malayalam: സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലും കോളജുകളിലും ഓഫിസുകളിലുമൊക്കെ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. മത്സരങ്ങളിൽ സമ്മാനം നേടാൻ സഹായിക്കുന്ന ചില ചോദ്യോത്തരങ്ങൾ അറിഞ്ഞാലോ....
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ബ്രിട്ടീഷ് ഭരണത്തിന്റെ അധീനതയിൽ നിന്ന് ഇന്ത്യ മുക്തിനേടിയ ദിവസം. സ്വാതന്ത്ര്യദിന ചരിത്രം, സ്വാതന്ത്ര്യ സമര സേനാനികൾ, രക്തസാക്ഷികൾ, ഭരണഘടനയുടെ മൂല്യം തുടങ്ങി ഒട്ടേറെ കാര്യങ്ങളിലേക്കുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലും കോളജുകളിലും ഓഫിസുകളിലുമൊക്കെ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. മത്സരങ്ങളിൽ സമ്മാനം നേടാൻ സഹായിക്കുന്ന ചില ചോദ്യോത്തരങ്ങൾ അറിഞ്ഞാലോ….
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്?
ഉത്തരം: 1947 ഓഗസ്റ്റ് 15
2025 ൽ ഇന്ത്യ എത്രാമത് സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്?
ഉത്തരം: 79-ാമത്
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട വർഷം?
ഉത്തരം: 1857ൽ
READ ALSO: സ്വാതന്ത്ര്യദിനം അടുത്തെത്തി; ചില സംശയം ഇപ്പോഴും ബാക്കി!
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?
ഉത്തരം: മീററ്റ് (ഉത്തർപ്രദേശ്)
ഇന്ത്യൻ ദേശീയ പതാകയുടെ നീളത്തിനും വീതിക്കും ഇടയിലുള്ള അനുപാതം?
ഉത്തരം: 3:2
ഇന്ത്യൻ ദേശീയ പതാക ഔദ്യോഗികമായി അംഗീകരിച്ച ദിവസം?
ഉത്തരം: 1947 ജൂലൈ 22
ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്തത് ആരാണ്?
ഉത്തരം: പിംഗലി വെങ്കയ്യ
ഇന്ത്യൻ ദേശീയ പതാക ആദ്യമായി ഉയർത്തിയത് എവിടെ?
ഉത്തരം: 1929ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലാഹോര്‍ സമ്മേളനത്തിൽ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി?
ഉത്തരം: ജവഹർലാൽ നെഹ്റു
മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യ സത്യഗ്രഹം?
ഉത്തരം: ചമ്പാരൻ സത്യഗ്രഹം (1917)