NPCIL Recruitment 2026: ഐടിഐയോ ബിരുദമോ മതി… ജോലി ഉടൻ; ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒഴിവുകൾ
NPCIL Job Vacancy Alert: പത്താം ക്ലാസ്, എഞ്ചിനീയറിങ് ഡിപ്ലോമ, ബിരുദം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 15 മുതലാണ് നൽകേണ്ടത്. ഫെബ്രുവരി നാല് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 18 വയസ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐഎൽ-NPCIL) യിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ. സയന്റിഫിക് അസിസ്റ്റന്റ്, സ്റ്റൈപൻഡിയറി ട്രെയിനി ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനമാണ് പുറത്തിറക്കിയത്. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എൻപിസിഐഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.npcilcareers.co.in വഴി ഓൺലൈനായി അപേക്ഷിക്കാം.
വിവിധ തസ്തികകളിലായി അകെ 114 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ്, എഞ്ചിനീയറിങ് ഡിപ്ലോമ, ബിരുദം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 15 മുതലാണ് നൽകേണ്ടത്. ഫെബ്രുവരി നാല് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 18 വയസ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. സംഭരണ വിവാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്.
ALSO READ: ബെംഗളൂരുവിലാണോ ജോലി നോക്കുന്നത്; റിസർച്ച് അസോസിയേറ്റായി നിയമനം നേടാം
സയന്റിഫിക് അസിസ്റ്റന്റ്/ബി (സിവിൽ) 02, സ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (എസ്.ടി/എസ്.എ-ക്യാറ്റ്-I) 12, സ്റ്റൈപൻഡറി ട്രെയിനി/ടെക്നീഷ്യൻ (എസ്.ടി/ടി.എൻ-ക്യാറ്റ്-II) 83, അസിസ്റ്റന്റ് ഗ്രോ.1(എച്ച്.ആർ) 02, അസിസ്റ്റന്റ് ഗ്രോ.1(എഫ്&എ) 06, എക്സ്-റേ ടെക്നീഷ്യൻ (ടെക്നീഷ്യൻ/സി) 05, അസിസ്റ്റന്റ് ഗ്രോ.1(സി&എംഎം) 04 എന്നിങ്ങനെയാണ് ഓരോ മേഖലയിലുള്ള ഒഴിവുകളുടെ എണ്ണം.
എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്,ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് https://www.npcilcareers.co.in/MainSiten/default.aspx എന്ന ലിങ്കിൽ സന്ദർശിക്കുക.