SWAYAM Admit Card 2025: സ്വയം പരീക്ഷ 2025; അഡ്മിറ്റ് കാർഡ് പുറത്ത്, ഡൗൺലോ‍ഡ് ചെയ്യാം

NTA SWAYAM Admit Card 2025: അഡ്മിറ്റ് കാർഡ് നൽകിയിരിക്കുന്ന നിങ്ങളുടെ വിവരങ്ങളെല്ലാം ശരിയാണെന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പുവരുത്തേണ്ടതാണ്. പേര്, ഫോട്ടോ, കോഴ്‌സിന്റെ പേര്, പരീക്ഷാ തീയതി, റിപ്പോർട്ടിംഗ് സമയം, പരീക്ഷാ കേന്ദ്രം, പരീക്ഷാ ദിവസത്തെ നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് അഡ്മിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്.

SWAYAM Admit Card 2025: സ്വയം പരീക്ഷ 2025; അഡ്മിറ്റ് കാർഡ് പുറത്ത്, ഡൗൺലോ‍ഡ് ചെയ്യാം

Swayam Exam

Published: 

10 Dec 2025 14:48 PM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ), സ്റ്റഡി വെബ്‌സ് ഓഫ് ആക്ടീവ് ലേണിംഗ് ഫോർ യംഗ് ആസ്പയറിംഗ് മൈൻഡ്‌സ് (SWAYAM-സ്വയം) പരീക്ഷയുടെ 2025 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ ഹാൾ ടിക്കറ്റുകൾ exams.nta.nic.in/swayam/ എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അഡ്മിറ്റ് കാർഡ് നൽകിയിരിക്കുന്ന നിങ്ങളുടെ വിവരങ്ങളെല്ലാം ശരിയാണെന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പുവരുത്തേണ്ടതാണ്. പേര്, ഫോട്ടോ, കോഴ്‌സിന്റെ പേര്, പരീക്ഷാ തീയതിയും ഷിഫ്റ്റും, റിപ്പോർട്ടിംഗ് സമയം, പരീക്ഷാ കേന്ദ്രത്തിന്റെ വിലാസം, പരീക്ഷാ ദിവസത്തെ നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് അഡ്മിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്.

ALSO READ: ഇന്ത്യൻ എയർഫോഴ്സിൽ അപ്രന്റീസാകാൻ അവസരം; എപ്പോൾ അപേക്ഷിക്കണം?

2025 ഡിസംബർ 11, 12, 13, 14 തീയതികളിലാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണത്താൽ, മൂന്ന് പരീക്ഷകളുടെ തീയതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബർ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന ബേസിക് കൺസെപ്റ്റ്സ് ഇൻ എഡ്യൂക്കേഷൻ പരീക്ഷ ഡിസംബർ 15 നും, ഡിസംബർ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന ബേസിക് ഇൻസ്ട്രക്ഷണൽ മെത്തേഡ്സ് പരീക്ഷ ഡിസംബർ 16 നും, ഡിസംബർ 13ന് നടത്താൻ നിശ്ചയിച്ചിരുന്ന സ്റ്റുഡന്റ് സൈക്കോളജി പരീക്ഷ ഡിസംബർ 16നും നടക്കും.

ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ

1. exams.nta.nic.in/swayam/ എന്ന ഔദ്യോഗിക NTA SWAYAM വെബ്സൈറ്റ് സന്ദർശിക്കുക.

2. “ജൂലൈ സെമസ്റ്റർ പരീക്ഷ 2025-നുള്ള അഡ്മിറ്റ് കാർഡുകൾ ” എന്ന് ഹോംപേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. ലോഗിൻ വിൻഡോയിൽ ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം സമർപ്പിക്കുക.

4. SWAYAM പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നിങ്ങൾക്ക് സ്ക്രീനിൽ ദൃശ്യമാകും.

5. ഭാവി ആവശ്യത്തിനായി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക. പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുമ്പോൾ ഉദ്യോഗാർത്ഥികളുടെ കൈവശം അവരുടെ പ്രിന്റ് ചെയ്ത ഹാൾ ടിക്കറ്റും സാധുവായ ഫോട്ടോ ഐഡിയും ഉണ്ടാകണം.

 

 

ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന