Oushadhi Recruitment 2025: പരീക്ഷയില്ലാതെ തന്നെ ജോലി നേടാം; ഔഷധിയിൽ 10 ഒഴിവുകൾ, 50,200 വരെ ശമ്പളം
Oushadhi Recruitment Notification 2025: ബോയിലർ ഓപ്പറേറ്റർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, റിസപ്‌ഷനിസ്റ്റ്, കോസ്റ്റ് അക്കൗണ്ടന്റ്, റിസർച്ച് അസോസിയേറ്റ്‌സ് എന്നിങ്ങനെ അഞ്ച് തസ്തികകളിലെ ഒഴിവുകളിലേക്കാണ് ഔഷധി അപേക്ഷ ക്ഷണിച്ചത്.

ഔഷധിക്ക് കീഴിൽ പരീക്ഷ ഇല്ലാതെ തന്നെ നല്ല ശമ്പളത്തോടെ ജോലി നേടാൻ സുവർണാവസരം. ബോയിലർ ഓപ്പറേറ്റർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, റിസപ്‌ഷനിസ്റ്റ്, കോസ്റ്റ് അക്കൗണ്ടന്റ്, റിസർച്ച് അസോസിയേറ്റ്‌സ് എന്നിങ്ങനെ അഞ്ച് തസ്തികകളിലെ ഒഴിവുകളിലേക്കാണ് ഔഷധി അപേക്ഷ ക്ഷണിച്ചത്. വിവിധ തസ്തികകളിലായി ആകെ പത്ത് ഒഴിവുകളാണ് ഉള്ളത്. ജനുവരി 28നാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 12 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഒഴിവുകളും മറ്റ് വിവരങ്ങളും
റിസപ്‌ഷനിസ്റ്റ് തസ്തികയിൽ ആകെ ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14,600 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നവർ 20 വയസിനും 41 വയസിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. റിസപ്‌ഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയായിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം നിർബന്ധം. ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം.
ബോയിലർ ഓപ്പറേറ്റർ തസ്തികയിലും ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,750 രൂപ വരെ ശമ്പളം ലഭിക്കും. 20 വയസിനും 41 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ബോയിലർ ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഫസ്റ്റ്/ സെക്കൻഡ് ക്ലാസ് ബോയിലേർ കോംപിറ്റൻസി സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
പ്രൊഡക്ഷൻ സൂപ്പർവൈസർ താതികയിൽ ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,600 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകർ 20 വയസിനും 41 വയസിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്ന് കെമിസ്ട്രി/ ബയോകെമിസ്ട്രി/ ബോട്ടണി/ ബയോടെക്നോളജി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ബി.എസ്.സി ബിരുദം അല്ലെങ്കിൽ ബിടെക് അതുമല്ലെങ്കിൽ ആയുർവേദത്തിൽ ബിഫാം പൂർത്തിയാക്കിയവർക്ക് അപേക്ഷ നൽകാം.
ALSO READ: കെപ്‌കോയില്‍ ട്രെയിനി ഒഴിവുകൾ; 18,000 വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
കോസ്റ്റ് അക്കൗണ്ടന്റ് തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,200 രൂപ വരെ ശമ്പളം ലഭിക്കും. കോസ്റ്റ് അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 20 വയസും ഉയർന്ന പ്രായപരിധി 41 വയസുമാണ്. അപേക്ഷകർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദവും, സിഎംഎ (സെർട്ടിഫൈഡ് മാനേജ്‌മന്റ് അക്കൗണ്ടന്റ്) കോഴ്‌സും പൂർത്തിയാക്കിയിരിക്കണം. കൂടാതെ, ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം.
റിസർച്ച് അസോസിയേറ്റ്സ് തസ്തികയിൽ അഞ്ച് ഒഴിവാണ് ഉള്ളത്. പ്രതിമാസം 31,750 രൂപ വരെ ശമ്പളം ലഭിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 20 വയസും ഉയർന്ന പ്രായപരിധി 41 വയസുമാണ്. അംഗീകൃത സ്ഥാപനത്തിൽ നിന്ന് എംഫാം അല്ലെങ്കിൽ ബോട്ടണി/ ബയോടെക്നോളജി/ ഇൻസ്ട്രുമെന്റഷൻ എന്നിവയിൽ ഏതിലെങ്കിലും ബി.എസ്.സി ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾ ഫീസ് അടയ്‌ക്കേണ്ടതില്ല. അപേക്ഷ അയച്ചവരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി വ്യക്തിഗത അഭിമുഖം നടത്തും. അഭിമുഖത്തിലെ പ്രകടം അനുസരിച്ചാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് ഔഷധിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.oushadhi.org/careers സന്ദർശിക്കുക.
എങ്ങനെ അപേക്ഷിക്കാം?
- ഔഷധിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.oushadhi.org/careers സന്ദർശിക്കുക.
- ഗൂഗിൾ ഫോം രൂപത്തിലാണ് അപേക്ഷ ഉണ്ടാവുക.
- ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ച് നൽകിയ ശേഷം, അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക കൂടി തിരഞ്ഞെടുക്കുക.
- ഇനി നൽകിയ വിവരങ്ങൾ ഒന്നുകൂടി പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.