AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Police Recruitment: കേരള പോലീസിൽ കോൺസ്റ്റബിൾ ഡ്രൈവർ വിജ്ഞ്യാപനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Kerala Police Constable Driver Recruitment 2024: കേരള പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 1.

Kerala Police Recruitment: കേരള പോലീസിൽ കോൺസ്റ്റബിൾ ഡ്രൈവർ വിജ്ഞ്യാപനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരള പോലീസ് Image Credit source: social media
Nandha Das
Nandha Das | Updated On: 04 Dec 2024 | 10:38 PM

കേരള സർക്കാരിന് കീഴിൽ പോലീസ് വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലെ ഒഴിവുകളിലേക്ക് പി.എസ്.സി ആണ് അപേക്ഷ ക്ഷണിച്ചത്. കേരള പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 1.

തസ്തിക

പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/ വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ.

ശമ്പളം

പ്രതിമാസം 31,000 രൂപ മുതൽ 66,000 രൂപ വരെയാണ് ശമ്പളം.

പ്രായപരിധി

കുറഞ്ഞ പ്രായപരിധി 20 വയസ്. ഉയർന്ന പ്രായപരിധി 28 വയസ്.

02-01-1996 നും 01-01-2004 നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയൂ.

യോഗ്യത

  • ഹയർ സെക്കൻഡറി പരീക്ഷ (പ്ലസ് ടു)/ തത്തുല്യം പാസായിരിക്കണം.
  • ഗിയർ ഉള്ള മോട്ടോർ സൈക്കിൾ, ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഹെവി പാസഞ്ചർ വെഹിക്കിൾ, ഹെവി ഗുഡ്‌സ് വെഹിക്കിൾ എന്നിവയ്ക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഡ്രൈവിംഗ് ബാഡ്ജും വേണം.

 

ALSO READ: വ്യോമസേനയിൽ ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ? കമ്മീഷൻഡ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

എങ്ങനെ അപേക്ഷിക്കാം?

  • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റയ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴിയാണ് അപേക്ഷ സമർപ്പിക്കാൻ.
  • മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡി പാസ്‍വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം. എന്നാൽ, രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
  • തുടർന്ന്, പ്രൊഫൈലിൽ കാണുന്ന ‘റിക്രൂട്ട്മെന്റ്/ കരിയർ’ എന്നത് തിരഞ്ഞെടുത്ത്, ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക.
  • അറിയിപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിശദമായി മനസിലാക്കുക.
  • ശേഷം, അറിയിപ്പിൽ നൽകിയിട്ടുള്ള രജിസ്‌ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിശദാംശങ്ങൾ തെറ്റ് കൂടാതെ പൂരിപ്പിച്ച് നൽകുക.
  • ആവശ്യപ്പെടുന്ന രേഖകൾ അറിയിപ്പിൽ പറഞ്ഞിട്ടുള്ള വലുപ്പത്തിലും ഫോർമാറ്റിലും സ്കാൻ ചെയ്ത ശേഷം അപ്‌ലോഡ് ചെയ്യുക.
  • നൽകിയ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കാം.

നിർദേശങ്ങൾ

  • അപേക്ഷയ്ക്കായി അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2013-ന് ശേഷം എടുത്തതായിരിക്കണം. 01/01/2022-ന് ശേഷം പ്രൊഫൈൽ ആരംഭിച്ചവരാണെങ്കിൽ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യാൻ. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും, ഫോട്ടോ എടുത്ത തീയതിയും കൃത്യമായി രേഖപ്പെടുത്തണം. ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോയ്ക്ക്, അപ്‌ലോഡ് ചെയ്ത തീയതി മുതൽ പത്ത് വർഷകാലത്തേക്കാണ് കാലാവധി.
  • ഓരോ തസ്തികയിലേക്ക് അപേക്ഷ നൽകുന്നതിന് മുമ്പും ഉദ്യോഗാർഥികൾ, പ്രൊഫൈലിൽ നൽകിയിരുന്ന വിവരങ്ങൾ ശെരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  • അതുപോലെ, അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷയിൽ മാറ്റം വരുത്താനോ, തെറ്റുകൾ തിരുത്താനോ സാധിക്കില്ല.