AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PNB Recruitment 2025: 48480 മുതല്‍ ശമ്പളം; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാം

Punjab National Bank Specialist Officer Recruitment 2025: ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ ഉണ്ടായിരിക്കും. പരീക്ഷയില്‍ റീസണിങ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നിയില്‍ നിന്ന് 25 ചോദ്യങ്ങള്‍ വീതമുണ്ടാകും. പ്രൊഫഷണല്‍ നോളജില്‍ 50 ചോദ്യങ്ങളുമുണ്ടാകും. പരമാവധി 100 മാര്‍ക്കാണ് എഴുത്തുപരീക്ഷയ്ക്കുള്ളത്. കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പരീക്ഷ നടക്കും

PNB Recruitment 2025: 48480 മുതല്‍ ശമ്പളം; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാം
പഞ്ചാബ് നാഷണല്‍ ബാങ്ക്‌ Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Published: 02 Mar 2025 | 01:30 PM

ഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ വിഭാഗങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാന്‍ അവസരം. മാര്‍ച്ച് മൂന്ന് മുതല്‍ 24 വരെ അപേക്ഷിക്കാം. ഏപ്രിലിലോ, മെയിലോ പരീക്ഷ നടത്താനാണ് തീരുമാനം. ജൂനിയര്‍ മാനേജ്‌മെന്റ് സ്‌കെയിലില്‍ ക്രെഡിറ്റ്, ഇന്‍ഡസ്ട്രി വിഭാഗങ്ങളിലാണ് ഒഴിവ്. യഥാക്രമം 250, 75 ഒഴിവുകളുണ്ട്. 48480-85920 ആണ് പേ സ്‌കെയില്‍. മിഡില്‍ മാനേജ്‌മെന്റ് സ്‌കെയില്‍-IIല്‍ ഐടി, ഡാറ്റ സയന്റിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി എന്നിവയില്‍ മാനേജരാകാം. 64820-93960 ആണ് പേ സ്‌കെയില്‍. മിഡില്‍ മാനേജ്‌മെന്റ് സ്‌കെയില്‍-IIIല്‍ 85920-105280 പേ സ്‌കെയിലില്‍ സീനിയര്‍ മാനേജരാകാനും അവസരമുണ്ട്. ആകെ 350 ഒഴിവുകളുണ്ട്.

ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ ഉണ്ടായിരിക്കും. പരീക്ഷയില്‍ റീസണിങ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നിയില്‍ നിന്ന് 25 ചോദ്യങ്ങള്‍ വീതമുണ്ടാകും. പ്രൊഫഷണല്‍ നോളജില്‍ 50 ചോദ്യങ്ങളുമുണ്ടാകും. പരമാവധി 100 മാര്‍ക്കാണ് എഴുത്തുപരീക്ഷയ്ക്കുള്ളത്. കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പരീക്ഷ നടക്കും.

ജിഎസ്ടി ഉള്‍പ്പെടെ 1180 രൂപയാണ് പരീക്ഷാ ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 59 രൂപ മതി. http://www.pnbindia.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റിലെ ‘ക്ലിക്ക് ഹിയര്‍ ഫോര്‍ ന്യൂ രജിസ്‌ട്രേഷന്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് രജിസ്റ്റര്‍ ചെയ്യാം. അപേക്ഷിക്കുന്നതിന് മുമ്പ് നോട്ടിഫിക്കേഷന്‍ വിശദമായി വായിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ, ഒരു നിശ്ചിത കാലയളവിലേക്ക് ബാങ്കിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള ബോണ്ട് ബാധകമാണ്.

Read Also : SSLC Examination 2025: വീണ്ടുമൊരു പരീക്ഷാക്കാലം; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍; എന്തൊക്കെ ശ്രദ്ധിക്കണം

ജൂനിയര്‍ മാനേജ്‌മെന്റ് സ്‌കെയില്‍ തസ്തികകളിലേക്കുള്ള യോഗ്യതകള്‍, പ്രായപരിധി 21-30

  1. ഓഫീസർ (ക്രെഡിറ്റ്)-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടന്റ് അല്ലെങ്കിൽ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് അല്ലെങ്കിൽ സർക്കാർ/എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത/അംഗീകൃത സ്ഥാപനം/കോളേജ്/സർവകലാശാല എന്നിവയിൽ നിന്ന് ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെ മാനേജ്മെന്റിൽ മുഴുവൻ സമയ എം.ബി.എ അല്ലെങ്കിൽ ബിരുദാനന്തര ഡിപ്ലോമ. കുറഞ്ഞത് 60% മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം
  2. ഓഫീസര്‍ ഇന്‍സട്രി: സർക്കാർ സ്ഥാപനങ്ങൾ/ എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത/ അംഗീകൃത സ്ഥാപനം/ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ടെക്സ്റ്റൈൽ/ മൈനിംഗ്/ കെമിക്കൽ/ പ്രൊഡക്ഷൻ/ മെറ്റലർജി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബി.ഇ./ ബി.ടെക് എന്നിവയിൽ മുഴുവൻ സമയ ബിരുദം. കുറഞ്ഞത് 60% മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം.  മറ്റ് തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതകള്‍, മറ്റ് യോഗ്യതകള്‍, പ്രായപരിധി, മറ്റ് വിശദാംശങ്ങള്‍ എന്നിവ അറിയുന്നതിന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നോട്ടഫിക്കേഷന്‍ വായിക്കുക.