AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RRB ALP Result 2025: ആര്‍ആര്‍ബി അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പരീക്ഷാ ഫലം പുറത്ത്; മാര്‍ക്ക് എങ്ങനെ അറിയാം? അടുത്ത ഘട്ടമെന്ത്?

RRB ALP CBT 1 Result 2025: ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് എക്‌സാം സിറ്റിയെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കും. വെബ്‌സൈറ്റ്, എസ്എംഎസ്, ഇ-മെയില്‍ വഴി ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ആര്‍ബി പോർട്ടലിൽ ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി സ്‌കോര്‍ കാര്‍ഡ് കാണാം. ഈ സൗകര്യം ഫെബ്രുവരി 27 ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ ലഭ്യമാകും.

RRB ALP Result 2025: ആര്‍ആര്‍ബി അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പരീക്ഷാ ഫലം പുറത്ത്; മാര്‍ക്ക് എങ്ങനെ അറിയാം? അടുത്ത ഘട്ടമെന്ത്?
റെയില്‍വേ സ്‌റ്റേഷന്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 26 Feb 2025 20:27 PM

സിസ്റ്റന്റ് ലോക്കോ പൈലറ്റ് ആദ്യഘട്ട പരീക്ഷയുടെ ഫലം റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ തിരുവനന്തപുരം അടക്കമുള്ള വിവിധ മേഖലകളിലെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നവംബര്‍ 25 മുതല്‍ 29 വരെയുള്ള കാലയളവിലാണ് ആദ്യ ഘട്ട പരീക്ഷ നടന്നത്. ആദ്യ ഘട്ട പരീക്ഷ പാസായ ഉദ്യോഗാര്‍ത്ഥികളുടെ റോള്‍ നമ്പറുകള്‍ പ്രാദേശിക ആര്‍ആര്‍ബി വെബ്‌സൈറ്റുകളില്‍ പുറത്തുവിട്ടിട്ടുണ്ട്. രണ്ടാം ഘട്ട പരീക്ഷ മാര്‍ച്ച് 19, 20 തീയതികളില്‍ നടത്തും.

ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് എക്‌സാം സിറ്റിയെക്കുറിച്ചുള്ള അറിയിപ്പ് ലഭിക്കും. വെബ്‌സൈറ്റ്, എസ്എംഎസ്, ഇ-മെയില്‍ വഴി ഇത് ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ആര്‍ബി പോർട്ടലിൽ ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി സ്‌കോര്‍ കാര്‍ഡ് കാണാവുന്നതാണ്. ഈ സൗകര്യം നാളെ (ഫെബ്രുവരി 27) ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ ലഭ്യമാകും.

Read Also : CBSE Board Exams: സിബിഎസ്ഇ പത്താം ക്ലാസ് വാർഷിക പരീക്ഷ ഇനി മുതൽ വർഷത്തിൽ രണ്ടുതവണ

രണ്ടാം ഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടിയ എല്ലാ ഉദ്യോഗാർത്ഥികളുടെയും കാന്‍ഡിഡേച്ചര്‍ താൽക്കാലികമാണ്. റിക്രൂട്ട്‌മെന്റിന്റെ ഏത് ഘട്ടത്തിലോ അതിനുശേഷമോ നൽകിയ ഡാറ്റയിൽ എന്തെങ്കിലും പൊരുത്തക്കോടോ, അപര്യാപ്തതയോ അല്ലെങ്കിൽ ഉദ്യോഗാർത്ഥികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവുകളോ ശ്രദ്ധയിൽപ്പെട്ടാൽ അത് റദ്ദാക്കുമെന്ന് ആര്‍ആര്‍ബി അറിയിച്ചു.

ശ്രദ്ധിച്ചാണ് ഫലം തയ്യാറാക്കിയതിലും, അബദ്ധവശാൽ സംഭവിച്ച പിഴവുകളോ ടൈപ്പോഗ്രാഫിക്കൽ, പ്രിന്റിംഗ് പിഴവുകളോ തിരുത്താനുള്ള അവകാശം ഈ ആർആർബിയിൽ നിക്ഷിപ്തമാണെന്നും ബോര്‍ഡ് അറിയിച്ചു. ആകെ 18,799 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തിയത്. ഒന്നും, രണ്ടും ഘട്ട പരീക്ഷകളെ കൂടാതെ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ തുടങ്ങിയവയും നടത്തും. അതത് ആര്‍ആര്‍ബികളുടെ വെബ്‌സൈറ്റില്‍ കയറി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാവുന്നതാണ്.