RRB NTPC Result 2025: ആര്‍ആര്‍ബി എന്‍ടിപിസി ഫലപ്രഖ്യാപനം എന്ന്? പുതിയ സൂചനകള്‍

RRB NTPC CBT 1 Results 2025 expected in September: ജൂൺ 5 മുതൽ 24 വരെയാണ് പരീക്ഷ നടത്തിയത്. ജൂലൈ 1 ന് പ്രൊവിഷണൽ ഉത്തരസൂചിക ബോർഡ് പുറത്തിറക്കി. ഉത്തരസൂചികയെക്കുറിച്ച് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ജൂലൈ ആറു വരെ സമയം അനുവദിച്ചു

RRB NTPC Result 2025: ആര്‍ആര്‍ബി എന്‍ടിപിസി ഫലപ്രഖ്യാപനം എന്ന്? പുതിയ സൂചനകള്‍

Image for representation purpose only

Published: 

01 Sep 2025 | 04:24 PM

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (എന്‍ടിപിസി) ഗ്രാജ്വേറ്റ് ആദ്യ ഘട്ട പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ് ഉദ്യോഗാര്‍ത്ഥികള്‍. ഫലപ്രഖ്യാപനം എന്നായിരിക്കുമെന്ന് നിലവില്‍ ആര്‍ആര്‍ബി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഫലപ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് സൂചന. ഈ മാസം തന്നെ ഫലം പ്രഖ്യാപിച്ചേക്കും. ഫലപ്രഖ്യാപനത്തിന് ശേഷം റീജിയണൽ ആർആർബികളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉദ്യോഗാർത്ഥികൾക്ക് റിസള്‍ട്ട് പരിശോധിക്കാനാകും.

സെപ്തംബര്‍ രണ്ടാം വാരമോ, അല്ലെങ്കില്‍ മൂന്നാം വാരമോ ഫലം പ്രതീക്ഷിക്കാമെന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഫലപ്രഖ്യാപനത്തിന്റെ തീയതി തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്ത് 26ന് അധികൃതര്‍ യോഗം ചേര്‍ന്നിരുന്നു.

എൻ‌ടി‌പി‌സി ഫല പ്രഖ്യാപനം രണ്ടോ മൂന്നോ ആഴ്ച എടുക്കുമെന്ന് ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം അവസാനത്തോടെ ഫലങ്ങൾ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ കൂടുതൽ സമയമെടുക്കും. ഉദ്യോഗാർത്ഥികൾക്ക് 2-3 ആഴ്ചയ്ക്കുള്ളിൽ ഫലം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജൂൺ 5 മുതൽ 24 വരെയാണ് പരീക്ഷ നടത്തിയത്. ജൂലൈ 1 ന് പ്രൊവിഷണൽ ഉത്തരസൂചിക ബോർഡ് പുറത്തിറക്കി. ഉത്തരസൂചികയെക്കുറിച്ച് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ജൂലൈ ആറു വരെ സമയം അനുവദിച്ചു. 100 ചോദ്യങ്ങളായിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്.

ശരിയായ ഓരോ ഉത്തരത്തിനും ഒരു മാര്‍ക്ക് വീതം ലഭിക്കും. തെറ്റായ ഉത്തരങ്ങള്‍ക്ക് 1/3 വീതം കുറയ്ക്കും. ഫലപ്രഖ്യാപനത്തിനൊപ്പം സ്‌കോര്‍കാര്‍ഡുകളും കട്ട് ഓഫ് വിശദാംശങ്ങളും പ്രതീക്ഷിക്കാം. 8113 ഗ്രാജുവേറ്റ് ലെവൽ തസ്തികകളിലേക്കാണ് പരീക്ഷ നടത്തിയത്. അണ്ടർ ഗ്രാജുവേറ്റ് ലെവൽ തസ്തികകളിൽ 3, 345 ഒഴിവുകളുണ്ട്.

ഗ്രാജുവേറ്റ് ലെവൽ തസ്തികകളിലെ ഒഴിവുകൾ

  1. ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ തസ്തികയിൽ 1736 ഒഴിവുകൾ
  2. സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ 994 ഒഴിവുകൾ
  3. ഗുഡ്‌സ് ട്രെയിൻ മാനേജർ തസ്തികയിൽ 3144 ഒഴിവുകൾ
  4. ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് തസ്തികയില്‍ 1507 ഒഴിവുകൾ
  5. സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ 732 ഒഴിവുകൾ

Also Read: KDRB Devaswom Recruitment 2025: തിരുവിതാംകൂര്‍ ഉള്‍പ്പെടെ വിവിധ ദേവസ്വങ്ങളില്‍ അവസരങ്ങളുടെ പെരുമഴ, ഒഴിവ് 37 തസ്തികകളില്‍

ഫലം എങ്ങനെ പരിശോധിക്കാം?

  • റീജിയണൽ ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
  • ഹോം പേജിൽ ലഭ്യമായ ആര്‍ആര്‍ബി എന്‍ടിപിസി റിസള്‍ട്ട്‌ 2025 ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക
  • rrbcdg.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും ഫലം പരിശോധിക്കാം
Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ