AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School TC: ഫീസ് നൽകാൻ കഴിഞ്ഞില്ല, തിരുവനന്തപുരത്ത് 10-ാം ക്ലാസ് വിദ്യാർത്ഥിയുടെ ടി സി തടഞ്ഞുവച്ചെന്നു പരാതി

Withholding 10th Class Student's TC: ഫീസ് ഈടാക്കാൻ നിയമപരമായ മാർഗങ്ങൾ തേടാതെ സ്കൂൾ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

Kerala School TC: ഫീസ് നൽകാൻ കഴിഞ്ഞില്ല, തിരുവനന്തപുരത്ത് 10-ാം ക്ലാസ് വിദ്യാർത്ഥിയുടെ ടി സി തടഞ്ഞുവച്ചെന്നു പരാതി
School Students Tc IssueImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 20 Jun 2025 19:11 PM

തിരുവനന്തപുരം: ഫീസടക്കാത്തതിന്റെ പേരിൽ ടി സി നിഷേധിക്കുന്നത് ഇന്നത്തെ കാലത്ത് അത്ര കേട്ടുകേൾവി ഉള്ള സംഭവം അല്ല. എന്നാൽ കേരളത്തിൽ തിരുവനന്തപുരത്ത് അങ്ങനെ ഒരു സംഭവം നടന്നിരിക്കുകയാണ്. ട്യൂഷൻ ഫീസ് അടച്ചില്ലെന്ന് കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ചത് തിരുവനന്തപുരത്തെ മുക്കോലയ്ക്കൽ സെന്റ് തോമസ് എച്ച് എസ് എസ് അധികൃതരാണ്.

സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതർക്ക് ബാലാവകാശ കമ്മീഷൻ താക്കീത് നൽകി. പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് ടി സി ഉടൻ നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
ഫീസ് നൽകാത്തതിന്റെ പേരിൽ ടി സി തടഞ്ഞുവയ്ക്കുന്നത് കുട്ടിയുടെ വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണെന്ന് ബാലാവകാശ കമ്മീഷൻ വിലയിരുത്തി.

Also Read:പത്തനംതിട്ടയില്‍ തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു

കൂടാതെ ഫീസ് ഈടാക്കാൻ നിയമപരമായ മാർഗങ്ങൾ തേടാതെ സ്കൂൾ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

കമ്മീഷൻ അംഗം എൻ സുനന്ദ പുറപ്പെടുവിച്ച ഉത്തരവ് സ്കൂൾ പ്രിൻസിപ്പലും സെക്രട്ടറിയും ഉടൻ നടപ്പിലാക്കണം എന്നാണ് അറിയിപ്പ്. ബാലാവകാശ കമ്മീഷൻ ചട്ടങ്ങളിലെ 45 ചട്ടം പ്രകാരം ജില്ല വിദ്യാഭ്യാസ ഓഫീസർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം ലഭ്യമാക്കാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.