SBI Recruitment 2025: എഴുത്തു പരീക്ഷയില്ലാതെ എസ്ബിഐയിൽ ജോലി നേടാം; കേരളത്തിൽ 52 ഒഴിവുകൾ, അവസാന തീയതി മാർച്ച് 15
SBI Concurrent Auditor Recruitment 2025: താത്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 18 മുതൽ മാർച്ച് 15 വരെ അപേക്ഷ നൽകാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പ്രതീകാത്മക ചിത്രം
എഴുത്തു പരീക്ഷയില്ലാതെ എസ്ബിഐയിൽ ജോലി നേടാൻ സുവർണാവസരം. കൺകറന്റ് ഓഡിറ്റർ ഒഴിവുകളിലേക്ക് എസ്ബിഐ അപേക്ഷ ക്ഷണിച്ചു. ആകെ 1194 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ മാത്രം 52 ഒഴിവുകളും ഉണ്ട്. താത്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 18 മുതൽ മാർച്ച് 15 വരെ അപേക്ഷ നൽകാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൺകറന്റ് ഓഡിറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ അതാത് സർക്കിൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിൽ (സിഎഒ) നിയമിക്കും. 45,000 മുതൽ 65,000 രൂപ വരെയാണ് പ്രതിമാസ ശമ്പളം. എസ്‌ബിഐയിൽ നിന്നോ അതിന്റെ മുൻ അസോസിയേറ്റ് ബാങ്കുകളിൽ (ഇ-എബി) നിന്നോ വിരമിച്ചവർക്കാണ് അവസരം. ക്രെഡിറ്റ്/ഓഡിറ്റ്/ഫോറെക്സ് പശ്ചാത്തലത്തിൽ പ്രവർത്തി പരിചയമുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന ലഭിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 65 വയസാണ്.
എസ്‌ബിഐ കൺകറന്റ് ഓഡിറ്റർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഷോർട്ട്‌ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. 100 മാർക്കിനായിരിക്കും അഭിമുഖം. അഭിമുഖത്തിൽ ലഭിച്ച സ്കോറുകളുടെ അടിസ്ഥാനത്തിൽ അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
ALSO READ: കോളേജിൽ എൻസിസിയിൽ ഉണ്ടായിരുന്നോ? ഇന്ത്യൻ ആർമിയിൽ 56,100 തുടക്ക ശമ്പളത്തിൽ ഓഫീസർ ആകാം
എങ്ങനെ അപേക്ഷിക്കാം?
- എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://sbi.co.in/web/careers/current-openings സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘കരിയേഴ്സ്’ എന്നത് തിരഞ്ഞെടുക്കുക.
- കൺകറന്റ് ഓഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.
- ശേഷം അപേക്ഷിക്കാനുള്ള ലിങ്കിൽ കയറി ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു നൽകുക.
- ഫോട്ടോ, ഒപ്പ്, ഐഡി പ്രൂഫ് എന്നിവയുൾപ്പെടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- ഇനി അപേക്ഷ സമർപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.