AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanskrit University Admission 2025: സംസ്കൃത സർവ്വകലാശാലയിൽ പിജി, യുജി പ്രവേശനം; സ്പോട്ട് അഡ്മിഷൻ ഈ ദിവസം

Sree Sankaracharya Sanskrit University Spot Admission: എംഎ പ്രോഗ്രാമിൽ ആറ്‌ ഒഴിവുകളും, ബിഎ പ്രോഗ്രാമിന് 12 ഒഴിവുകളുമാണ് ഉള്ളത്. കൂടുതൽ വിശദാംശങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Sanskrit University Admission 2025: സംസ്കൃത സർവ്വകലാശാലയിൽ പിജി, യുജി പ്രവേശനം; സ്പോട്ട് അഡ്മിഷൻ ഈ ദിവസം
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലImage Credit source: Facebook
nandha-das
Nandha Das | Published: 11 Jul 2025 18:45 PM

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ യുജി, പിജി സീറ്റ് ഒഴിവുകൾ. സംസ്കൃതം സാഹിത്യ വിഭാഗത്തിൽ എം.എ, ബി.എ. പ്രോഗ്രാമുകളിലാണ് ഒഴിവുകൾ ഉള്ളത്. ഒഴിവുളള സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 18ന് നടക്കും. എംഎ പ്രോഗ്രാമിൽ ആറ്‌ ഒഴിവുകളും, ബിഎ പ്രോഗ്രാമിന് 12 ഒഴിവുകളുമാണ് ഉള്ളത്. കൂടുതൽ വിശദാംശങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

സംസ്കൃതം സാഹിത്യ വിഭാഗത്തിൽ എംഎ പ്രോഗ്രാമിന് എസ്.സി വിഭാഗത്തിൽ രണ്ട്, എസ്.ടി വിഭാഗത്തിൽ ഒന്ന്, ഓപ്പൺ മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്. ബിഎ പ്രോഗ്രാമിന് എസ്.സി വിഭഗത്തിൽ നാല്, മുസ്‌ലിം രണ്ട്, ഈഴവ രണ്ട്, ഒബിസി രണ്ട്, ഇഡബ്ള്യുഎസ് രണ്ട് എന്നിങ്ങനെയും സീറ്റ് ഒഴിവുകളുണ്ട്. താത്പര്യമുള്ളതും യോഗ്യരുമായ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വേണം ജൂലൈ 18ന് സംസ്കൃതം സാഹിത്യ വിഭാഗത്തിൽ ഹാജരാകാൻ എന്ന് സർവകലാശാല അറിയിച്ചു.

ALSO READ: കേരള സിലബസുകാർക്ക് വലിയ തിരിച്ചടി, കീം പ്രവേശന ഓപ്ഷൻ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നോ നാളയോ എത്തും

അതേസമയം, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള സോഷ്യൽ വർക്ക് വിഭാഗത്തിലെ ബി. എസ്. ഡബ്ല്യു. പ്രോഗ്രാമിലും സീറ്റ് ഒഴിവുകൾ ഉണ്ട്. ഈഴവ വിഭഗത്തിൽ ഒന്നും, മുസ്ലിം ഒന്ന്, ഒബിഎക്സ് ഒന്ന്, എസ്.സി, ഒഇസി, എസ്ടി ആറ് എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്. യോഗ്യരായവർ ജൂലൈ 14ന് രാവിലെ 11 മണിക്ക് സോഷ്യൽ വർക്ക് വിഭാഗത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരകണമെന്ന് സർവകലാശാല അറിയിച്ചു.