AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

തൈപ്പൊങ്കല്‍: സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Holiday for 6 Districts in Kerala: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്.

തൈപ്പൊങ്കല്‍: സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
School HolidayImage Credit source: TV9 Network
Sarika KP
Sarika KP | Updated On: 15 Jan 2026 | 06:13 AM

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കൽ പ്രമാണിച്ചാണ് കേരളത്തിലെ ആറ് ജില്ലകൾക്ക് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്.

ഈ ജില്ലകളിൽ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കാര്യാലയങ്ങള്‍‍ അവധിയായിരിക്കുമെന്ന് കെഎസ്ഇബിയും അറിയിച്ചിട്ടുണ്ട്. വൈദ്യുതി തടസ്സം ഉണ്ടാകാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍‍പ്പെടുത്തണം. വൈദ്യുതി തകരാറുണ്ടായാല്‍ ഉടനടി പരിഹരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട എല്ലാ ഫീല്‍ഡ് ഓഫീസര്‍‍മാരും ഉറപ്പ് വരുത്തേണ്ടതാണ്. ക്യാഷ് കൗണ്ടറുകള്‍ക്കും അവധിയായിരിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വിവിധ ഓണ്‍‍ലൈന്‍ മാര്‍‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കാന്‍ കഴിയുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

Also Read:ഈ നാല് ദിവസം ഇവിടെയുള്ളവർക്ക് ഒരു തുള്ളി മദ്യം ലഭിക്കില്ല; ഉത്തരവ് പുറപ്പെടുവിച്ച് ജില്ല കളക്ടർ

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തമിഴ്നാട്ടിലെ പ്രധാന ആഘോഷമാണ് തൈപ്പൊങ്കൽ. തമിഴ്നാട് പൊങ്കലിനോട് അനുബന്ധിച്ച് നീണ്ട അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജനുവരി പത്ത് മുതൽ 16 വരെയാണ് തമിഴ്നാട്ടിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. 15 വരെയാണ് ആദ്യം അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തീയതി നീട്ടണമെന്ന ആവശ്യം ശക്തമായതോടെ ഒരു ദിവസം കൂടി അവധി നൽകുകയായിരുന്നു. ഇതിനു പുറമെ തെലങ്കാനയിലും നീണ്ട അവധിയാണ് നൽകിയിട്ടുള്ളത്. ഇവിടങ്ങളിൽ ജനുവരി 17നായിരിക്കും പൊങ്കൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുക.