AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coffee Board recruitment 2025: കോഫി ബോർഡ് റിക്രൂട്ട്‌മെന്റ്: 55 ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം

Coffee Board of India released a recruitment for 55 vacancies: വിവിധ ശാസ്ത്ര സാങ്കേതിക വിഭാഗങ്ങളിലായി 55 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇത് വിദ്യാഭ്യാസ യോ​ഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനമാണ്. ഈ തസ്തികകൾ കാർഷിക, അനുബന്ധ ശാസ്ത്ര മേഖലകളിലെ പ്രൊഫഷണലുകൾക്ക് മികച്ച കരിയർ സാധ്യതകൾ നൽകുന്നു. 

Coffee Board recruitment 2025: കോഫി ബോർഡ് റിക്രൂട്ട്‌മെന്റ്: 55 ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം
പ്രതീകാത്മക ചിത്രം Image Credit source: Freepik
aswathy-balachandran
Aswathy Balachandran | Published: 13 Jun 2025 22:15 PM

ബം​ഗളുരു: കേന്ദ്രസർക്കാരിന് കീഴിലുള്ള കോഫി ബോർഡിൽ ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കാം. ബിരുദ യോഗ്യത ഉള്ളവർക്കു മുതലാണ് അവസരമുള്ളത്. വിവിധ ശാസ്ത്ര സാങ്കേതിക വിഭാഗങ്ങളിലായി 55 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇത് വിദ്യാഭ്യാസ യോ​ഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനമാണ്. ഈ തസ്തികകൾ കാർഷിക, അനുബന്ധ ശാസ്ത്ര മേഖലകളിലെ പ്രൊഫഷണലുകൾക്ക് മികച്ച കരിയർ സാധ്യതകൾ നൽകുന്നു.

 

ഒഴിവുകൾ ഇങ്ങനെ

 

സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ്, ജൂനിയർ ലെയ്‌സൺ ഓഫീസർ, എക്സ്റ്റൻഷൻ ഇൻസ്പെക്ടർ, ഡിവിഷണൽ ഹെഡ് എന്നിവയുൾപ്പെടെയുള്ള തസ്തികകളിലാണ് ഒഴിവുകൾ. മൊത്തം 55 ഒഴിവുകൾ ആണുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ടത് ഓൺലൈൻ വഴിയാണ്. ജൂൺ 9 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിഎസ്‍സി , മാസ്റ്റർ ബിരുദം എംഎസ്സി എംഫിൽ, പി എച്ച് ഡി എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഇതൊരു സ്ഥിരം നിയമനമാണ്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള സ്കെയിലുകൾ ഇതിലുണ്ട്. കാർഷിക അനുബന്ധ ശാസ്ത്ര മേഖലകളിലെ ജോലി തേടുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുൻപ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച് വിശദമായ വിജ്ഞാപനം വായിച്ച് അപേക്ഷ സമർപ്പിക്കണം.