UGC NET Admit Card 2025: യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

UGC NET December 31 Examination Admit Card 2025 Out: എന്‍ടിഎ ഡിസംബർ 31 ന് നടക്കുന്ന യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടു. ശേഷിക്കുന്ന തീയതികളിലെ അഡ്മിറ്റ് കാര്‍ഡ് യഥാസമയം പുറത്തുവിടുമെന്ന് എന്‍ടിഎ

UGC NET Admit Card 2025: യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

UGC NET

Published: 

28 Dec 2025 | 11:32 AM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) ഡിസംബർ 31 ന് നടക്കുന്ന യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടു. ugcnet.nta.ac.in എന്ന വെബ്‌സൈറ്റിൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും. അപേക്ഷകര്‍ക്ക്‌ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാര്‍ത്ഥിയുടെ പേര്, റോൾ നമ്പർ, ഷിഫ്റ്റ് സമയം, റിപ്പോർട്ടിംഗ് സമയം, പരീക്ഷാ കേന്ദ്ര വിലാസം തുടങ്ങിയ പ്രധാന വിവരങ്ങള്‍ അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമാകും.

രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ ഓണ്‍ലൈനായി ഡിസംബർ 31, 2026 ജനുവരി 02, ജനുവരി 03, ജനുവരി 05, ജനുവരി 06, ജനുവരി 07 തീയതികളിൽ 85 വിഷയങ്ങളിലായി എന്‍ടിഎ പരീക്ഷ നടത്തും. സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു.

നിലവില്‍ ഡിസംബര്‍ 31നുള്ള അഡ്മിറ്റ് കാര്‍ഡ് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ശേഷിക്കുന്ന തീയതികളിലെ അഡ്മിറ്റ് കാര്‍ഡ് യഥാസമയം പുറത്തുവിടുമെന്ന് എന്‍ടിഎ അറിയിച്ചു. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നെങ്കിലോ, ഹാള്‍ ടിക്കറ്റിലെ വിശദാംശങ്ങളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിലോ 011-40759000 എന്ന നമ്പറിൽ ഹെൽപ്പ്ഡെസ്കുമായി ബന്ധപ്പെടാം. അല്ലെങ്കിൽ ugcnet@nta.ac.in എന്ന വിലാസത്തിൽ എഴുതാം.

Also Read: UGC NET 2025 Schedule: നെറ്റ് പരീക്ഷയ്ക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം, വിശദമായ ഷെഡ്യൂള്‍ പുറത്ത്‌

അഡ്മിറ്റ് കാര്‍ഡ് ലഭിക്കുന്നതിനുള്ള ലിങ്കില്‍ നേരിട്ട് പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുന്നത്. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6 വരെയും നടത്തും.

പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പരീക്ഷ ആരംഭിക്കുന്നതിന് കുറഞ്ഞത് 60 മിനിറ്റ് മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പരീക്ഷയുടെ ആകെ ദൈർഘ്യം മൂന്ന് മണിക്കൂറായിരിക്കും. ഓരോ ശരിയായ ഉത്തരത്തിനും രണ്ട് മാർക്ക് ലഭിക്കും.

രോഹിതിനും കോഹ്ലിക്കും വിജയ് ഹസാരെ ട്രോഫിയില്‍ കിട്ടുന്ന പ്രതിഫലം
തണുപ്പുകാലത്ത് ഒരുപാട് ചായ കുടിക്കല്ലേ!
ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
ഗര്‍ഭിണികള്‍ക്ക് പേരയ്ക്ക കഴിക്കാമോ?
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍
മിടുമിടുക്കന്‍; പാഞ്ഞടുത്ത തെരുവുനായ്ക്കളെ സധൈര്യത്തോടെ നേരിട്ട് ഒരു കുട്ടി
'ഞാന്‍ എന്റെ അച്ഛന്റെ അടുത്തേക്ക് പൊക്കോട്ടെ സിഐഎസ്എഫ് മാമാ'; ഹൃദയം കവരുന്ന ദൃശ്യങ്ങള്‍
എന്തൊക്കെയാണ് എയറിൽ നടക്കുന്നത്! ബേപ്പൂർ ഫെസ്റ്റ് കാഴ്ചകൾ