Union Bank Recruitment: യൂണിയൻ ബാങ്കിൽ തുടക്കക്കാർക്ക് തൊഴിലവസരം; 85,000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?
Union Bank Recruitment 2024: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13.
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് യൂണിയൻ ബാങ്ക്. വിവിധ സംസ്ഥാനങ്ങളിലായി 1,500 ഒഴിവുകളാണ് ഉള്ളത്. അതിൽ, കേരളത്തിൽ മാത്രം 100 ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13.
ശമ്പളം
48,480 മുതൽ 85,920 രൂപ വരെ.
പ്രായപരിധി
- കുറഞ്ഞ പ്രായപരിധി: 20 വയസ്.
- ഉയർന്ന പ്രായപരിധി: 30 വയസ്.
- ഭിന്നശേഷിക്കാർക്ക് പത്ത് വർഷവും, എസ്.സി/ എസ്.ടി വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് അഞ്ച് വർഷവും, ഒബിസിക്കാർക്ക് മൂന്ന് വർഷവും, വീതം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ALSO READ: നാഷണൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡിൽ 500 ഒഴിവുകൾ, 40000 വരെ ശമ്പളം; എങ്ങനെ അപേക്ഷിക്കാം?
യോഗ്യത
കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം (ഫുൾ ടൈം/ റെഗുലർ) പൂർത്തിയായിരിക്കണം.
അപേക്ഷയോടൊപ്പം മാർക്ക് ഷീറ്റിന്റെ പകർപ്പ് സമർപ്പിക്കേണ്ടതിനാൽ, രേഖകൾ കൈവശം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
അപേക്ഷ ഫീസ്
850 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.
എസ്.സി/ എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 175 രൂപയാണ് ഫീസ്.
തിരഞ്ഞെടുപ്പ്
ഉദ്യോഗാർത്ഥികൾക്ക് ആദ്യ റൗണ്ട് ഓണലൈൻ പരീക്ഷയുണ്ടാകും. അതിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ, ഭാഷാ പ്രാവീണ്യം (Language Proficiency Test) തെളിയിക്കുകയും, ഗ്രൂപ് ഡിസ്കഷനിൽ (Group Discussion) മികച്ച പ്രകടനം കാഴ്ചവെക്കുകയും വേണം. തുടർന്ന്, വ്യക്തിഗത അഭിമുഖമുണ്ടാകും. ഈ ഘട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയാൽ അവസാന ഘട്ടം, പ്രമാണ പരിശോധന (Document Verification) ആണ്.
എങ്ങനെ അപേക്ഷിക്കാം?
- യൂണിയൻ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.unionbankofindia.co.in/ സന്ദർശിക്കുക.
- ഹോം പേജിൽ റിക്രൂട്ട്മെന്റ് എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
- അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
- നേരത്തെ അക്കൗണ്ട് ഉള്ളവരാണെങ്കിൽ സൈൻ ഇൻ ചെയ്യുക. അല്ലാത്ത പക്ഷം സൈൻ അപ് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകിയ ശേഷം, സ്കാൻ ചെയ്ത് രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷ പൂർത്തിയാക്കുക.
- ഫീസടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.