World AIDS Day 2025: എയ്ഡ്‌സ് ദിനം ആചരിച്ചു തുടങ്ങിയത് എന്ന് മുതൽ? ഇക്കാര്യങ്ങൾ അറിയാമോ….

World AIDS Day 2025 Quiz: സംസ്ഥാന എയ്ഡ്സ് കൺട്രോൾ‌ സൊസൈറ്റിയുടെ പഠനമനുസരിച്ച് കേരളത്തിൽ 15നും 24നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്ഐവി രോ​ഗബാധ വർദ്ധിക്കുകയാണ്. 23,608 എച്ച്ഐവി ബാധിതരാണ് കേരളത്തിൽ ചികിത്സയിലുള്ളത്.

World AIDS Day 2025: എയ്ഡ്‌സ് ദിനം ആചരിച്ചു തുടങ്ങിയത് എന്ന് മുതൽ? ഇക്കാര്യങ്ങൾ അറിയാമോ....

പ്രതീകാത്മക ചിത്രം

Published: 

30 Nov 2025 19:18 PM

ലോകമെമ്പാടും ഡിസംബർ ഒന്നിന് എയ്ഡ്സ് ദിനം ആചരിക്കുന്നു. കണക്കുകൾ പ്രകാരം 23,608 എച്ച്ഐവി ബാധിതരാണ് കേരളത്തിൽ ചികിത്സയിലുള്ളത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ‌ സൊസൈറ്റിയുടെ പഠനമനുസരിച്ച് കേരളത്തിൽ 15നും 24നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്ഐവി രോ​ഗബാധ വർദ്ധിക്കുകയാണ്. ഇതെല്ലാം മുൻനിർത്തി നാളെ സംസ്ഥാനമൊട്ടാകെ ബോധവത്കരണ പരിപാടികൾ നടത്തപ്പെടും.

പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എയ്ഡ്സുമായി ബന്ധപ്പെട്ടുള്ള ക്വിസ് മത്സരങ്ങളും നടത്തിയേക്കും. അത്തരം മത്സരങ്ങളിൽ വിജയം നേടാനായി ചില ചോദ്യോത്തരങ്ങൾ അറിഞ്ഞാലോ….

 

ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നത് എന്ന്?

ഡിസംബർ 1

ആദ്യമായി എയ്ഡ്‌സ് ദിനം ആചരിച്ചത് എപ്പോഴാണ്?

1988

എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സൗജന്യ എയ്ഡ്സ് ചികിത്സ പദ്ധതി ഏത് ?

ഉഷസ്

ALDSന്റെ പൂർണ്ണരൂപം എന്ത്?

അക്വായഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രം

എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ഏത്?

അമേരിക്ക 1981

എയ്ഡ്സ് രോ​ഗത്തിന് കാരണമാകുന്ന വൈറസ് ഏത്?

HIV വൈറസ്

Human Immuno Deficiency Virus

എയ്ഡ്സ് പ്രതിരോധ ദിനമായി ആചരിക്കുന്നത് എന്ന്?

മെയ് 18

ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്തത് എവിടെ?

1986 ചെന്നൈ

കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർ‌ട്ട് ചെയ്ത ജില്ല ഏത്?

പത്തനംതിട്ട

എയ്ഡ്സ് രോ​ഗാണുവിനെ ആദ്യമായി കണ്ടെത്തിയത് ആര്?

ഡോ. റോബർട്ട് ​ഗാലോ

HIV 2 എന്ന വൈറസിനെ കണ്ടെത്തിയതാര്?

ഡോ. ലൂക്ക് മോൺ ടാ​ഗ്നിയർ

എയ്ഡ്സിന് ആ പേര് നൽകിയ വർഷം?

1982

ഏറ്റവും കൂടുതൽ എയ്ഡ്സ് രോ​ഗികൾ ഉള്ള രാജ്യം?

സൗത്ത് ആഫ്രിക്ക

നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോ​ഗ്രാം ആരംഭിച്ച വർഷം?

1987

എയ്ഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട ട്രെയിൻ?

Red Ribbon Express

എയ്ഡ്സ് രോഗ നിർണയത്തിനുള്ള പ്രാഥമിക പരിശോധന ഏത്?

എലിസ ടെസ്റ്റ്

കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ചെയർമാൻ ആര്?

ചീഫ് സെക്രട്ടറി

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും