Year Ender 2025: 50,000 മുതൽ 3000 രൂപയുടെ വരെ ആനുകൂല്യങ്ങൾ; 2025ലെ കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകൾ
Central Government Scholarship Schemes For 2025: വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് സ്കോളർഷിപ്പുകൾ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. വിവിധ മാനദണ്ഡങ്ങൾക്കും നിബന്ധനങ്ങൾക്കും വിധേയമായാണ് സകോളർഷിപ്പുകൾ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്നത്.
2025-26 അധ്യയന വർഷത്തേക്ക് ഇന്ത്യാ ഗവൺമെന്റ് നിരവധി സ്കോളർഷിപ്പുകളാണ് പുറത്തിറക്കിയത്. നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴിയാണ് ഇതിൽ പലതും ലഭിക്കുന്നത്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് സ്കോളർഷിപ്പുകൾ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. വിവിധ മാനദണ്ഡങ്ങൾക്കും നിബന്ധനങ്ങൾക്കും വിധേയമായാണ് സകോളർഷിപ്പുകൾ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്നത്. അത്തരത്തിൽ 2025 അവസാനിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് സഹാകരമായ കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകൾ ഏതെല്ലാമെന്ന് അറിയാം.
സെൻട്രൽ സെക്ടർ സ്കീം ഓഫ് സ്കോളർഷിപ്പ് (CSSS)
12ാം ക്ലാസ് കഴിഞ്ഞ് ഉന്നത പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യംവച്ചാണ് സെൻട്രൽ സെക്ടർ സ്കീം ഓഫ് സ്കോളർഷിപ്പ് (CSSS) പുറത്തിറക്കിയത്. കേരള സ്റ്റേറ്റ് ഹയർസെക്കൻഡറി അല്ലെങ്കിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും റെഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവർക്കുമായിരുന്നു ഈ സ്കോളർഷിപ്പിന് അർഹത. നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ www. Scholarship.gov. in വഴിയാണ് അപേക്ഷകൾ സ്വീകരിച്ചിരുന്നത്.
പിഎം–യശസ്വി
രാജ്യത്ത് എസ്‌സി/ എസ്ടി, ഒബിസി, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിലെ പഠന സ്കോളർഷിപ്പുകൾ ഒറ്റ പദ്ധതിക്ക് കീഴിലേക്ക് കൊണ്ടുവന്ന കേന്ദ്രസർക്കാർ സ്കോളർഷിപ്പാണ് പിഎം–യശസ്വി അഥവ പ്രധാനമന്ത്രി യങ് അച്ചീവേഴ്സ് സ്കോളർഷിപ് അവാർഡ് സ്കീം ഫോർ വൈബ്രന്റ് ഇന്ത്യ. 9–ാം ക്ലാസ് മുതൽ പിജി വരെയുള്ള വിദ്യാർഥികളാണ് ഇതിന്റെ പരിധിയിൽ വരുന്നത്. യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിലാണ് അർഹരായവരെ കണ്ടെത്തുന്നത്. ട്യൂഷൻഫീ, മറ്റു പഠനച്ചെലവുകൾ എന്നിവയ്ക്ക് അർഹമായ തുകയും പഠനോപകരണങ്ങൾക്കുള്ള അധികത്തുകയും വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു കൈമാറുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Also Reach: എട്ടാം ക്ലാസുകാർക്കും അവസരം; കേരളാ ഹൈക്കോടതിയിൽ ഒഴിവുകൾ
പെൺകുട്ടികൾക്കുള്ള പ്രഗതി സ്കോളർഷിപ്പ്
രാജ്യത്തെ വിവിധ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിൽ ടെക്നിക്കൽ കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ഉന്നമനത്തിനായാണ് പ്രഗതി സ്കോളർഷിപ്പ് പുറത്തിറക്കിയത്. ടെക്നിക്കൽ വിഷയങ്ങളിൽ ഡിഗ്രി (എഞ്ചിനീയറിംഗ്)/ഡിപ്ലോമ കോഴ്സുകൾ ചെയ്യുന്ന പെൺകുട്ടികൾക്കാണ് ഇതിലൂടെ ആനുകൂല്യം ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, പ്രതി വർഷം 50,000 രൂപ സ്കോളർഷിപ്പായി ലഭിയ്ക്കും. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയരുതെന്നതാണ് പ്രധാന നിബന്ധന.
പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതി (പിഎംഎസ്എസ്)
പ്രധാനമന്ത്രി സ്കോളർഷിപ്പ് സ്കീം (PMSS) എന്നത് കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളുടെയും അസം റൈഫിൾസ് ഉദ്യോഗസ്ഥരുടെയും, ഭീകര/നക്സൽ ആക്രമണങ്ങളിൽ വീരമൃത്യുവരിച്ച സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിധവകൾക്കും ആശ്രിതർക്കും ഉന്നത സാങ്കേതിക, പ്രൊഫഷണൽ വിദ്യാഭ്യാസം നൽകുന്നതിനുള്ള ഒരു സ്കോളർഷിപ്പ് പദ്ധതിയാണ് പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതി (പിഎംഎസ്എസ്). പ്രതിമാസം 3000 രൂപ വരെയാണ് ലഭിക്കുന്നത്.
നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് (NOS)
പട്ടികജാതി, നാടോടിഗോത്ര, ഭൂരഹിത കർഷകത്തൊഴിലാളി, പരമ്പരാഗത കരകൗശല കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് വിദേശത്ത് പിജി, പിഎച്ച്ഡി പഠനത്തിനുള്ള സ്കോളർഷിപ്പാണ് നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് (NOS). ക്യുഎസ് വേൾഡ് റാങ്കിങ്ങിൽ ആദ്യ 500 റാങ്കിനുള്ളിലുള്ള സർവകലാശാലകളിൽ പ്രവേശനം ലഭിച്ചവരായിരിക്കണം ഈ സ്കോളർഷിപ്പിന് അർഹരായവർ. കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയരുതെന്നതാണ് നിബന്ധന. കൂടാതെ പിജിക്കു പരമാവധി മൂന്നു വർഷവും പിഎച്ച്ഡിക്കു നാലു വർഷവുമാണ് സ്കോളർഷിപ് ലഭിക്കുന്നത്.