AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Election Results 2026 Betting : 246 കോടിയുടെ പന്തയം … യുഡിഎഫിന് മുൻതൂക്കം, വോട്ടെണ്ണുന്നത് കേരളത്തിലെങ്കിലും ആവേശം അങ്ങ് യുഎസ്സിലാണേ

Kerala and Five States Await Election Results 2026: ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്റ്റോ ഇടപാടുകൾ നടക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ നിന്നാണ് ഈ വാതുവെപ്പ് കേന്ദ്രങ്ങളിലേക്ക് പണമൊഴുക്ക് കൂടുതലായി ഉണ്ടായിരിക്കുന്നത്. അതീവ രഹസ്യമായ കോഡ് ഭാഷകളിലും കോഡ് നാമങ്ങളിലുമാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച ഫലം പുറത്തുവരുന്നതോടെ മാത്രമേ ഈ പ്രവചനങ്ങളുടെ കൃത്യത വ്യക്തമാകൂ. വിദേശ വിപണികളിലെ ഈ പ്രവണത ഇന്ത്യൻ രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.

Kerala Election Results 2026 Betting : 246 കോടിയുടെ പന്തയം … യുഡിഎഫിന് മുൻതൂക്കം, വോട്ടെണ്ണുന്നത് കേരളത്തിലെങ്കിലും ആവേശം അങ്ങ് യുഎസ്സിലാണേ
നിയമസഭ തെരഞ്ഞെടുപ്പ്Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 03 May 2026 | 04:57 PM

വാഷിങ്ടൺ : കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, രാജ്യാന്തര വാതുവെപ്പ് വിപണികൾ സജീവമാകുന്നു. യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവചന വിപണിയായ പോളി മാർക്കറ്റിൽ ഇതുവരെ ഏകദേശം 26 മില്യൺ യുഎസ് ഡോളറിന്റെ അതായത് ഏകദേശം 246 കോടിയിലധികം രൂപ വാതുവെപ്പ് നടന്നതായാണ് റിപ്പോർട്ടുകൾ.

തമിഴ്‌നാട്ടിൽ വൻ തുക; കേരളത്തിൽ യുഡിഎഫിന് പ്രതീക്ഷ

വാതുവെപ്പിൽ ഏറ്റവും കൂടുതൽ പണം ഒഴുകിയത് തമിഴ്‌നാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എന്നാണ് കണക്ക്. ആകെ തുകയുടെ ഭൂരിഭാഗവും (20 മില്യൺ ഡോളർ) തമിഴ്‌നാട്ടിലെ ഫലത്തെച്ചൊല്ലിയാണ്. ഇതിൽത്തന്നെ നോക്കിയാൽ തമിഴകത്തെ ഡിഎംകെ സഖ്യത്തിന്റെ വിജയത്തിനാണ് കൂടുതൽ പേരും പന്തയം വെച്ചിരിക്കുന്നത് എന്ന് കാണാം.

കേരളത്തിലേക്ക് എത്തിയാൽ യുഡിഎഫിന് (U D F) ഭരണമാറ്റം ലഭിക്കുമെന്നാണ് വാതുവെപ്പ് വിപണിയിലെ സൂചന. അഞ്ച് മില്യൺ ഡോളറോളം പന്തയം നടന്ന ബംഗാളിൽ 53 ശതമാനം പേരും തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് പ്രവചിക്കുന്നു. മറ്റ് സംസ്ഥാനങ്ങളായ അസമിൽ ബിജെപിക്കും പുതുച്ചേരിയിൽ എൻഡിഎയ്ക്കുമാണ് (83%) കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.

ഇടപാടുകൾ ക്രിപ്റ്റോ കറൻസി വഴി

ഇന്ത്യയിൽ വാതുവെപ്പ് നിയമപരമായി നിരോധിക്കപ്പെട്ടിട്ടുള്ളതിനാൽ, വിദേശ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഇടപാടുകൾ നടക്കുന്നത്. ക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് ഈ പണമിടപാടുകളെല്ലാം നടക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Also Read – Kerala Election 2026 Results LIVE: തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി, തത്സമയം ഫലം അറിയാം

ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്റ്റോ ഇടപാടുകൾ നടക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ നിന്നാണ് ഈ വാതുവെപ്പ് കേന്ദ്രങ്ങളിലേക്ക് പണമൊഴുക്ക് കൂടുതലായി ഉണ്ടായിരിക്കുന്നത്. അതീവ രഹസ്യമായ കോഡ് ഭാഷകളിലും കോഡ് നാമങ്ങളിലുമാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച ഫലം പുറത്തുവരുന്നതോടെ മാത്രമേ ഈ പ്രവചനങ്ങളുടെ കൃത്യത വ്യക്തമാകൂ. വിദേശ വിപണികളിലെ ഈ പ്രവണത ഇന്ത്യൻ രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.

ആത്മവിശ്വാസത്തിൽ മുന്നണികൾ

കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വിജയപ്രതീക്ഷയോടെ വോട്ടെണ്ണൽ ഫലം കാത്തിരിക്കുകയാണ് രാഷ്ട്രീയ മുന്നണികൾ. പ്രധാന പാർട്ടി ആസ്ഥാനങ്ങളെല്ലാം ഫലം തത്സമയം അറിയാനും വിജയാഘോഷങ്ങൾക്കുമായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലം അറിഞ്ഞ ശേഷം മാത്രമേ നേതാക്കൾ അവരവരുടെ മണ്ഡലങ്ങളിലേക്ക് മടങ്ങുകയുള്ളൂ. പ്രവർത്തകർ ആവേശത്തോടെ തലസ്ഥാനത്തേക്ക് ഒഴുകിയെത്താനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ കണ്ണുകളും ഇപ്പോൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കും പാർട്ടി ആസ്ഥാനങ്ങളിലേക്കുമാണ്.

അന്തിമ പോളിങ് ശതമാനം

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 79.70 ആണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. സർവീസ് വോട്ടുകൾ കൂടി പരിഗണിച്ചുള്ള കണക്കാണിത്. വോട്ടെണ്ണൽ മെയ് നാലിന് നടക്കും. രാവിലെ എട്ടിന് പോസ്റ്റൽ വോട്ടുകളും 8.30-ന് ഇവിഎമ്മും എണ്ണിത്തുടങ്ങും. 140 റിട്ടേണിങ് ഓഫീസർമാരും പതിനയ്യായിരത്തിലധികം ഉദ്യോഗസ്ഥരും വോട്ടെണ്ണലിൽ പങ്കെടുക്കും. 32,301 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യുആർ കോഡുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. മെയ് 6 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടാകുമെന്നും അന്തിമ പോളിങ് ശതമാനം പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

A massive 246 crore has been wagered on US-based betting platforms like Polymarket regarding the outcomes of five Indian state elections, with the majority of bets favouring the DMK in Tamil Nadu and the UDF in Kerala. These transactions are primarily conducted through cryptocurrencies using coded identities to bypass India’s strict ban on gambling

Follow Us