Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു

Hemant Soren Takes Oath as Jharkhand CM: ജാർഖണ്ഡ് ചരിത്രത്തിൽ ഇത് ആദ്യമായാണ് അഞ്ച് വർഷം പൂർത്തിയാക്കിയ ഒരു സർക്കാർ വീണ്ടു അധികാരത്തിൽ എത്തുന്നത്.

Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ  സത്യപ്രതിജ്ഞ ചെയ്തു

ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്യുന്നു. (Image Credits: Hemant Soren X)

Updated On: 

28 Nov 2024 | 05:19 PM

റാഞ്ചി: ജാർഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ നാലാം തവണയാണ് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചുമതല ഏൽക്കുന്നത്. റാഞ്ചിയിലെ മൊറാബാദി ഗ്രൗണ്ടിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ജാർഖണ്ഡ് ചരിത്രത്തിൽ ഇത് ആദ്യമായാണ് അഞ്ച് വർഷം പൂർത്തിയാക്കിയ ഒരു സർക്കാർ വീണ്ടു അധികാരത്തിൽ എത്തുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാൻ, ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ, ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് തുടങ്ങി നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

 

 

കഴിഞ്ഞ ദിവസമാണ്, ഹേമന്ത് സോറൻ ഗവർണർ സന്തോഷ് ഗാംഗ്‌വറിന് രാജിക്കത്ത് സമർപ്പിച്ചത്. തുടർന്ന്, പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം രാജ്‌ഭവനിൽ സമർപ്പിക്കുകയും സമർപ്പിക്കുകയായിരുന്നു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ വർഷമാദ്യം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിന് ശേഷം, ഹേമന്ത് സോറൻ ഈ മാസം നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ചവെക്കുകയായിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങൾ മാറ്റിമറിക്കുന്നതായിരുന്നു സോറൻ്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) വിജയം.

ALSO READ: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ

ഈ മാസം നടന്ന നിയസഭാ തിരഞെടുപ്പിൽ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം ഇന്ത്യ സഖ്യം മിന്നും വിജയമാണ് കാഴ്ചവെച്ചത്. അതോടെ തുടർച്ചയായ രണ്ടാം അധികാരം ഉറപ്പിച്ചു. 81 അംഗ ജാർഖണ്ഡ് അസ്സംബ്ലിയിൽ 56 സീറ്റുകളും കരസ്ഥമാക്കിയാണ് വിജയം. ഇതിൽ ജെഎംഎം പാർട്ടിക്ക് 34 സീറ്റുകളൂം, കോൺഗ്രസ് 16 സീറ്റുകളും, ആർജെഡി നാല് സീറ്റുകളും, സിപിഐ-എംഎൽ രണ്ടു സീറ്റുകളും വീതമാണ് നേടിയത്.

അതേസമയം, ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് ജാർഖണ്ഡിൽ 24 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി 21 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ എജെഎസ്‌യു പാർട്ടി, ലോക് ജനശക്തി പാർട്ടി (രാം വിലാസ്), ജെഡിയു എന്നിവർ ഓരോ സീറ്റ് വീതം നേടി.

Related Stories
Kerala Mayor Election: കോര്‍പറേഷനുകളെയും, മുനിസിപ്പാലിറ്റികളെയും ആരു നയിക്കും? ‘സസ്‌പെന്‍സു’കളില്ലാത്ത തിരഞ്ഞെടുപ്പ് ഇന്ന്‌
MV Govindan: ‘തിരുത്തലുകള്‍ വരുത്തും, തിരുത്തലുകളിലൂടെ തിരിച്ചടികളെ അതിജീവിച്ചതാണ് ഇടതുചരിത്രം’
PM Modi: ‘തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം; ജനം യു‌ഡി‌എഫിനെയും എൽ‌ഡി‌എഫിനെയും മടുത്തു’
V D Satheesan: ‘പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്‍ഗീയത, അതു കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത; പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു’
Kerala Local Body Election Result 2025: ഇടതു കോട്ടകൊത്തളങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുത്ത് യുഡിഎഫ്; ‘ഞെട്ടിക്കല്‍’ തിരിച്ചടിയില്‍ പകച്ച് എല്‍ഡിഎഫ്; ‘സ്വര്‍ണപാളി’യില്‍ എല്ലാം പാളി
Kerala Local Body Election Result 2025: ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം, ആദ്യ ഫലസൂചന 8.30ന്; തിരഞ്ഞെടുപ്പ് ഫലം എങ്ങനെ അറിയാം?
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്