Jammu Kashmir Election Result 2024 Live : ജമ്മു കശ്മീരിൽ മിന്നും വിജയം നേടി കോൺഗ്രസ് -നാഷണൽ കോൺഫറൻസ്; അടിപതറി ബിജെപി

Jammu and Kashmir Assembly Election Results 2024 LIVE Counting and Updates : ജമ്മു കശ്മീരിൽ കോൺഗ്രസ് - നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്കെന്ന് സൂചന. ബിജെപിയെക്കാൾ ഇരട്ടിയിലധികം സീറ്റുകളിലാണ് ഇൻഡ്യാ സഖ്യം നിലവിൽ മുന്നിട്ടുനിൽക്കുന്നത്.

Jammu Kashmir Election Result 2024 Live : ജമ്മു കശ്മീരിൽ മിന്നും വിജയം നേടി കോൺഗ്രസ് -നാഷണൽ കോൺഫറൻസ്; അടിപതറി ബിജെപി

ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് ഫലം

Updated On: 

08 Oct 2024 18:41 PM

ഒരു പതിറ്റാണ്ടിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ കോൺഗ്രസ് -നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. 90 സീറ്റുകളിൽ 48ലും സഖ്യം ലീഡ് നിലനിർത്തി. ഇതിൽ നാഷണൽ കോൺഫറൻസ് 42 സീറ്റും, കോൺഗ്രസ് 6 സീറ്റും വീതമാണ് നേടിയത്. അതേസമയം, ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 29 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. ബാക്കിയുള്ളവയിൽ പിഡിപി മൂന്നും, സ്വതന്ത്ര സ്ഥാനാർത്ഥികൾ ഏഴും വീതം സീറ്റുകൾ നേടി. മത്സരിച്ച രണ്ടിടങ്ങളിലും വിജയിച്ച എൻസിയുടെ ഉമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രി ആകുമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുല്ല പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ മത്സരിച്ച സിപിഐഎം നേതാവ് എം വൈ തരിഗാമി അഞ്ചാം തവണയും വിജയിച്ചു. ദോഡ മണ്ഡലത്തിൽ മത്സരിച്ച മെഹ്‌റാജ് മാലിക്കിലൂടെ ആംആദ്മി പാർട്ടി ജമ്മു കാശ്മീരിൽ അക്കൗണ്ട് തുറന്നു.

LIVE NEWS & UPDATES

The liveblog has ended.
  • 08 Oct 2024 12:49 PM (IST)

    Jammu Kashmir Election Result 2024 Live : ലഡുവിന് പകരം കശ്മീരി ആപ്പിൾ വിതരണം; ആഘോഷമാരംഭിച്ച് ഇൻഡ്യാ മുന്നണി

    ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെക്കുറെ വിജയമുറപ്പിച്ചുകഴിഞ്ഞതിന് പിന്നാലെ ആഘോഷമാരംഭിച്ച് ഇൻഡ്യാ മുന്നണി. തമിഴ്നാട് ട്രിച്ചിയിലെ കോൺഗ്രസ് പ്രസിഡൻ്റ് എൽ റെക്സ് കശ്മീരി ആപ്പിൾ വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്. ശ്രീനഗറിലെ പാർട്ടി ഓഫീസിലും ആഘോഷം ആരംഭിച്ചു.

  • 08 Oct 2024 12:15 PM (IST)

    Jammu Kashmir Election Result 2024 Live : ഇരട്ടിയിലധികം സീറ്റുകളിൽ ലീഡുമായി ഇൻഡ്യ സഖ്യത്തിൻ്റെ മുന്നേറ്റം; ബിജെപി കിതയ്ക്കുന്നു

    ജമ്മു കശ്മീർ തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ ഇരട്ടിലധികം സീറ്റുകളിൽ ലീഡുമായി ഇൻഡ്യ സഖ്യം മുന്നേറുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 51 സീറ്റുകളിലാണ് ഇൻഡ്യാ സഖ്യം മുന്നിട്ടുനിൽക്കുന്നത്. 25 സീറ്റുകളിൽ ബിജെപി മുന്നിലാണ്.


  • 08 Oct 2024 11:36 AM (IST)

    Jammu Kashmir Election Result 2024 Live : ‘ജനവിധി മാനിക്കുന്നു; പിഡിപി പ്രവർത്തകർക്ക് നന്ദി’; പരാജയം സമ്മതിച്ച് ഇൽതിജ മുഫ്തി

    ജമ്മു കശ്മീർ തിരഞ്ഞെടുപ്പിൽ ജനവിധി മാനിക്കുന്നു എന്ന് ശ്രിഗുഫ്‌വാര – ബിജ്ബെഹറ നിയോജകമണ്ഡലത്തിലെ പിഡിപി സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രി മഹെബൂബ മുഫ്തിയുടെ മകളുമായ ഇൽതിജ മുഫ്തി. പാർട്ടി പ്രവർത്തകർക്ക് ഇൽതിജ നന്ദി അറിയിച്ചു.

  • 08 Oct 2024 11:16 AM (IST)

    Jammu Kashmir Election Result 2024 Live : നൗഷേരയിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലീഡ് നഷ്ടം

    ജമ്മു കശ്മീർ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് രവീന്ദർ റെയ്നയ്ക്ക് ലീഡ് നഷ്ടം. ആദ്യ ഘട്ടത്തിൽ മുന്നിൽ നിന്ന റെയ്നയെ മറികടന്ന് നാഷണൽ കോൺഫറൻസ് നേതാവ് സുരീന്ദർ കുമാർ ചൗധരി മുന്നിലെത്തി.

  • 08 Oct 2024 10:52 AM (IST)

    Jammu Kashmir Election Result 2024 Live : കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ്; തിരഞ്ഞെടുപ്പ് തങ്ങൾ തൂത്തുവാരുമെന്ന് ബിജെപി

    ജമ്മു കശ്മീരിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ്. നിലവിൽ 49 സീറ്റുകളിലാണ് കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം മുന്നിട്ടുനിൽക്കുന്നത്. 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 27 സീറ്റുകളിൽ ബിജെപി മുന്നിലാണ്.

    അതേസമയം, തിരഞ്ഞെടുപ്പ് തങ്ങൾ തൂത്തുവാരുമെന്ന് ബിജെപി ദേശീയ വക്താവ് സെയ്ദ് സഫർ ഇസ്ലാം പറഞ്ഞു.

     

  • 08 Oct 2024 10:35 AM (IST)

    Jammu Kashmir Election Result 2024 Live : ‘അധികാരം ശാശ്വതമല്ല’; കശ്മീരി ജനതയ്ക്ക് അവരുടെ അവകാശങ്ങൾ നൽകണമെന്ന് ഷെയ്ഖ് അബ്ദുൽ റാഷിദ്

    അധികാരം ശാശ്വതമല്ലെന്ന് അവാമി ഇത്തിഹാദ് പാർട്ടി പ്രസിഡൻ്റും എംപിയുമായ ഷെയ്ഖ് അബ്ദുൽ റാഷിദ് അഥവാ എഞ്ചിനീയർ റാഷിദ്. കശ്മീരി ജനതയ്ക്ക് അവരുടെ അവകാശങ്ങൾ നൽകണമെന്നും അദ്ദേഹം എഎൻഐയോട് പ്രതികരിച്ചു.

  • 08 Oct 2024 10:03 AM (IST)

    Jammu & Kashmir Election Result Updates : താഴ്വര ഇൻഡ്യക്കൊപ്പം

    തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടുന്ന റിപ്പോർട്ടുകൾ പ്രകാരം ജമ്മു കശ്മീരിൽ നാഷ്ണൽ കോൺഫറൻസിൻ്റെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണിക്ക് മുന്നേറ്റം. 50 അധികം സീറ്റിലാണ് ജമ്മു കശ്മീരിൽ ഇൻഡ്യ മുന്നണി മുന്നിട്ട് നിൽക്കുന്നത്. 40 സീറ്റിൽ ഒമർ അബ്ദുള്ളയുടെ നാഷ്ണൽ കോൺഫറൻസും എട്ട് സീറ്റുകളിഷ കോൺഗ്രസും ഒരു സീറ്റിൽ സിപിഐയും ലീഡ് ചെയ്യുന്നത്. ബിജെപി 23 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പിഡിപയും ഡെപിസിയും മൂന്ന് വീതം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നത്

  • 08 Oct 2024 10:00 AM (IST)

    Jammu Kashmir Election Result 2024 Live : അഫ്സൽ ഗുരുവിൻ്റെ സഹോദരൻ പിന്നിൽ; ഒമർ അബ്ദുള്ള രണ്ടിടത്തും മുന്നിൽ

    ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർലമെൻ്റ് ആക്രമണക്കേസ് പ്രതി അഫ്സൽ ഗുരുവിൻ്റെ സഹോദരൻ ഐജാസ് അഹ്മദ് ഗുരു പിന്നിൽ. സോപോറിൽ നിന്നാണ് ഐസാസ് ഗുരു ജനവിധി തേടുന്നത്. ജമ്മു ആൻഡ് കാശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഇർഷാദ് റസൂൽ കർ ആണ് ഇവിടെ മുന്നിൽ.

    നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള മത്സരിക്കുന്ന രണ്ട് സീറ്റിലും മുന്നിലാണ്. ബഡ്ഗാമിലും ഗന്ദെർബാലിലുമാണ് ഒമർ അബ്ദുള്ള മത്സരിക്കുന്നത്.

  • 08 Oct 2024 09:21 AM (IST)

    Jammu Kashmir Election Result 2024 Live : പുൽവാമയിൽ പിഡിപി സ്ഥാനാർത്ഥി മുന്നിൽ

    രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന പുൽവാമ നിയമസഭാ മണ്ഡലത്തിൽ പിഡിപി യൂത്ത് വിങ് പ്രസിഡൻ്റ് വഹീദു റഹ്മാൻ പര മുന്നിൽ. കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് മുഹമ്മദ് ഖലീൽ ബന്ദിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വഹീദിൻ്റെ മുന്നേറ്റം. കശ്മീരിൽ മൂന്ന് സീറ്റുകളിലാണ് നിലവിൽ പിഡിപി ലീഡ് ചെയ്യുന്നത്.

  • 08 Oct 2024 09:01 AM (IST)

    Jammu Kashmir Election Result 2024 Live : ‘വിധി എതിരായാൽ ബിജെപി ചെപ്പടിവിദ്യകൾ കാണിക്കരുത്’; ഒമർ അബ്ദുള്ള

    വിധി എതിരായാൽ ബിജെപി ചെപ്പടിവിദ്യകൾ കാണിക്കരുതെന്ന് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റും സ്ഥാനാർത്ഥിയുമായ ഒമർ അബ്ദുള്ള. എല്ലാത്തിലും സുതാര്യത ഉണ്ടാവണമെന്നും അദ്ദേഹം എഎൻഐയോട് പ്രതികരിച്ചു.

  • 08 Oct 2024 08:44 AM (IST)

    Jammu Kashmir Election Result 2024 Live; ജമ്മു കശ്മീരിൽ ഒരുക്കിയിരിക്കുന്നത് ത്രിതല സുരക്ഷ

    ജമ്മു കശ്മീർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് ത്രിതല സുരക്ഷ. സിസിടിവി ക്യാമറകളും സായുധ സേനയുമടക്കം സംസ്ഥാനത്തെ 20 കൗണ്ടിംഗ് സെൻ്ററുകൾ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

  • 08 Oct 2024 08:25 AM (IST)

    Jammu Kashmir Election Result 2024 Live; ആദ്യ ഫലസൂചനകളിൽ കോൺഗ്രസിന് നേരിയ മേൽക്കൈ

    ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകളിൽ കോൺഗ്രസിന് നേരിയ മേൽക്കൈ. കോൺഗ്രസ് 27 സീറ്റിലും ബിജെപി 26 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.

  • 08 Oct 2024 08:04 AM (IST)

    Jammu Kashmir Election Result 2024 Live : ജമ്മു കശ്മീരിൽ വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകൾ

    ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.

  • 08 Oct 2024 07:57 AM (IST)

    Jammu Kashmir Election Result 2024 Live : ജമ്മു കശ്മീരിൽ പഴുതടച്ച സുരക്ഷ; പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം പരിശോധനകൾക്ക് ശേഷം

    ജമ്മു കശ്മീരിൽ പഴുതടച്ച സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് രജൗരി സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് രൺദീപ് കുമാർ. പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം കൃത്യമായ പരിശോധനകൾക്ക് ശേഷ മാത്രമേ അനുവദിക്കൂ എന്നും അദ്ദേഹം അറിയിച്ചു.

  • 08 Oct 2024 07:35 AM (IST)

    Jammu Kashmir Election Result 2024 Live : ‘പിഡിപി ഇതുവരെ ഞങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല’; നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള

    പിഡിപി ഇതുവരെ തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള. തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് ഒമർ അബ്ദുള്ളയുടെ വെളിപ്പെടുത്തൽ.

  • 08 Oct 2024 07:15 AM (IST)

    Jammu Kashmir Election Result 2024 Live : ‘ഞങ്ങൾ 30-35 സീറ്റിൽ വിജയിക്കും’; അവകാശവാദവുമായി ബിജെപി നേതാവ്

    ജമ്മു കശ്മീർ തിരഞ്ഞെടുപ്പിൽ പാർട്ടി 30-35 സീറ്റുകളിൽ വിജയിക്കുമെന്ന അവകാശവാദവുമായി ബിജെപി നേതാവും നൗഷേരയിൽ നിന്നുള്ള സ്ഥാനാർത്ഥിയുമായ രവീന്ദർ റെയ്ന.

  • 08 Oct 2024 07:10 AM (IST)

    Jammu Kashmir Election Result 2024 Live : ‘ഫലം കോൺഗ്രസിന് അനുകൂലമായിരിക്കും’; ഗുലാം അഹ്മദ് മിർ

    ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമായിരിക്കുമെന്ന് പാർട്ടി നേതാവ് ഗുലാം അഹ്മദ് മിർ. പിടിഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  • 08 Oct 2024 07:00 AM (IST)

    Jammu Kashmir Election Result 2024 Live : ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണൽ എട്ട് മണിക്ക് ആരംഭിക്കും

    ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് അധികാരത്തിലേറുമെന്ന് ഇന്നറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഇന്ത്യാ മുന്നണി അധികാരത്തിലേറുമെന്നായിരുന്നു എക്സിറ്റ് പോളുകളിലെ കണക്കുകൂട്ടൽ. എന്നാൽ, ഇവിടെ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയുമുണ്ട്. മൂന്ന് ഘട്ടങ്ങളിലായി 63 ശതമാനം പോളിംഗാണ് ജമ്മു കശ്മീരിൽ രേഖപ്പെടുത്തിയത്. കോൺഗ്രസും നാഷണൽ കോൺഫറൻസും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ പിഡിപിയും ബിജെപിയും ഒറ്റക്ക് മത്സരിച്ചു.

Related Stories
Bihar Election Result 2025 : ‘ബിഹാർ ഫലം ആശ്ചര്യപ്പെടുത്തി’; ആദ്യപ്രതികരണവുമായി രാഹുൽ ഗാന്ധി
PM Modi: സദ്ഭരണവും വികസനവും വിജയിച്ചു, എല്ലാവര്‍ക്കും നന്ദി; ബിഹാറിലെ ജയത്തില്‍ മോദിയുടെ ആദ്യ പ്രതികരണം
Bihar Election 2025: എന്‍ഡിഎ കാറ്റില്‍ കടപുഴകി വീണ് മഹാസഖ്യം; എക്‌സിറ്റ് പോളുകള്‍ക്കും പിടികിട്ടാത്ത ട്രെന്‍ഡ്, ഇന്ത്യാ മുന്നണിക്ക് പിഴച്ചതെവിടെ?
Bihar Election Result 2025 Live : 200 സീറ്റുകളിൽ എൻഡിഎ മുന്നേറ്റം, തിരഞ്ഞെടുപ്പ് ഫലം തത്സമയം
Kerala Local Body Election: തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആൻ്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും
Kerala Local Body Election 2025 : പഞ്ചായത്ത് മെമ്പറായാൽ എത്ര രൂപ ശമ്പളം കിട്ടും? ഈ ജോലിക്ക് ഇത് മതിയോ?
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും