72nd National Film Awards : ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നിരൂപകനുള്ള പുരസ്കാരം ടിവി9ൻ്റെ സഞ്ജീവ് ശ്രീവാസ്തവയ്ക്ക്

72nd National Film Awards, TV9's Sanjeev Srivastava Best Film Critic Awards : നവീനമായ സിനിമയുടെ മൂല്യങ്ങളെ ഉയർത്തി കാണിക്കാൻ സഞ്ജീവ് ശ്രീവാസ്തവ തൻ്റെ നിരൂപണത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. ഹിന്ദി ഭാഷയിലാണ് സഞ്ജീവ് ശ്രീവാസ്തവയുടെ തൻ്റെ നിരൂപണങ്ങൾ പങ്ക് വെച്ചിട്ടുള്ളത്.

72nd National Film Awards : ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നിരൂപകനുള്ള പുരസ്കാരം ടിവി9ൻ്റെ സഞ്ജീവ് ശ്രീവാസ്തവയ്ക്ക്

Sanjeev Srivastava

Updated On: 

18 Jul 2026 | 08:43 PM

ന്യൂ ഡൽഹി : ദേശീയ ചലിച്ചത്ര പുരസ്കാരത്തിൽ ടിവി9ന് അഭിമാന നിമിഷം. ടിവി9ൻ്റെ അസിസ്റ്റൻ്റ എഡിറ്ററും സിനിമ നിരൂപകനുമായ സഞ്ജീവ് ശ്രീവാസ്തവയ്ക്ക് മികച്ച നിരൂപകനുള്ള പുരസ്കാരം ലഭിച്ചു. സിനിമയെ കുറിച്ചുള്ള എഴുത്ത് വിഭാഗത്തിൽ ഹിന്ദി നിരൂപണത്തിനാണ് സഞ്ജീവ് ശ്രീവാസ്തവയ്ക്ക് പുരസ്കാരം ലഭിച്ചത്. നവീനമായ എന്ന സിനിമ ആശയങ്ങളെ ഉയർത്തി കാട്ടാൻ സഞ്ജീവ് ശ്രീവാസ്തവയ്ക്ക് തൻ്റെ നിരൂപണത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് ജൂറി പാനൽ അംഗം ചന്ദ്രശേഖർ എ പ്രഖ്യാപന വേളയിൽ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദശകങ്ങളായി ഒരേ പോലെ സിനിമ-സാഹിത്യം, രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ സജീവമായി മാധ്യമപ്രവർത്തനം നടത്തി വരികയാണ് സഞ്ജീവ് ശ്രീവാസ്തവ. മാധ്യമപ്രവർത്തനത്തിന് പുറമെ അദ്ദേഹം ഇതിനോടകം സിനിമയെ കുറിച്ച് മൂന്ന് പുസ്തകങ്ങളും രണ്ട് നോവലും ഏതാനും സിനിമകൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്.

ALSO READ : 72nd National Film Awards: പോറ്റി തൂക്കി! മികച്ച നടൻ മമ്മൂട്ടി;72ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

“ദേശീയ അവാർഡ് പ്രഖ്യാപിക്കുമ്പോൾ എല്ലാവരും തീർച്ചയായും സന്തുഷ്ടരാണ്. എനിക്കും വളരെ സന്തോഷമുണ്ട്. ഈ പുരസ്കാരം എൻ്റെ ജോലി ശരിയായ രീതിയിൽ പരീക്ഷിക്കപ്പെട്ടുവെന്ന് തെളിയിക്കുന്നു. രാഷ്ട്രപതിയുടെ കൈകളിൽ നിന്നും ദേശീയ അവാർഡ് ലഭിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിരിക്കും. ടിവി9 ഹിന്ദി വെബ്സൈറ്റിൽ സിനിമയെക്കുറിച്ച് എഴുതാൻ എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചു. ഇതിന് എന്റെ സ്ഥാപനത്തോട് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഇത്രയധികം സ്വാതന്ത്ര്യം നൽകിയതിന് എന്റെ എല്ലാ മുതിർന്ന ബഹുമാനപ്പെട്ട സഹപ്രവർത്തകരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. TV9ന് നന്ദിയാണ് ഈ ബഹുമതി പ്രഖ്യാപിച്ചതിലൂടെ എനിക്ക് പറയാനുള്ളത്” പുരസ്കാരം പ്രഖ്യാപിച്ചതിന് ശേഷം സഞ്ജീവ് ശ്രീവാസ്തവ പ്രതികരിച്ചു.

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം

അതേസമയം ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മലയാളകൾക്ക് ഏറെ അഭിമാന നിമിഷമാണ്. മലയാളത്തിൻ്റെ മെഗാതാരം മമ്മൂട്ടിക്ക് അഞ്ചാം തവണ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ഹിന്ദി ചിത്രം ചന്തു ചാമ്പ്യൻ എന്ന സിനിമയിലെ പ്രകടനത്തിന് ബോളിവുഡ് താരം കാർത്തിക് ആര്യനുമായി പങ്ക് ചേർന്നാണ് മമ്മൂട്ടി ദേശീയ പുരാസ്കാരം നേടിയത്. മമ്മൂട്ടി ചാത്തനായും കൊടുമൺ പോറ്റിയായും സ്ക്രീനിലെത്തിയ ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്. ഇത് നാലാം തവണയാണ് മമ്മൂട്ടിയെ തേടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരമെത്തുന്നത്. ഇതിന് മുമ്പ്  1998ൽ ഇറങ്ങിയ ഡോ. ബാബസാഹേബ് അംബേദ്കർ, 1993ൽ പൊന്തൻമാട, വിധേയൻ, 1989 ഒരു വടക്കൻ വീരഗാഥ, മതിലുകൾ എന്നീ സിനിമകളിൽ പ്രകടനങ്ങൾക്ക് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

മലയാളത്തിൽ മമ്മൂട്ടിക്ക് പുറമെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. എആർഎം എന്ന സിനിമയിലെ അങ്ങ് വാന കോണിൽ എന്ന ഗാനത്തിന് വൈക്കം വിജയലക്ഷ്മി പുരസ്കാരം ലഭിച്ചത്. ഭ്രമയുഗം സിനിമയുടെ ക്യാമറ കൈകാര്യം ചെയ്ത ഷഹ്നാദ് ജലാലിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ലഭിച്ചു. നോൺ ഫീച്ചർ വിഭാഗത്തിൽ ഭദ്ര-കാളി നാടകത്തിനും പുരസ്കാരം ലഭിച്ചു,

English Summary

Pround Moment For TV9 Network, TV9’s Assistant Editor Sanjeev Srivastava Wins Best Film Critic Awards in 72nd National Film Awards in Writing on Cinema Hindi Category.

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്