Director Sanal Kumar Sasidharan: സ്ത്രീത്വത്തെ അപമാനിച്ചു; പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്

Case Against Director Sanal Kumar Sasidharan: നടിയുടെ പേരിലുള്ള ശബ്ദസന്ദേശങ്ങൾ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് സംവിധായകനെതിരെ നിയമപരമായി നീങ്ങാൻ നടി തീരുമാനിച്ചത്. പരാതിയിൽ കേസെടുത്ത പോലീസ് പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Director Sanal Kumar Sasidharan: സ്ത്രീത്വത്തെ അപമാനിച്ചു; പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്

സംവിധായകൻ സനൽകുമാർ ശശിധരൻ

Updated On: 

28 Jan 2025 06:51 AM

സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസെടുത്ത് പോലീസ്. പ്രമുഖ നടി സമർപ്പിച്ച പരാതിയിലാണ് എറണാകുളം എളമക്കര പോലീസ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച ദിവസങ്ങളായി നടിയെ ടാ​ഗ് ചെയ്ത് നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നടിയുടെ പേരിലുള്ള ശബ്ദസന്ദേശങ്ങൾ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് സംവിധായകനെതിരെ നിയമപരമായി നീങ്ങാൻ നടി തീരുമാനിച്ചത്. പരാതിയിൽ കേസെടുത്ത പോലീസ് പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

മുൻപും ഈ നടി സനൽകുമാറിനെതിരെ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു. 2022-ലാണ് സംഭവം. പ്രണയാഭ്യർത്ഥ നിരസിച്ചതിന് തുടർന്ന് നിരന്തരം അപമാനിക്കുന്നു എന്നായിരുന്നു അന്ന് പോലീസിൽ നടി പരാതി നൽകിയത്. കേസിൽ അന്ന് പോലീസ് തിരവനന്തപുരത്ത് നിന്ന് സനൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർ ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 2019- മുതൽ സംവിധായകൻ തന്നെ ശല്യം ചെയ്യുന്നുണ്ടെന്ന് നടി പരാതിയിൽ പറഞ്ഞിരുന്നു.

Also Read: കൂട്ടിക്കല്‍ ജയചന്ദ്രന് താത്കാലികാശ്വാസം; നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ഭീഷണിപ്പെടുത്തൽ , സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളും സംവിധായകനെതിരെയുണ്ട്. 354D വകുപ്പിലാണ് എളമക്കര പോലീസ് കേസെടുത്തത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, നിരീക്ഷിക്കുക എന്നിങ്ങനെയുള്ള പരാതിയും സനൽകുമാറിനെതിരെ ചുമത്തിയിട്ടുണ്ട്. മൂന്ന് വർഷം വരെ തടവ് ലഭിക്കുന്ന ശിക്ഷയാണ് ഇത്.

കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യർ മുഖ്യ കഥാപാത്രമായി എത്തിയ ചിത്രം ‘കയറ്റം’ സൗജന്യമായി ഓൺലൈനിലൂടെ സനൽ കുമാർ റിലീസ് ചെയ്തിരുന്നു. ചിത്രം അപ്‌ലോഡ് ചെയ്ത ലിങ്കാണ് പുറത്തുവിട്ടത്. ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത് തടയാൻ ചില ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെെന്നും ഇതാണ് ഇങ്ങനെ ഒരു നീക്കത്തിലേക്ക് നയിച്ചതെന്നും സംവിധായകൻ പറയുന്നു. നടി മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണന്നും സനൽ കുമാർ പറയുന്നുണ്ട്.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം