Vedan about Narivetta movie: നമ്മളെല്ലാം മറന്നുപോയ സങ്കടപ്പെടുത്തുന്ന കാര്യത്തെപ്പറ്റിയുള്ള ഓർമ്മപ്പെടുത്തൽ, നരിവേട്ടയെപ്പറ്റി വേടൻ

Rapper Vedan says about the new movie Narivetta: വളരെ സങ്കടപ്പെടുത്തുന്ന ഒരു കാര്യത്തെപ്പറ്റിയുള്ള ഓർമ്മപ്പെടുത്തലാണ്. ഇങ്ങനെ ഒരു പടം ചെയ്യാൻ ധൈര്യം കാണിച്ചതിന് വലിയൊരു സല്യൂട്ട് എന്നും വേടൻ പറഞ്ഞു.

Vedan about Narivetta movie: നമ്മളെല്ലാം മറന്നുപോയ സങ്കടപ്പെടുത്തുന്ന കാര്യത്തെപ്പറ്റിയുള്ള ഓർമ്മപ്പെടുത്തൽ, നരിവേട്ടയെപ്പറ്റി വേടൻ

Narivetta

Published: 

22 May 2025 21:48 PM

കൊച്ചി: ഇഷ്ക് എന്ന ആദ്യ ചിത്രം പുറത്തുവന്ന് ആറ് വർഷങ്ങൾക്കുശേഷം നരിവേട്ട എന്ന രണ്ടാം ചിത്രവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അനുരാജ് മനോഹർ. ടോവിനോയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷനിടെ റാപ്പർ വേടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഇത്രയും വലിയൊരു വേദിയിൽ, പാടാനല്ലാതെ ഒരു മൂവിയുടെ പ്രൊമോഷനായി ഞാനാദ്യാമായാണ് എത്തുന്നത്. അതിനൊരു പ്രത്യേക നന്ദി പറയേണ്ടത് പടത്തിന്റെ ഡയറക്ടർ അനുരാജേട്ടനോടാണ്. നരിവേട്ട എന്നത് നമ്മളെല്ലാം പെട്ടെന്ന് മറന്നുപോയ, വളരെ സങ്കടപ്പെടുത്തുന്ന ഒരു കാര്യത്തെപ്പറ്റിയുള്ള ഓർമ്മപ്പെടുത്തലാണ്. ഇങ്ങനെ ഒരു പടം ചെയ്യാൻ ധൈര്യം കാണിച്ചതിന് വലിയൊരു സല്യൂട്ട് എന്നും വേടൻ പറഞ്ഞു.

സാമ്പത്തിക നേട്ടത്തിനായി സിനിമ ചെയ്യാം. നമ്മളെല്ലാം മറന്ന ഒരു കാര്യത്തെ നിങ്ങളുടെ ഉള്ളിലേക്കെത്തിക്കാൻ സിനിമ ചെയ്യുന്നതിന്റെ കഷ്ടപ്പാട് അത് വേറെയാണ് എന്നും വേടൻ തുറന്നു കൂട്ടിച്ചേർത്തു. എല്ലാവരും സിനിമ തിയേറ്ററിൽ പോയി കാണണം എന്നും വേടൻ പറഞ്ഞു.

ജേക്സ് ബിജോയ് സം​ഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ വേടനും ഭാ​ഗമാണ്. വാടാ വേടാ എന്ന ​ഗാനം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നാണ് ചിത്രത്തിലെ പ്രവർത്തകർ വ്യക്തമാക്കുന്നത്.

അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലർ പറയുന്നു. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ