Aabhyanthara Kuttavaali OTT : ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാടി ഉടൻ ഒടിടിയിൽ എത്തും; എവിടെ, എപ്പോൾ കാണാം?
Aabhyanthara Kuttavaali OTT Release Date & Platform : കഴിഞ്ഞ മാസം ജൂണിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി

Aabhyanthara Kuttavaali Ott
ആസിഫ് അലി നായകനായി എത്തിയ ഫാമിലി ചിത്രമാണ് ആഭ്യന്ത കുറ്റവാളി. നവഗാതനായ സേതുനാഥ് പത്മകുമാർ ഒരുക്കിയ ചിത്രം ഈ കഴിഞ്ഞ ജണിലാണ് തിയറ്റിൽ എത്തിയത്. ബോക്സ്ഓഫീസിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ആസിഫ് അലി ചിത്രം ഇനി ഒടിടി റിലീസിന് തയ്യാറെടുക്കുയാണ്. ആഭ്യന്തര കുറ്റവാളി എന്ന്, എപ്പോൾ ഒടിടിയിൽ എത്തുമെന്ന് പരിശോധിക്കാം.
ആഭ്യന്തര കുറ്റവാളി
ചിത്രത്തിൻ്റെ ഒടിടി റിലീസ് സംബന്ധിച്ച് ഇതുവരെ എവിടെയും ഔദ്യോഗികമായ അറിയിപ്പുണ്ടായിട്ടില്ല. എന്നാൽ ചില സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചിട്ടുള്ള റിപ്പോർട്ടുകൾ ആഭ്യന്തര കുറ്റവാളിയുടെ ഡിജിറ്റൽ അവകാശം ഇപ്പോൾ വിറ്റു പോയിയെന്നാണ്. ജിയോ ഹോട്ട്സ്റ്ററാണ് ആസിഫ് അലി ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അതേസമയം ഇക്കാര്യം ആഭ്യന്തര കുറ്റവാളിയുടെ അണിയറപ്രവർത്തകരോ ഒടിടി പ്ലാറ്റ്ഫോമോ സ്ഥിരീകരിച്ചിട്ടില്ല.
നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാമാണ് ആഭ്യന്തര കുറ്റവാളി നിർമിച്ചിരിക്കുന്നത്. സംവിധായകൻ സേതുനാഥ് പത്മകുമാർ തന്നെയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ആസിഫ് അലിക്ക് പുറമെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ആനന്ദ് മൻമദൻ, തുളസി, ശ്രെയ രുക്മിണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾവ കൈകാര്യം ചെയ്തിട്ടുള്ളത്.
അജയ് ഡേവിഡ് കച്ചപ്പിള്ളിയാണ് ഛായാഗ്രാഹകൻ. സോബിൻ സോമനാണ് എഡിറ്റർ. ബിജിബാൽ, രാഹുൽ രാജ്, മുത്തു, ക്രിസ്റ്റി ജോബി എന്നിവർ ചേർന്നാണ് സിനിമയിലെ ഗാനങ്ങൾ ഒരുക്കിട്ടുള്ളത്. രാഹുൽ രാജാൻ പശ്ചാത്തല സംഗീതം നൽകിട്ടുള്ളത്.