AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anusree: ‘നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല, മുഴുവൻ ലോണിൻമേലുള്ള കളിയാണ്’; അനുശ്രീ

Anusree Opens Up About Financial Struggles:തനിക്ക് ലോണുകൾ ഉണ്ടെന്നും അനുശ്രീ തുറന്ന് പറയുന്നു. നിങ്ങളൊക്കെ വിചാരിക്കുന്നതിന്റെ അപ്പുറമാണെന്നും മുഴുവൻ ലോണിൻമേലുള്ള കളിയാണെന്നും അനുശ്രീ പറയുന്നു.

Anusree: ‘നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല, മുഴുവൻ ലോണിൻമേലുള്ള കളിയാണ്’; അനുശ്രീ
Anusree Image Credit source: instagram\Anusree
Sarika KP
Sarika KP | Published: 22 Jul 2025 | 08:33 PM

നിരവധി ആരാധകരുള്ള പ്രിയ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനുശ്രീ. പിന്നീട് താരത്തിനെ തേടി ഒട്ടനവധി നല്ല കഥാപാത്രങ്ങളാണ് എത്തിയത്. മിക്ക സിനിമകളിലും നാടൻ പെൺകുട്ടിയായാണണ് അനുശ്രീയെ കണ്ടിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. നാട്ടിലെ വിശേഷങ്ങളിലും താരം മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്. അടുത്തിടെ നാട്ടിലെ ഒരു പരിപാടിയിൽ‌ ഡാൻസ് ചെയ്യുന്ന അനുശ്രീയുടെ വീഡിയോ വെെറലായിരുന്നു. ഇപ്പോഴിതാ തന്റെ സൗഹൃദങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹെയർ സ്റ്റെെലിസ്റ്റുമാരായ സജിത്ത്, സുജിത്ത് എന്നിവരുമായുള്ള സൗഹൃദത്തെക്കുറിച്ചാണ് അനുശ്രി തുറന്നുപറഞ്ഞത്. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

Also Read:‘ഗബ്രിയെ ഒഴിവാക്കിയോ? ഗബ്രിയേക്കാൾ മാച്ചിങ് പുതിയ ചെക്കനാണ്’ ; പ്രതികരിച്ച് ജാസ്മിൻ!

തന്റെ സങ്കടവും സന്തോഷവും പ്ലാനുകളും സജിത്തിനോടും സുജിത്തിനോടും പറയാറുണ്ടെന്നാണ് അനുശ്രീ പറയുന്നത്. തന്റെ വീട് പണിയുടെ സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ തന്നെ സപ്പോർട്ട് ചെയ്തവരാണ് സജിത്തും സുജിത്തുമെന്നും അനുശ്രീ വ്യക്തമാക്കി. തനിക്ക് ലോണുകൾ ഉണ്ടെന്നും അനുശ്രീ തുറന്ന് പറയുന്നു. നിങ്ങളൊക്കെ വിചാരിക്കുന്നതിന്റെ അപ്പുറമാണെന്നും മുഴുവൻ ലോണിൻമേലുള്ള കളിയാണെന്നും അനുശ്രീ പറയുന്നു.