Amritha Rajan: ആപ്കി നസ്രോം നെ സംഝാ’ ഇന്ത്യൻഐഡോൾ വേദിയിൽ പെയ്തിറങ്ങി… വിസ്മയ മുഹൂർത്തം തീർത്ത് ഒരു മലയാളി പെൺകുട്ടി

Indian idol singer Amrutha Rajan : അമൃതയുടെ ശബ്ദവും ശ്രേയാ ഘോഷാലിൻ്റെ മാസ്മരിക ആലാപനവും ഒത്തുചേർന്നപ്പോൾ വേദിയിൽ ഒരു നിമിഷം നിശ്ചലമായി. ഒരു പക്ഷെ ഈ അനർഘ നിമിഷം ഒന്നുകൊണ്ടുമാത്രം അമൃത വിജയി ആയേക്കാം എന്നു പോലും അഭിപ്രായങ്ങൾ ഉയർന്നു.

Amritha Rajan: ആപ്കി നസ്രോം നെ സംഝാ ഇന്ത്യൻഐഡോൾ വേദിയിൽ പെയ്തിറങ്ങി...  വിസ്മയ മുഹൂർത്തം തീർത്ത് ഒരു മലയാളി പെൺകുട്ടി

Amritha Rajan

Updated On: 

07 Dec 2025 21:56 PM

വിടപറഞ്ഞൊരു ഇതിഹാസതാരത്തെ ഓർത്ത് പുതു തലമുറ ആലപിക്കുന്ന ​ഗാനങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. പക്ഷെ അത് ഒരു രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന വേദിയിലാകുമ്പോഴോ? അതിലൊരു മലയാളി സാന്നിധ്യമുണ്ടെങ്കിലോ?

പ്രശസ്ത റിയാലിറ്റി ഷോയായ സോണി ടീവിയിലെ ഇന്ത്യൻ ഐഡോളിൻ്റെ വേദിയിൽ ലെജൻഡറി താരം ധർമ്മേന്ദ്രയ്ക്ക് ഹൃദയസ്പർശിയായ ആദരവ് അർപ്പിച്ചുകൊണ്ട് ഗായിക അമൃത രാജൻ നടത്തിയ പ്രകടനം ഇത്തരത്തിലൊരു മാസ്റ്റർപീസ് പെർഫോമൻസായിരുന്നു എന്ന് അക്ഷരം തെറ്റാതെ പറയാം. ഗായിക ശ്രേയാ ഘോഷാലിനൊപ്പം ചേർന്നാണ് അമൃത ‘ആപ്കി നസ്രോം നെ സംഝാ’ എന്ന ക്ലാസിക് ഗാനം ആലപിച്ചത്.

Also Read:‘കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു’; ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി’; അതിജീവിതയുടെ മൊഴി പുറത്ത്

അമൃതയുടെ ശബ്ദവും ശ്രേയാ ഘോഷാലിൻ്റെ മാസ്മരിക ആലാപനവും ഒത്തുചേർന്നപ്പോൾ വേദിയിൽ ഒരു നിമിഷം നിശ്ചലമായി. ഒരു പക്ഷെ ഈ അനർഘ നിമിഷം ഒന്നുകൊണ്ടുമാത്രം അമൃത വിജയി ആയേക്കാം എന്നു പോലും അഭിപ്രായങ്ങൾ ഉയർന്നു.

 

ആപ്കി നസ്രോം നെ സംഝാ

 

ധർമ്മേന്ദ്രയുടെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളുടെ ഓർമ്മയാണ് ഈ പാട്ടിലുള്ളത്. 1962-ൽ പുറത്തിറങ്ങിയ ‘അൻപഡ്’ എന്ന ചിത്രത്തിലെ ഈ ഗാനം പ്രണയത്തിൻ്റെ ആഴം മനോഹരമായി ആവിഷ്കരിച്ച ഒന്നാണ്. ധർമ്മേന്ദ്രയുടെ അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിലൊന്ന്.

രാജാ മെഹന്ദി അലി ഖാൻ രചിച്ച് മദൻ മോഹൻ ഈണം പകർന്ന ഈ ​ഗാനത്തിന് ശബ്ദം പകർന്നിരിക്കുന്നത് ലതാ മങ്കേഷ്കറാണ്. ധർമ്മേന്ദ്രയുടെയും മാലാ സിൻഹയുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും റൊമാന്റിക് ഗാനങ്ങളിലൊന്നാണിത്. മദൻ മോഹൻ – ലതാ മങ്കേഷ്കർ കൂട്ടുകെട്ടിലെ മികച്ച സൃഷ്ടികളിൽ ഒന്നായും ഇത് കണക്കാക്കപ്പെടുന്നു.

 

ശ്രേയയുടെ മനം കവർന്ന മലയാളി പെൺകുട്ടി

 

ഇന്ത്യൻ ഐഡലിലൂടെ ശ്രദ്ധേയയായ ഗായികയാണ് അമൃത. ആലാപന ശൈലിയും മികച്ച ശബ്ദവുംകൊണ്ട് അമൃത ഇതിനകം തന്നെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞിരിക്കുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിനിയായ ഗായിക അമൃത ചുരുങ്ങിയ സമയംകൊണ്ട് സോഷ്യൽ മീഡിയയിലും സംഗീതലോകത്തും നിരവധി ആരാധകരെ നേടിയിരിക്കുകയാണ്.

സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് എങ്ങനെ?
ദിലീപിന്റെ ആസ്തി എത്ര? ആദ്യ പ്രതിഫലം 3000 രൂപ...
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം