AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Abhilash Pillai: ഉണ്ണി മുകുന്ദൻ്റെ നഷ്ടം വന്ന ചിത്രങ്ങളുണ്ട്, ഡേറ്റ് നൽകുമ്പോൾ ആ നിർമ്മാതാക്കളെ കൂടി ഓർക്കണം; അഭിലാഷ് പിള്ള

Abhilash Pillai Against Unni Mukundan: സംഭവത്തിൽ ഉണ്ണി മുകുന്ദനെതിരെയാണ് അഭിലാഷ് പിള്ള രംഗത്തെത്തിയിരിക്കുന്നത്. മുട്ടനാടുകൾ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആവരുതെന്നാണ് ഉണ്ണി മുകുന്ദനെക്കുറിച്ച് അഭിലാഷ് പിള്ള പത്ര സമ്മേളനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ നിർമ്മാതാവ് മുരളി കുന്നുംപുറത്തിൻ്റെ വീഡിയോ വന്ന ശേഷം താൻ അദ്ദേഹത്തെ വിളിച്ചുവെന്നും അബദ്ധം പറ്റിയത് ആണെന്നാണ് തനിക്ക് കിട്ടയ മറുപടിയെന്നും അഭിലാഷ് പറയുന്നു.

Abhilash Pillai: ഉണ്ണി മുകുന്ദൻ്റെ നഷ്ടം വന്ന ചിത്രങ്ങളുണ്ട്, ഡേറ്റ് നൽകുമ്പോൾ ആ നിർമ്മാതാക്കളെ കൂടി ഓർക്കണം; അഭിലാഷ് പിള്ള
ഉണ്ണി മുകുന്ദൻ, അഭിലാഷ് പിള്ളImage Credit source: Instagram (Abhilash Pillai And Unni Mukundan)
Neethu Vijayan
Neethu Vijayan | Updated On: 24 Apr 2026 | 01:21 PM

നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ പൊട്ടികരഞ്ഞുകൊണ്ടുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ മറ്റൊരു വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പല സിനിമകളുടെയും ലാഭകണക്കുകളടക്കം ചർച്ചയായിരിക്കുകയാണ്. നിരവധി പേർ ഇതിന് പിന്നാലെ പ്രതികരണവുമായി എത്തുകയും ചെയ്തു. അതിനിടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ (Abhilash Pillai) പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്.

സംഭവത്തിൽ ഉണ്ണി മുകുന്ദനെതിരെയാണ് അഭിലാഷ് പിള്ള രംഗത്തെത്തിയിരിക്കുന്നത്. മുട്ടനാടുകൾ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആവരുതെന്നാണ് ഉണ്ണി മുകുന്ദനെക്കുറിച്ച് അഭിലാഷ് പിള്ള പത്ര സമ്മേളനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ നിർമ്മാതാവ് മുരളി കുന്നുംപുറത്തിൻ്റെ വീഡിയോ വന്ന ശേഷം താൻ അദ്ദേഹത്തെ വിളിച്ചുവെന്നും അബദ്ധം പറ്റിയത് ആണെന്നാണ് തനിക്ക് കിട്ടയ മറുപടിയെന്നും അഭിലാഷ് പറയുന്നു.

ALSO READ: ‘എല്ലാ സഹായവും ചെയ്തപ്പോൾ എന്നെ ഒരു ചതിയനാക്കി, നിയമപരമായി നേരിടും’

അഭിലാഷ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ

സുമതി വളവിൻറെ ബജറ്റ് 14 കോടി രൂപ ആകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. കണക്കുകൾ സംസാരിക്കാമെന്ന് പറഞ്ഞ് ചെല്ലുമ്പോൾ മുരളിച്ചേട്ടന് വെട്ട് വാതം പിടിച്ച സ്വഭാവമുണ്ട്. പെട്ടെന്ന് വയലന്റാവും. മുരളിക്കൊപ്പം സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞതാണ്. എൻ്റെ കയിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുരളി ചേട്ടൻ വാങ്ങിയിട്ടുണ്ട്. സിനിമ ഇറങ്ങാൻ പ്രതിസന്ധി വന്നപ്പോൾ ഗോകുലം ​ഗ്രൂപ്പിനെ സിനിമയുടെ ഭാഗമാക്കിയത് ഞാനാണ്. ആത്മഹത്യ ചെയ്യാൻ നിൽക്കുന്നുവെന്ന് പറഞ്ഞ മുരളി ചേട്ടൻ രണ്ടാഴ്ച മുമ്പാണ് വെള്ളത്തിൻ്റെ തമിൾ റീമേക്കിന് അഡ്വാൻസ് കൊടുത്തത്.

പിന്നെ ഒരു നിർമ്മാതാവിൻ്റെ അവസ്ഥ കണ്ട് ഉണ്ണി മുകുന്ദൻ ഡേറ്റ് കൊടുക്കുന്നത് നല്ല കാര്യമാണ്. തീർച്ചയായിട്ടും അത് ഉണ്ണിയുടെ വലിയ മനസ്സാണ്. അങ്ങനെയാണെങ്കിൽ മാളികപ്പുറത്തിൻ്റെയും മാർക്കോയുടെയും ഇടയിൽ ഉണ്ണിയുടെ നിരവധി സിനിമ ഇറങ്ങിയിട്ടുണ്ട്. അതിൽ നഷ്ടം സംഭവിച്ച സിനിമകളുമുണ്ട്. അതിൻ്റെ നിർമ്മാതാക്കൾ നമുക്കിടയിലുണ്ട്. അവരുടെയും വീട്ടിൽ ചെല്ലണം. അവർക്കും ഈ പറഞ്ഞപോലെ ഡേറ്റ് കൊടുക്കണം. മുട്ടനാടുകൾ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായക്കളുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. ഞാൻ പറയുന്നു അത് റിയാലിറ്റിയിലും ഉണ്ട്. ഉണ്ണി മുകുന്ദൻ എന്നല്ല വേറെയും ആളുകളുണ്ട്.

മാളികപ്പുറം സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദനാണെന്ന് പലയിടത്തും കണ്ടു. സത്യം പറഞ്ഞാൽ ഇത് കണ്ട് ഷോക്ക് ആയി ഇരിക്കുകയാണ് ഞാൻ. ഉണ്ണി മുകുന്ദൻ്റെ വിജയിച്ച ചിത്രങ്ങളെല്ലാം അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയും പരാജയപ്പെട്ടവയ്ക്ക് വേറെ സംവിധായകരുണ്ടാവുകയും ചെയ്യുന്ന ഈ ട്രെൻഡ് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്. വിഷ്ണുവിന് സംവിധാനം അറിയില്ലെന്നും ഉണ്ണി മുകുന്ദനാണ് മാളികപ്പുറം സിനിമ സംവിധാനം ചെയ്തതെന്നും പറഞ്ഞ് വലിയ പിആർ വർക്ക് നടക്കുകയാണ്.

ഉണ്ണി മുകുന്ദന് സുമതി വളവിലെ റോൾ എന്തെന്ന് ചോദിച്ചാൽ, ഈ സിനിമയുടെ ഷൂട്ടിന് മുന്നേ മുരളിച്ചേട്ടൻ എന്നെ വിളിച്ചു, ‘എടാ ചെറിയൊരു പ്രശ്നമുണ്ട്. എന്നെ ഉണ്ണി വിളിച്ചിട്ട് സിനിമ ചെയ്യരുതെന്ന് പറഞ്ഞു, അവന് സംവിധാനം അറിയില്ലെന്നും. ചേട്ടാ, അങ്ങനെ പറയരുത്, ഉണ്ണി മാത്രമല്ലല്ലോ, മാളികപ്പുറത്തിൽ അഭിനയിച്ച വേറെ എത്രയോ പേരെ വേണമെങ്കിലും വിളിച്ചു ചോദിക്കാനാണ് ഞാൻ മറുപടിയായി പറഞ്ഞത്. അതിൽ വർക്ക് ചെയ്ത ഒന്നു രണ്ടു പേരെ അവിടെ വെച്ച് തന്നെ വിളിച്ചു. അസൂയയുടെ പേരിൽ ചിലപ്പോൾ പറഞ്ഞതാകുമെന്നും ചേട്ടൻ തന്നെ പറയുകയും ചെയ്തതാണ്.

 

Follow Us