Actress Gauri Kishan issue: മൗനം പാലിച്ചത്ബോഡി ഷെയ്മിങ്ങിനെ അംഗീകരിക്കുന്നതിനാലാണെന്ന് വ്യാഖ്യാനിക്കേണ്ട… നടി ഗൗരി കിഷന്റെ വിഷയത്തിൽ സഹനടൻ
Actor Aditya Madhavan Responds: ചിത്രത്തിൽ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗമുണ്ട്. ഇതിനെക്കുറിച്ച് യൂട്യൂബർ ഗൗരിയുടെ ഭാരത്തെക്കുറിച്ച് സൂചിപ്പിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് ഗൗരി പിന്നീട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
കൊച്ചി: നടി ഗൗരി കിഷനെതിരെ ഒരു യൂട്യൂബർ നടത്തിയ ബോഡി ഷെയ്മിങ് പരാമർശത്തിൽ പ്രതികരിക്കാൻ വൈകിയതിന് വിശദീകരണവുമായി സഹനടൻ ആദിത്യ മാധവൻ രംഗത്തെത്തി. താരം വിഷയത്തിൽ മൗനം പാലിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിനെത്തുടർന്നാണ് ആദിത്യ എക്‌സിലൂടെ നിലപാട് വ്യക്തമാക്കിയത്.
ബോഡി ഷെയ്മിങ്ങിനെ അംഗീകരിക്കുന്നതുകൊണ്ടാണ് താൻ നിശ്ശബ്ദനായിരുന്നത് എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ആദിത്യ മാധവൻ കുറിച്ചു. ഗായിക ചിന്മയി ശ്രീപാദ ഗൗരിക്ക് പിന്തുണ അറിയിച്ചുകൊണ്ട് പങ്കുവെച്ച എക്‌സ് പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്.
സംഭവിച്ചതിനെക്കുറിച്ച് ആദിത്യ മാധവൻ
ആദ്യ സിനിമയുടെ പ്രൊമോഷൻ ആയതിനാൽ യൂട്യൂബറുടെ ചോദ്യം തനിക്ക് തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ആദിത്യ വ്യക്തമാക്കി. ചോദ്യം കേട്ടപ്പോൾ താൻ സ്തംഭിച്ചുപോയെന്നും അന്നേരം തന്നെ താൻ ഇടപെടേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read – ലഹരി ഉപയോഗം സമീർ താഹിറിൻ്റെ അറിവോടെ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ യുവ സംവിധായകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
ചിത്രത്തിൽ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗമുണ്ട്. ഇതിനെക്കുറിച്ച് യൂട്യൂബർ ഗൗരിയുടെ ഭാരത്തെക്കുറിച്ച് സൂചിപ്പിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് ഗൗരി പിന്നീട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം നടന്ന ചടങ്ങിൽ, ഒരു മാധ്യമപ്രവർത്തകൻ ഈ ചോദ്യത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
“ഞാൻ നേരത്തെ ഇടപെടേണ്ടതായിരുന്നു. ഗൗരി ആരും അത്തരമൊരു മോശം പെരുമാറ്റം അർഹിക്കുന്നില്ല. ആരായാലും എല്ലാവർക്കും ബഹുമാനം ലഭിക്കണം. ഒരിക്കൽക്കൂടി ഞാൻ ക്ഷമ ചോദിക്കുന്നു,” ആദിത്യ മാധവൻ തൻ്റെ കുറിപ്പിൽ വ്യക്തമാക്കി.