Actor Bala: ദീപാവലി ആഘോഷമാക്കി നടൻ ബാലയും ഭാര്യ കോകിലയും; അമ്മയ്ക്ക് മധുരം നൽകുന്ന വീഡിയോ വൈറൽ

Bala and Wife Kokila Deepavali Celebration: വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങൾ കാരണം ബാലയുടെ അമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

Actor Bala: ദീപാവലി ആഘോഷമാക്കി നടൻ ബാലയും ഭാര്യ കോകിലയും; അമ്മയ്ക്ക് മധുരം നൽകുന്ന വീഡിയോ വൈറൽ

നടൻ ബാലയും ഭാര്യ കോകിലയും അമ്മയോടൊപ്പം. (Screengrab Image)

Updated On: 

01 Nov 2024 | 02:40 PM

അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ദീപാവലി ആഘോഷമാക്കി നടൻ ബാല. പുതിയ വിവാഹം കഴിച്ചതിന് ശേഷമുള്ള ഇവരുടെ ആദ്യ ദീപാവലിയാണിത്. ഇത് ആഘോഷിക്കാനാണ് ബാലയും കോകിലയും അമ്മയെ കാണാനെത്തിയത്. ‘തല ദീപാവലി’ എന്ന കുറിപ്പോട് കൂടിയാണ് താരം തന്റെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ട് വീഡിയോ പങ്കുവെച്ചത്.

‘തന്റെ സഹോദരി കവിത ഭാര്യയ്ക്ക് സമ്മാനം നൽകുന്നു’ എന്ന ക്യാപ്ഷനോടെ മറ്റൊരു വീഡിയോയും ബാല പങ്കുവെച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ, ഒക്ടോബർ 23-ന് എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു ബാലയുടെയും കോകിലയുടെയും വിവാഹം നടന്നത്. വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങൾ കാരണം ബാലയുടെ അമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ചെന്നൈ സ്വദേശിയായ കോകില, ബാലയുടെ അമ്മാവന്റെ മകളാണ്.

 

 

ALSO READ: നടൻ ബാല വീണ്ടും വിവാഹിതനായി; വധു മുറപ്പെണ്ണ് കോകില

പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് ഇവർക്ക് ആശംസകൾ നേർന്നു കൊണ്ട് കമന്റുകൾ ചെയ്തത്. അതെ സമയം, ബാലയെ വിമർശിച്ചു കൊണ്ടും ചിലർ രംഗത്തെത്തിയിരുന്നു.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ബാല കഴിഞ്ഞ കുറച്ച് കാലമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഈ അനുഭവത്തിന് ശേഷം, തനിക്കും ഒരു തുണ വേണമെന്ന് തോന്നിയതിനാലാണ് താൻ വീണ്ടും വിവാഹം കഴിച്ചതെന്ന് ബാല വ്യക്തമാക്കിയിരുന്നു. തന്റെ 250 കോടി സ്വത്ത് അന്യം നിന്ന് പോകരുതെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാലയുടെ മൂന്നാം വിവാഹമാണിത്.

2010 ഓഗസ്റ്റ് 27-നാണ് ബാല ഗായിക അമൃത സുരേഷിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് അവന്തിക എന്നൊരു മകളുമുണ്ട്. മൂന്ന് വർഷത്തോളം വേർപിരിഞ്ഞ് ജീവിച്ചതിന് ശേഷം, ഇരുവരും 2019-ൽ നിയമപരമായി വേർപിരിഞ്ഞു. തുടർന്ന് 2021-ൽ, ബാല ഡോക്ടർ എലിസബത്തിനെ വിവാഹം ചെയ്തു. ഇരുവരും 2023-ൽ വേർപിരിഞ്ഞു.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ