AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Bala: സർപ്രൈസ് പൊട്ടിച്ച് ബാല; ആദ്യ വിവാഹ വാർഷികത്തിൽ ആ സന്തോഷവാർത്ത പങ്കുവെച്ചു

Actor Bala reveals the good news: തന്നെ സ്നേഹിക്കുന്നവർക്കെല്ലാം അത് എന്തായിരിക്കും എന്ന് അറിയാമെന്നും എങ്കിലും അന്ന് വീഡിയോയിലെത്തി ഞാൻ ആ സന്തോഷം നിങ്ങളോട് പങ്കുവെക്കും എന്ന് ബാല ഉറപ്പു നൽകിയിരുന്നു.

Actor Bala: സർപ്രൈസ് പൊട്ടിച്ച് ബാല; ആദ്യ വിവാഹ വാർഷികത്തിൽ ആ സന്തോഷവാർത്ത പങ്കുവെച്ചു
Actor BalaImage Credit source: Social Media
Ashli C
Ashli C | Published: 23 Oct 2025 | 08:00 PM

വിവാദങ്ങളും വിമർശനങ്ങളും എന്നും വിട്ടൊഴിയാത്ത നടനാണ് ബാല. ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചപ്പോൾ തൊട്ടാണ് മലയാളികൾക്കിടയിലേക്ക് ബാല കൂടുതൽ സുപരിചിതനാകുന്നത്. പിന്നീട് വിവാഹമോചനവും അതിനുശേഷം  പരസ്പരമുള്ള പഴിചാരലുമെല്ലാം തന്നെ ബാലയെ മലയാളികൾക്കിടയിലെ സ്ഥിര ചർച്ചാ കേന്ദ്രമാക്കി മാറ്റി. ഇപ്പോൾ വീണ്ടും വിവാഹിതനായ ബാല തന്റെ കുടുംബത്തിലുള്ള കോകില എന്ന സ്ത്രീയെയാണ് വിവാഹം ചെയ്തത്. അതിനുശേഷം താൻ ഏറെ സന്തോഷവാനാണെന്ന് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വന്ന് ബാല പറയാറുണ്ട്.

തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും ബാല ആരാധകരുമായി പങ്കുവയ്ക്കും. അത്തരത്തിൽ കഴിഞ്ഞദിവസം എത്തി എനിക്ക് നിങ്ങളോട് ഒരു സന്തോഷവാർത്ത പങ്കുവയ്ക്കാൻ ഉണ്ട് എന്ന് നടൻ പ്രഖ്യാപനം നടത്തിയിരുന്നു. ദീപാവലി ദിനത്തിൽ ആയിരുന്നു ആരാധകർക്ക് മുന്നിൽ ഒരു സന്തോഷവാർത്ത പറയാനുണ്ട് എന്ന് ബാലയും കോകിലയും എത്തി അറിയിച്ചത്.

ഒക്ടോബർ 23ാംതീയതി നിങ്ങളോട് ആ സന്തോഷവാർത്ത പറയും എന്നായിരുന്നു ബാല അറിയിച്ചത്. തന്നെ സ്നേഹിക്കുന്നവർക്കെല്ലാം അത് എന്തായിരിക്കും എന്ന് അറിയാമെന്നും എങ്കിലും അന്ന് വീഡിയോയിലെത്തി ഞാൻ ആ സന്തോഷം നിങ്ങളോട് പങ്കുവെക്കും എന്ന് ബാല ഉറപ്പു നൽകിയിരുന്നു. താരം വാക്ക് തെറ്റിച്ചില്ല. ഒക്ടോബർ 23ആം തീയതി ആ സർപ്രൈസുമായി എത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല ബാലയുടെയും കോകിലയുടെയും വിവാഹം കഴിഞ്ഞ ആദ്യ വാർഷിക ദിനം ആണ് ഇന്ന്.

ഇന്ന് ഞങ്ങളുടെ ഫസ്റ്റ് വെഡിങ് ആനിവേഴ്സറി ആണ്. ചിന്തിച്ചുനോക്കുമ്പോൾ കല്യാണം കഴിഞ്ഞ് ഒരു ഭാര്യയ്ക്കും ഭർത്താവിനും ആദ്യവർഷത്തിൽ ഇങ്ങനെ ഉണ്ടാവില്ല. ഇതിലെ പോസിറ്റീവ് ആയ കാര്യം പറയുകയാണെങ്കിൽ കല്യാണം കഴിഞ്ഞാൽ അപ്പോൾ തന്നെ നമ്മൾ ഹണിമൂൺ ഒക്കെ പോകും പക്ഷേ ഞങ്ങൾ അതിനു പോയിട്ടില്ല. ഈ ഒരു കൊല്ലത്തിനിടയിൽ കേസും കോടതിയും ഒക്കെയായി ഒരുപാട് കഷ്ടങ്ങൾ ഒക്കെ ഞങ്ങൾ അനുഭവിച്ചു. പക്ഷേ ഒരു നിമിഷത്തിൽ പോലും ഭാര്യയും ഭർത്താവും എന്ന നിലയിൽ ഞങ്ങൾ ഒരു മിനിറ്റ് പോലും പരസ്പരം വിട്ടുകൊടുത്തില്ല. എല്ലാ പ്രശ്നങ്ങളിലും ഒന്നിച്ചാണ് നിന്നത്. ഒരു കൊല്ലം ജീവിച്ചത് 100 കൊല്ലം ജീവിച്ചത് പോലെയാണ്. എത്ര കഷ്ടം വന്നാലും ഞങ്ങൾ നന്നായി ജീവിക്കണം, ബാലയ്ക്കും കോകിലയ്ക്കും നല്ലൊരു ജീവിതം ലഭിക്കണം എന്ന് പ്രാർത്ഥിച്ച എല്ലാവർക്കും ഞങ്ങളുടെ നന്ദി. നിങ്ങൾക്കും ഇതുപോലെ ഒരു ജീവിതം ലഭിക്കട്ടെ എന്നാണ് ബാല പറഞ്ഞത്