Elizabeth Udayan: ‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു, ഞാൻ ചെയ്തത് വൃത്തികെട്ട പരിപാടി’: ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ കുറിച്ച് എലിസബത്ത്
Elizabeth Udayan About Attempt to End Life :ഒരു ഘട്ടത്തിൽ വിഷമം താങ്ങാൻ പറ്റിയില്ലെന്നും അതുകൊണ്ട് ചെയ്തുപോയതാണെന്നും എലിസബത്ത് പറയുന്നു. താൻ മൂലം വിഷമിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ജീവിതത്തിൽ പുതിയ തീരുമാനങ്ങൾ എടുത്തെന്നും എലിസബത്ത് വ്യക്തമാക്കി.

എലിസബത്ത് ഉദയൻ
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയ ആളാണ് നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. കഴിഞ്ഞ കുറച്ച് നാളുകളായി ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളാണ് എലിസബത്തിന്റെ ഭാഗത്ത് നിന്ന് ഉയർന്നത്. ഇതിനിടെയിൽ എലിസബത്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അഹമ്മദാബാദിലെ ബിജെ ആശുപത്രിയിൽ നിന്നുള്ള വീഡിയോയിലൂടെയാണ് എലിസബത്ത് ആശുപത്രിയിൽ ആയ വിവരം പുറം ലോകം അറിയുന്നത്.
എലിസബത്ത് അമിതമായി ഉറക്കഗുളികകൾ കഴിച്ചതായാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ബാലയെ വിവാഹം കഴിച്ചത് മുതൽ താൻ മാനസികമായ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചതായും ഇക്കാര്യങ്ങൾ പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും അന്ന് പങ്കുവച്ച വീഡിയോയിൽ എലിസബത്ത് വ്യക്തമാക്കിയിരുന്നു. താന്‍ മരിച്ചാല്‍ പൂര്‍ണ ഉത്തരവാദി ബാലയും കുടുംബവും ആയിരിക്കുമെന്നും എലിസബത്ത് പറഞ്ഞിരുന്നു.
ഇപ്പോഴിതാ എലിസബത്ത് പുതിയതായി പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ചതിന്റെ കാരണത്തെ കുറിച്ച് പറയുന്ന വീഡിയോയാണ് എലിസബത്ത് പങ്കുവച്ചത്. ഒരു ഘട്ടത്തിൽ വിഷമം താങ്ങാൻ പറ്റിയില്ലെന്നും അതുകൊണ്ട് ചെയ്തുപോയതാണെന്നും എലിസബത്ത് പറയുന്നു. താൻ മൂലം വിഷമിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ജീവിതത്തിൽ പുതിയ തീരുമാനങ്ങൾ എടുത്തെന്നും എലിസബത്ത് വ്യക്തമാക്കി.
ആശുപത്രി വിട്ടെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ നാട്ടിൽ എത്തുമെന്നും പറഞ്ഞാണ് എലിസബത്ത് വീഡിയോ ആരംഭിച്ചത്. ഇനിയും ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്യണമെന്നാണ് ആഗ്രഹം, ചിലപ്പോൾ വീഡിയോ ഇനി ചെയ്യിലായിരിക്കും. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കുറെ പേർ വിളിച്ചും മെസ്ജ്ഒ അയച്ചും അന്വേഷിച്ചുവെന്നാണ് എലിസബത്ത് പറയുന്നത്.
ഒരു ഘട്ടത്തിൽ വിഷമം താങ്ങാൻ പറ്റിയില്ലെന്നാണ് എലിസബത്ത് പറയുന്നത്. അതൊന്നും ഇതിനൊരു വിശദീകരണമല്ലെന്ന് അറിയാം. തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി. ഒരു സോറി കൊണ്ടൊന്നും പകരമാകില്ലെന്ന് അറിയാം. എന്തൊക്കെ വിഷമങ്ങൾ വന്നാലും നേരിടണം. ചെറിയ ചെറിയ സന്തോഷങ്ങൾ ആഘോഷിക്കണം. ഇതിനൊക്കെ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ കുറച്ച് വിഷമഘട്ടത്തിലാണ്. കാരണം ഇങ്ങനെയൊരു ശ്രമം നടത്തിയതുകൊണ്ട് താൻ കഴിക്കുന്ന ആന്റി ഡിപ്രസൻസ് കുറച്ചുദിവസത്തേക്കു നിർത്താൻ പറഞ്ഞിട്ടുണ്ടെന്നും കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് തുടരുമെന്നുമാണ് എലിസബത്ത് പറയുന്നത്.
കുറച്ച് ദിവസത്തേക്ക് വീഡിയോ ഉണ്ടാകില്ലെന്നും എന്നാൽ പഴയേ വീഡിയോ പോസ്റ്റ് ചെയ്യുമെന്നും എലിസബത്ത് പറയുന്നുണ്ട്. നാട്ടിൽ വച്ച് എല്ലാവരെയും കാണാമെന്നും നല്ല നല്ല തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അത് പ്രാവർത്തികമാക്കണമെന്നാണ് ആഗ്രഹിക്കുന്നുവെന്നും എലിസബത്ത് പറയുന്നു.