AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Bala Case: മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; കേസ് കെട്ടിച്ചമച്ചതെന്ന് വാദം

Actor Bala Granted Bail: കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നുമാണ് ബാല കോടതിയിൽ വാദിച്ചത്.

Actor Bala Case: മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; കേസ് കെട്ടിച്ചമച്ചതെന്ന് വാദം
നടൻ ബാല, അമൃത സുരേഷ്(image credits: facebook)
Sarika KP
Sarika KP | Published: 14 Oct 2024 | 04:27 PM

കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സമൂഹമാധ്യമങ്ങളിൽ ഭാര്യക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയുടെ ഉപാധിയിലാണ് ജാമ്യം നൽകിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നുമാണ് ബാല കോടതിയിൽ വാദിച്ചത്.

ഇന്ന് പുലർച്ചെയാണ് കൊച്ചി പാലാരിവട്ടത്തെ വീട്ടിൽ നിന്ന് കടവന്ത്ര പൊലീസ് ബാലയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.  മകൾ ബാലയ്ക്കെതിരെ നടിയ ആരോപണങ്ങൾക്ക് പിന്നാലെ വലിയ തരത്തിലുള്ള സൈബർ ആക്രമണമാണ് മുൻ ഭാര്യയുടെ കുടുംബത്തിനു നേരെ ഉണ്ടായത്. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മുൻ ഭാര്യ നിയമപരമായി നീങ്ങിയത്. ​ഈ പരാതിയിലാണ് കടവന്ത്ര പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.’

Also read-Actor Bala: ‘ഇനി വെറുതെയിരിക്കില്ല; കണ്ണീര് കുടിപ്പിച്ചവർക്കുള്ള ഫലം ദൈവം നൽകും’; ബാല

അതേസമയം അറസ്റ്റിൽ പ്രതികരിച്ച് നടൻ രം​ഗത്ത് എത്തി. താൻ ആർക്കു നേരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും ഇപ്പോൾ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും ബാല പറഞ്ഞു. തന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കുമെന്നും ഇനി വെറുതെയിരിക്കില്ലെന്നും ബാല പറഞ്ഞു. കണ്ണീര് കുടിപ്പിച്ചവർക്കുള്ള ഫലം ദൈവം നൽകുമെന്നും ബാല കൂട്ടിച്ചേർത്തു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.