Binu Pappu: ‘അങ്ങനെ ഒരു ആഗ്രഹം ഉള്ളിലുണ്ട്; അച്ഛന്റെ ആ രണ്ട് കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യണം’: ബിനു പപ്പു

Binu Pappu About His Father Kuthiravattam Pappu: അച്ഛന്റെ കഥാപാത്രങ്ങള്‍ മാത്രമല്ല, അച്ഛന്റെ കൂടെയഭിനയിച്ചവരായ ശ്രീകുമാറിന്റെയും മാളയുടേയുമെല്ലാം കഥാപാത്രങ്ങള്‍ അവര്‍ക്ക് മാത്രം സാധിക്കുന്ന രീതിയിലാണ് ചെയ്തിട്ടുള്ളതെന്നാണ് ബിനു പപ്പു പറയുന്നത്.

Binu Pappu: അങ്ങനെ ഒരു ആഗ്രഹം ഉള്ളിലുണ്ട്; അച്ഛന്റെ ആ രണ്ട് കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യണം: ബിനു പപ്പു

Actor Binu Pappu , Kuthiravattam Pappu

Published: 

17 May 2025 11:27 AM

മലയാള സിനിമ പ്രേമികൾക്ക് ഇന്ന് പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. ബോക്സോഫീസിൽ ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും സിനിമയുടെ വിജയാഹ്ലാദത്തിലാണ് താരം. ചിത്രത്തിന്റെ സഹ സംവിധായകനുമാണ് അദ്ദേഹം.

കുതിരവട്ടം പപ്പുവിന്റെ മകനായ ബിനു 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇതിനു പിന്നാലെ ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലും അഭിനയിച്ച് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിതാവ് ചെയ്ത കഥാപാത്രങ്ങൾ തനിക്കും ചെയ്യണമെന്ന് പറയുന്ന താരത്തിന്റെ വാക്കുകളാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. വിഷമം പിടിച്ച ചോദ്യമാണ് ഇതെന്നും ഇങ്ങനെയൊരു കാര്യം ആലോചിച്ചിട്ടില്ലെന്നുമാണ് നടൻ പറയുന്നത്. അച്ഛന്റെ കഥാപാത്രങ്ങള്‍ മാത്രമല്ല, അച്ഛന്റെ കൂടെയഭിനയിച്ചവരായ ശ്രീകുമാറിന്റെയും മാളയുടേയുമെല്ലാം കഥാപാത്രങ്ങള്‍ അവര്‍ക്ക് മാത്രം സാധിക്കുന്ന രീതിയിലാണ് ചെയ്തിട്ടുള്ളതെന്നാണ് ബിനു പപ്പു പറയുന്നത്.

Also Read:കിലി പോള്‍ കേരളത്തിലേക്ക്? മലയാള മണ്ണിലേക്ക് ഉണ്ണിയേട്ടന് സ്വാ​ഗതമെന്ന് ആരാധകർ

നമ്മള്‍ അത് വീണ്ടും ചെയ്യുമ്പോള്‍ അതിനൊപ്പം, അല്ലെങ്കില്‍ അതിന് മുകളില്‍ നില്‍ക്കണമെന്നും എന്നാൽ അത് അസാധ്യമായ കാര്യമാണെന്നും ബിനു പപ്പു പറയുന്നു. തനിക്ക് അങ്ങനെ രണ്ട് കഥാപാത്രങ്ങൾ ചെയ്യാൻ ഒരു ആ​ഗ്രഹമുണ്ടെന്നും താരം പറയുന്നു. ഒന്ന് അങ്ങാടിയിലെ അബു. രണ്ടാമത്തെ കഥാപാത്രം അവളുടെ രാവുകളിലെ സൈക്കിള്‍ റിക്ഷക്കാരന്‍ എന്നാണ് ബിനു പപ്പു പറയുന്നത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്