Krishna Kumar: കൃഷ്ണകുമാറിന്റെ മക്കൾക്കും ബിജെപിയിൽ അംഗത്വം? ‘പാർട്ടി പറഞ്ഞാൽ വട്ടിയൂർക്കാവ് മത്സരിക്കും’
Krishna Kumar About His Daughters' Politics: വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള താല്പര്യവും കൃഷ്ണ കുമാർ തുറന്നു പറഞ്ഞു.പാർട്ടി വട്ടിയൂർക്കാവിൽ മത്സരിക്കാൻ പറഞ്ഞാൽ തീർച്ചയായും മത്സരിക്കുമെന്നാണ് കൃഷ്ണ കുമാർ പറയുന്നത്.

Krishna Kumar
മലയാളികൾക്ക് ഏറെ സുപരിചിതരാണ് നടൻ കൃഷ്ണ കുമാറും കുടുംബവും. സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിന് പുറമെ രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമാണ് കൃഷ്ണ കുമാർ. ബിജെപി അനുഭാവിയാണ് കൃഷ്ണകുമാർ. ഇപ്പോഴിതാ തന്റെ മക്കളുടെ രാഷ്ട്രീയത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
താൻ ബിജെപിയിൽ ആയതുകൊണ്ട് അവർ ആ പാർട്ടിയിലേക്ക് വരണമെന്നില്ലെന്നും ആർക്കും അംഗത്വം ഇല്ലെന്നും കൃഷ്ണ കുമാർ വ്യക്തമാക്കി. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയം എന്ന വാക്കിന്റെ അർത്ഥം മനസിലാക്കിയാൽ എല്ലാവർക്കും താല്പര്യമുണ്ട്. രാഷ്ട്ര നിർമാണവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തി മാത്രമാണ് രാഷ്ട്രീയം. ഏത് പാർട്ടിയിൽ ആണെങ്കിലും അത് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണെങ്കിൽ കുഴപ്പമില്ലെന്നാണ് താരം പറയുന്നത്. താൻ ബിജെപി ആയതുകൊണ്ട് മക്കൾക്ക് അതിനോട് തന്നെ ഇഷ്ടം വരണമെന്നില്ലെന്നും താൻ നിർബന്ധിച്ചിട്ടുമില്ലെന്നും കൃഷ്ണ കുമാർ പറയുന്നു.
Also Read:‘ബിഗ് ബോസിൽ ഏറ്റവും കുറവ് പ്രതിഫലം ലഭിച്ചത് എനിക്ക്’; ആദ്യമായി തുറന്നുപറഞ്ഞ് രേണു സുധി
അവരാരും പാർട്ടിയിൽ അംഗത്വം എടുത്തിട്ടുമില്ല. താൻ തിരഞ്ഞെടുപ്പിൽ നിൽക്കുമ്പോൾ, പാർട്ടി എന്നതിനെക്കാൾ അച്ഛനെ ജയിപ്പിക്കണം, അച്ഛൻ ജയിക്കണം എന്ന ആഗ്രഹം കൊണ്ട് വരും. അതിനെ പലരും രാഷ്ട്രീയമായി കാണാറുമുണ്ടെന്നും താരം പറഞ്ഞു. ഇന്ന പാർട്ടിയോട് അവർക്ക് വലിയ താല്പര്യമൊന്നും ഇല്ലെന്നും എന്ന് വച്ച് ബിജെപിയോട് ഇഷ്ടക്കുറവും ഇല്ലെന്നും കൃഷ്ണ കുമാർ പറയുന്നു.
വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള താല്പര്യവും കൃഷ്ണ കുമാർ തുറന്നു പറഞ്ഞു. കഴിഞ്ഞ 25 വർഷമായി താൻ ജീവിക്കുന്ന സ്ഥലമാണ് വട്ടിയൂർക്കാവ് എന്നും ഇവിടെ ബന്ധങ്ങൾ ധാരാളമായുണ്ടെന്നും താരം പറയുന്നു. പാർട്ടി തീരുമാനിക്കും ആര് എവിടെ മത്സരിക്കണമെന്ന്. അത് അനുസരിക്കുക എന്നതാണ് സാധാരണ ഒരു പ്രവർത്തകൻ എന്ന നിലയിൽ തന്റെ ആഗ്രഹമെന്നും നടൻ പറഞ്ഞു. പാർട്ടി വട്ടിയൂർക്കാവിൽ മത്സരിക്കാൻ പറഞ്ഞാൽ തീർച്ചയായും മത്സരിക്കുമെന്നും താരം പറഞ്ഞു.