Maniyanpilla Raju: ’30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞു; 16 കിലോ കുറഞ്ഞു’; മണിയന്‍പിള്ള രാജു
Maniyanpilla Raju Reveals Battle With Cancer: 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞെന്നാണ് താരം പറയുന്നത്. ആദ്യഘട്ടത്തിൽ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആരോഗ്യവാനാണെന്നും നടൻ പറയുന്നു.
ഈയിടെയ്ക്കാണ് താൻ ക്യാൻസർ രോഗബാധിതനാണെന്ന കാര്യം നടനും നിർമ്മാതാവുമായ മണിയന്‍പിള്ള രാജു തുറന്നുപറഞ്ഞത്. തൊണ്ടയിൽ ക്യാൻസർ ബാധിച്ച താരം ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞെന്നാണ് താരം പറയുന്നത്. ആദ്യഘട്ടത്തിൽ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആരോഗ്യവാനാണെന്നും നടൻ പറയുന്നു.
ചികിത്സയുടെ സമയത്ത് ചില സിനിമകൾ വന്നെങ്കിലും ചെയ്യാൻ സാധിച്ചില്ലെന്നും എന്നാൽ ഇനി മുതൽ സിനികൾ ചെയ്ത് തുടങ്ങണമെന്നും അദ്ദേഹം പറയുന്നു. അസുഖം വന്നപ്പോൾ ചിലർ ഇക്കാര്യം പുറത്ത് പറയരുന്നതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ അതുകൊണ്ട് എന്ത് കാര്യമെന്നാണ് നടൻ ചോദിക്കുന്നത്. നമുക്ക് ഒരു അസുഖം വന്നാൽ പറയണം. എന്തുകൊണ്ട് ക്ഷീണിച്ചു എന്നൊക്കെയുള്ള കാര്യം പറയണം. താൻ ഇടയ്ക്ക് നന്നായി ക്ഷിണിച്ചു. 82 കിലോ ഉണ്ടായിരുന്ന താൻ അസുഖം കഴിഞ്ഞപ്പോഴത്തേക്കും 16 കിലോ കുറഞ്ഞു. ഇതോടെ 66 കിലോയിലെത്തി. ഇപ്പോൾ 69 കിലോയിലെത്തിയെന്നും ഇനി ഒരു 72 ആക്കണം. അതാണ് തന്റെ ഉയരത്തിന് ആവശ്യമായ ഭാരമെന്നാണ് നടൻ പറയുന്നത്.
Also Read: ‘തുടരും സിനിമയുടെ ഷൂട്ട് കഴിഞ്ഞ് പോകുമ്പോഴാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞത്’; മണിയൻപിള്ള രാജു
ശ്രീകുമാരന്‍ തമ്പിയുടെ മോഹിനിയാട്ടത്തിലൂടെയാണ് താന്‍ സിനിമയിലേക്ക് എത്തിയത് എന്നാണ് താരം പറയുന്നത്. 50 വർഷമായി സിനിമയിൽ. മലയാളത്തിൽ ഏറ്റവും നല്ല ഭക്ഷണം കൊടുക്കുന്നത് താനാണെന്നാണ് നടൻ പറയുന്നത്. യൂണിറ്റിൽ ഒരു നായകൻ ഓറഞ്ച് ജ്യൂസ് കുടിക്കുമെങ്കിൽ തന്റെ സെറ്റിലെ എല്ലാവർക്കും ഓറഞ്ച് ജ്യൂസ് ലഭിച്ചിരിക്കണമെന്ന് തനിക്ക് നിർബന്ധമാണെന്നും കാരണം താനൊക്കെ അത് കണ്ട് ഒരുപാട് വിഷമിച്ച് ഇരുന്നിട്ടുണ്ടെന്നും മണിയന്‍ പിള്ള രാജു പറുന്നു. കൌമുദി മൂവീസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.