AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ram Charan Wax Statue: റാം ചരണിന്റെ മെഴുക് പ്രതിമ കണ്ട് ആശയക്കുഴപ്പത്തിൽ മകൾ; ക്ലിൻ കാരയുടെ വീഡിയോ വൈറൽ

Ram Charan Daughter Adorable Video: റാം ചരണിന്റെ മകൾ ക്ലിൻ കാര തന്റെ അച്ഛന്റെ മെഴുകു പ്രതിമ കണ്ട് ആകെ ആശയക്കുഴപ്പത്തിൽ ആകുന്നതാണ് വീഡിയോ. റാം ചരണിന്റെ ഭാര്യ ഉപാസന തന്നെയാണ് ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Ram Charan Wax Statue: റാം ചരണിന്റെ മെഴുക് പ്രതിമ കണ്ട് ആശയക്കുഴപ്പത്തിൽ മകൾ; ക്ലിൻ കാരയുടെ വീഡിയോ വൈറൽ
മെഴുക് പ്രതിമയ്‌ക്കൊപ്പം റാം ചരണും, ഭാര്യ ഉപാസനയും, മകൾ ക്ലിൻ കാരയുംImage Credit source: Instagram
nandha-das
Nandha Das | Updated On: 13 May 2025 16:44 PM

കേരളത്തിൽ നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് റാം ചരൺ. കഴിഞ്ഞ ദിവസമാണ്, ലണ്ടനിലെ പ്രശസ്ത മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിൽ തന്റെ മെഴുക് പ്രതിമ താരം അനാച്ഛാദനം ചെയ്തത്. റാം ചരണിനൊപ്പം അദ്ദേഹത്തിന്റെ വളർത്തുനായ റൈമിനെയും ഉൾപ്പെടുത്തിയാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. എന്നാൽ, മെഴുകു പ്രതിമ കണ്ടുള്ള റാം ചരണിന്റെ മകളുടെ പ്രതികരണം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

റാം ചരണിന്റെ മകൾ ക്ലിൻ കാര തന്റെ അച്ഛന്റെ മെഴുകു പ്രതിമ കണ്ട് ആകെ ആശയക്കുഴപ്പത്തിൽ ആകുന്നതാണ് വീഡിയോ. സ്റ്റേജിലേക്ക് ഓടിക്കയറിയ ക്ലിൻ കാര നേരെ ചെന്നത് പ്രതിമയുടെ അടുത്തേക്കായിരുന്നു. അതിന് അടുത്തിരുന്ന റാം ചരൺ മകളെ തന്റെ അടുത്തേക്ക് വിളിക്കുന്നതും വീഡിയോയിൽ കാണാം. എന്നിട്ടും സംശയം തീരാതെ മകൾ മെഴുകു പ്രതിമയെയും അച്ഛനെയും മാറിമാറി നോക്കുന്നുണ്ട്. ഈ രസകരമായ വീഡിയോ റാം ചരണിന്റെ ഭാര്യ ഉപാസന തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അൽപ നേരം കൊണ്ട് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

ALSO READ: ഡബിളാ ഡബിൾ; ലണ്ടനിലെ മ്യൂസിയത്തിൽ രാം ചരണിന്റെ മെഴുക് പ്രതിമ, കൂടെ വളർത്തുനായ റൈമും

പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ റാം ചരണിനോടൊപ്പം അച്ഛന്‍ ചിരഞ്ജീവി, അമ്മ സുരേഖ, ഭാര്യ ഉപാസന കൊനിഡേല, മകള്‍ ക്ലിന്‍ കാര കൊനിഡേല എന്നിവരും പങ്കെടുത്തു. ഒപ്പം വളർത്തുനായ റൈമും ഉണ്ടായിരുന്നു. 2023ൽ ഓസ്‌കാർ വേദിയിൽ റാം ചരൺ ധരിച്ചിരുന്ന കറുത്ത വെൽവെറ്റ് ബന്ധ്ഗാല സ്യൂട്ടിലാണ് മെഴുക് പ്രതിമ തീർത്തിരിക്കുന്നത്. സന്ദർശകർക്ക് മെയ് 19വരെ ലണ്ടനിലെ മ്യൂസിയത്തിൽ പ്രതിമ കാണാം. ശേഷം പൊതുജനങ്ങൾക്കായി സിംഗപ്പൂരിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തിലേക്ക് മാറ്റുമെന്നാണ് വിവരം.