Mohanlal: തിരുമലക്കോവിൽ സന്ദർശിച്ച് മോഹന്‍ലാല്‍; ചെമ്പില്‍ തീര്‍ത്ത വേല്‍ സമര്‍പ്പിച്ച് താരം
Mohanlal Visits Thirumalakkovil Temple: തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ-ശോഭന മുഖ്യകഥാപാത്രമായി എത്തിയ ചിത്രമാണ് തുടരും. ഈ സിനിമയിലെ ‘കൊണ്ടാട്ടം’ പാട്ടിലും തിരുമല മുരുകനെക്കുറിച്ചുള്ള പരാമർശമുണ്ട്.

Mohanlal
കേരള-തമിഴ്നാട് അതിർത്തിയിലെ ചെങ്കോട്ട തിരുമലക്കോവിൽ സന്ദർശിച്ച് നടൻ മോഹൻലാൽ. ഇന്ന് രാവിലെ ആറരയോടെയാണ് മോഹൻലാലും സുഹൃത്തുക്കളും പൻപൊഴി തിരുമല കുമാരസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയത്. ദർശനം നടത്തിയ താരം വഴിപാടായി ചെമ്പിൽ പൊതിഞ്ഞ വേലും സമർപ്പിച്ചു.
ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചാണ് താരം ഇവിടെ നിന്ന് മടങ്ങിയത്. നിരവധി പ്രമുഖരായ താരങ്ങൾ ഇതിനു മുൻപ് ഇവിടെ എത്തിയിട്ടുണ്ട്. ദക്ഷിണപഴനിയെന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്രമാണ് തിരുമലക്കോവിൽ. കേരളത്തിൽ നിന്ന് നൂറുകണക്കിന് സന്ദർശിക്കരാണ് ഇവിടെ എത്തുന്നത്. മലമുകളിൽ നൂറ്റാണ്ടുകൾക്കുമുൻപ് നിർമിച്ചതാണ് ഈ ക്ഷേത്രം.
തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ-ശോഭന മുഖ്യകഥാപാത്രമായി എത്തിയ ചിത്രമാണ് തുടരും. ഈ സിനിമയിലെ ‘കൊണ്ടാട്ടം’ പാട്ടിലും തിരുമല മുരുകനെക്കുറിച്ചുള്ള പരാമർശമുണ്ട്.
600 വര്‍ഷങ്ങൾക്ക് മുൻപാണ് ഈ ക്ഷേത്രം പണിതത്. ഇത് മുഴുവനും കരിങ്കലുകൊണ്ട് നിർമിച്ചതാണ്. നൂറ്റാണ്ടുകൾക്കുമുൻപ് ശിവകാമി അമ്മയാറാണ് തിരുമലക്കോവിൽ പണിതീർത്തതെന്ന് ക്ഷേത്രം രേഖയിലുണ്ട്. ക്ഷേത്രത്തിന്റെ ആദ്യ ഭാഗങ്ങൾ നിർമിച്ചത് പന്തളം രാജാവാണെന്നും പറയപ്പെടുന്നു. മുരുകൻ ‘കുമാരസ്വാമി’യെന്ന പേരിലാണ് ഇവിടെ പ്രസിദ്ധം.
ഈ ക്ഷേത്രത്തിൽ നിരവധി സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ സിനിമയടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.