AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sibin Benjamin: ‘ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം, മോശം ഭൂതകാലമുള്ളവരാണ് ഞങ്ങള്‍; ആര്യയുമായുള്ള ബന്ധത്തെക്കുറിച്ച് സിബിന്‍

Sibin Benjamin about marriage with Arya Badai: ആദ്യ ബന്ധത്തിൽ ആര്യക്ക് ഖുഷി എന്ന് പേരുള്ള മകളുണ്ട്. വേർപിരിഞ്ഞെങ്കിലും ആദ്യ ഭർത്താവുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ടെന്നും മകളുടെ കാര്യത്തിൽ അദ്ദേഹം യാതൊരു വിട്ടുവീഴ്ചയും നടത്താറില്ലെന്നും ആര്യ പറഞ്ഞിട്ടുണ്ട്.

Sibin Benjamin: ‘ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം, മോശം ഭൂതകാലമുള്ളവരാണ് ഞങ്ങള്‍; ആര്യയുമായുള്ള ബന്ധത്തെക്കുറിച്ച് സിബിന്‍
Nithya Vinu
Nithya Vinu | Published: 30 May 2025 | 03:25 PM

ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയമായ താരങ്ങളാണ് ആര്യയും സിബിനും. ഇരുവരും വിവാഹിതരാകാൻ‌ പോകുന്നു എന്ന വാർത്ത കഴിഞ്ഞയാഴ്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്കുവെച്ച് കൊണ്ടായിരുന്നു വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ ആര്യയെക്കുറിച്ച് സിബിൻ പറഞ്ഞ കാര്യങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. യൂട്യൂബ് ചാനലായ ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സിബിന്റെ പ്രതികരണം.

‘എൻഗേജ്മെന്റ് ഫോട്ടോകൾക്കു താഴെ നല്ല കമന്റുകൾ കാണുന്നതിൽ ഒരുപാട് സന്തോഷം. വിവാ​ഹം രണ്ടുപേരും ആലോചിച്ച് എടുത്ത തീരുമാനമാണത്. എല്ലാവരും പിന്തുണയ്ക്കുന്നുവെന്ന് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. വ്യക്തി ജീവിതത്തിൽ‌ എനിക്ക് വളരെ മോശം ഭൂതകാലമുണ്ട്. ആര്യയ്ക്കും അതുപോലെ തന്നെയാണ്. മാത്രമല്ല ഞങ്ങൾക്ക് രണ്ട് പേർക്കും പരസ്പരം അറിയാവുന്നതാണ്. അതുകൊണ്ടാണ് വിവാഹം കഴിക്കാം എന്നു തീരുമാനിച്ചത്.

‘എനിക്ക് എല്ലായിടത്തും പോകുമ്പോൾ ഞാനായി തന്നെ ഇരിക്കാനാണ് ഇഷ്ടം. എൻഗേജ്മെന്റിനുശേഷം പുറത്തിറങ്ങുമ്പോഴെല്ലാം ആര്യയെ കുറിച്ചാണ് ചോദ്യങ്ങൾ. അടുത്ത് പരിചയമുള്ള ആളുകളെപ്പോലെയാണ് നമ്മളെ എവിടെ വെച്ച് കണ്ടാലും പലരും ട്രീറ്റ് ചെയ്യുന്നത്’ സിബിൻ പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രണ്ടുപേരും ഒരുമിച്ചുള്ള ഒരവസരത്തിൽ പറയാമെന്നും സിബിൻ വ്യക്തമാക്കി.

ആര്യയുടെയും സിബിന്റെയും രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ ആര്യക്ക് ഖുഷി എന്ന് പേരുള്ള മകളുണ്ട്. വേർപിരിഞ്ഞെങ്കിലും ആദ്യ ഭർത്താവുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ടെന്നും മകളുടെ കാര്യത്തിൽ അദ്ദേഹം യാതൊരു വിട്ടുവീഴ്ചയും നടത്താറില്ലെന്നും ആര്യ പറഞ്ഞിട്ടുണ്ട്.