AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal Hospitalised : കടുത്ത പനി, ശരീര വേദന; മോഹന്‍ലാല്‍ ആശുപത്രിയില്‍

Mohanlal Health Update : കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഈ വിവരം ആശുപത്രി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്.

Mohanlal Hospitalised : കടുത്ത പനി, ശരീര വേദന; മോഹന്‍ലാല്‍ ആശുപത്രിയില്‍
Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 28 Aug 2024 | 11:59 AM

കൊച്ചി:  കടുത്ത പനിയും ശ്വാസ തടസവും മൂലം നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വിവരം ആശുപത്രി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. ആരോഗ്യാവസ്ഥ വീണ്ടെടുക്കുന്നത് വരെ ഇതേ താരത്തിന് ഡോക്ടർമാർ 5 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.

തിരക്കുള്ള സ്ഥലങ്ങളിലെ പരമാവധി സന്ദർശനം ഒഴിവാക്കാനും നിർദ്ദേശമുണ്ടെന്ന്  മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അദ്ദേഹത്തിൻ്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

മോഹൻലാൽ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ആരാധകർ പ്രാർത്ഥയോടെ കാത്തിരിക്കുകയാണ്. താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടയിൽ വിവിധ സോഷ്യൽ ഹാൻഡിലുകളിലും മോഹൻലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് വാർത്തകളുണ്ട്.

 

താരത്തിൻ്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം എമ്പുരാൻ്റെ ഗുജറാത്ത് ഷൂട്ടിംഗ് ഷെഡ്യൂളും മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബറോസിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് പനി പിടിപ്പെട്ടതെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.