5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2: Empuraan: മമ്മൂട്ടി എമ്പുരാനിലുണ്ടോ? സസ്‌പെന്‍സ് വെളിയില്‍ പോകാന്‍ സമ്മതിക്കില്ല; പറഞ്ഞ് പോയാല്‍ കുളമാകുമെന്ന് നന്ദു

Mohanlal-Prithviraj's Empuraan: തനിക്ക് തിരുവനന്തപുരം കൊച്ചി പാലക്കാട് എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് എവിടെയൊക്കെ നടന്നുവെന്ന് അവർക്ക് തന്നെ അറിയില്ല. കാരണം അത്രയൊക്കെ സ്ഥലങ്ങളില്‍ ഷൂട്ട് നടന്നു. ഇതിൽ ഏതെങ്കിലും ലൊക്കേഷനില്‍ മമ്മൂട്ടി പോയി അഭിനയിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നാണ് താരം പറയുന്നത്.

L2: Empuraan: മമ്മൂട്ടി എമ്പുരാനിലുണ്ടോ? സസ്‌പെന്‍സ് വെളിയില്‍ പോകാന്‍ സമ്മതിക്കില്ല; പറഞ്ഞ് പോയാല്‍ കുളമാകുമെന്ന് നന്ദു
Empuraan (2)Image Credit source: facebook
sarika-kp
Sarika KP | Published: 15 Mar 2025 10:23 AM

‌മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാൻ. ഇതിനിടെയിലേക്കാണ് എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയ ഇളക്കി മറിക്കുന്ന ചര്‍ച്ചയാണ് നടന്നത്. ഇതിനു പ്രധാന കാരണം ചിത്രരത്തിൽ മോഹന്‍ലാലിനൊപ്പം മമ്മൂട്ടി കൂടി ഉണ്ടാകുമോ എന്നതാണ്. ടീസറിലെ സൂചനകള്‍ വെച്ച് ആളുകള്‍ പല തരത്തിലുളള തിയറികളും ഇത് സംബന്ധിച്ചുണ്ടാക്കി.

ഇതിനു ആക്കം കൂട്ടുന്നതായിരുന്നു ടീസര്‍ ലോഞ്ചിന് മമ്മൂട്ടി എത്തിയത്. മോഹന്‍ലാലും പൃഥ്വിരാജും അടക്കമുളളവര്‍ കറുപ്പ് നിറത്തിലുളള വേഷത്തിലെത്തിയപ്പോള്‍ മമ്മൂട്ടി വെള്ള ധരിച്ച് എത്തിയതോടെ ഏത് കഥാപാത്രമായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന തരത്തിലുള്ള ചർച്ചകൾ തുടങ്ങി. ഇപ്പോഴിതാ എമ്പുരാനില്‍ മമ്മൂട്ടി ഉണ്ടോ എന്ന് ചോദ്യത്തിന് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ നന്ദു. ന്യൂസ് 18 കേരളത്തോടാണ് നന്ദുവിന്റെ പ്രതികരണം.

Also Read:‘നിങ്ങളുടെ ഉയര്‍ച്ചയുടെ നിമിഷത്തിൽ, സൂക്ഷിക്കുക’; എമ്പുരാൻ പോസ്റ്റർ വൈറൽ

ചിത്രത്തിൽ മമ്മൂട്ടിയുണ്ടോ എന്ന കാര്യം തനിക്കും അറിയില്ലെന്നാണ് നന്ദു പറയുന്നത്. മമ്മൂട്ടിയുടേതായി പുറത്ത് വന്നത് ഒരു എഐ ജനറേറ്റഡ് ചിത്രം ആയിട്ടാണ് തോന്നിയിട്ടുളളത്. അതേതോ വിരുതന്‍ കാണിച്ച വേലയാണ്. അതേക്കുറിച്ച് ചോദിക്കാൻ താൻ ഇതുവരെ പോയിട്ടില്ലെന്നും തീയറ്ററിൽ ചിത്രം എത്തിയിട്ട് വേണം തനിക്കും ഇക്കാര്യം അറിയാൻ എന്നാണ് നന്ദു പറയുന്നത്.

തനിക്ക് തിരുവനന്തപുരം കൊച്ചി പാലക്കാട് എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് എവിടെയൊക്കെ നടന്നുവെന്ന് അവർക്ക് തന്നെ അറിയില്ല. കാരണം അത്രയൊക്കെ സ്ഥലങ്ങളില്‍ ഷൂട്ട് നടന്നു. ഇതിൽ ഏതെങ്കിലും ലൊക്കേഷനില്‍ മമ്മൂട്ടി പോയി അഭിനയിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നാണ് താരം പറയുന്നത്.

താൻ ഇതുവരെ അതിനെക്കുറിച്ച് ചോദിച്ചിട്ടില്ല ചോ​ദിച്ചാലും അവര്‍ ഇല്ലെന്നേ പറയുകയുളളൂ. കാരണം സസ്‌പെന്‍സ് ഒരു കാരണവശാലും വെളിയില്‍ പോകാന്‍ സമ്മതിക്കില്ല. ചിലപ്പോൾ നമ്മുടെ ഉള്ളിൽ തന്നെ നിൽക്കണമെന്നില്ല. അഥവാ ഉണ്ടെന്ന് പറഞ്ഞ് പോയാല്‍ കുളമാകും. മാർ‍ച്ച് 27ന് തിയറ്ററില്‍ പോയിട്ട് വേണം അദ്ദേഹം ഉണ്ടോ ഇല്ലയോ എന്ന് തനിക്കും അറിയാന്‍ എന്നും നന്ദു പറഞ്ഞു.