AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajesh Madhavan Marriage: നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി; വധു ദീപ്തി കാരാട്ട്

Actor Rajesh Madhavan Marriage: നിലവിൽ, പെണ്ണും പൊറാട്ടും എന്ന പുതിയ ചിത്രത്തിലൂടെ സംവിധായകൻ ആകാനുള്ള ഒരുക്കത്തിലാണ് രാജേഷ്.

Rajesh Madhavan Marriage: നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി; വധു ദീപ്തി കാരാട്ട്
രാജേഷ് മാധവൻ, ദീപ്തി കാരാട്ട് (Image Credits: Social Media)
Nandha Das
Nandha Das | Updated On: 12 Dec 2024 | 10:36 AM

നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. രാജേഷ് മാധവൻ നടനെന്ന നിലയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെയാണ്. ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി ആയിരുന്നു.

കാസർഗോഡ് കൊളത്തൂർ സ്വദേശിയാണ് രാജേഷ് മാധവൻ. ദീപ്തി പാലക്കാട് സ്വദേശിയാണ്. പ്രൊഡക്ഷൻ കൺട്രോളർ ആയാണ് രാജേഷ് സിനിമയിൽ തുടക്കം കുറിക്കുന്നത്. പിന്നീട് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. തുടർന്ന്, തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച രാജേഷ്, കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിച്ചു.

ALSO READ: ആരാധകരുടെ സ്വന്തം തലൈവര്‍ക്ക് ഇന്ന് 74-ാം ജന്മദിനം; ശിവാജി റാവു എങ്ങനെ രജനികാന്തായി ?

കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ, പെണ്ണും പൊറാട്ടും എന്ന പുതിയ ചിത്രത്തിലൂടെ സംവിധായകൻ ആകാനുള്ള ഒരുക്കത്തിലാണ് രാജേഷ്.

അതേസമയം, ഇന്ത്യൻ പോലീസ് ഫോഴ്സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യൻ, കെയർഫുൾ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ദീപ്തിയാണ്. ത്രിതീയ എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ ഡിസൈനറായും അവർ പ്രവർത്തിച്ചിട്ടുണ്ട്.