AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Santhosh Keezhattur son: ‘ഹെൽമറ്റ് കൊണ്ടടിച്ചു, പൊതിരെ തല്ലി’; സന്തോഷ് കീഴാറ്റൂരിന്റെ മകനെയും കൂട്ടുക്കാരെയും ബിജെപി പ്രവര്‍ത്തകർ മർദിച്ചതായി പരാതി

Actor Santhosh Keezhattur son attacked: ബോർഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ബിജെപി അനുഭാവികളാണ് ആക്രമിച്ചതെന്ന് സന്തോഷിന്റെ മകൻ യദു പറഞ്ഞു. മകനെ ഹെൽമറ്റ് വച്ച് മർദിച്ചുവെന്നും തല്ലിയെന്നും സന്തോഷ് ഫെയ്സ് ബുക്കിൽ പങ്ക് വച്ച കുറിപ്പിൽ ആരോപിച്ചു. മർദിച്ചയാളുടെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്.

Actor Santhosh Keezhattur son: ‘ഹെൽമറ്റ് കൊണ്ടടിച്ചു, പൊതിരെ തല്ലി’; സന്തോഷ് കീഴാറ്റൂരിന്റെ മകനെയും കൂട്ടുക്കാരെയും ബിജെപി പ്രവര്‍ത്തകർ മർദിച്ചതായി പരാതി
nithya
Nithya Vinu | Updated On: 22 May 2025 12:44 PM

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും കൂട്ടുക്കാരെയും മർദിച്ചതായി പരാതി. സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് വരുമ്പോൾ തൃച്ചംബരം ചിന്മയ സ്കൂളിന് സമീപത്ത് വച്ചാണ് കുട്ടികൾക്ക് മർദനമേറ്റത്.

ആക്രമിച്ചത് ബിജെപി പ്രവർത്തകരാണെന്നും തന്റെ പേര് പറഞ്ഞ് കൊണ്ടാണ് മർദിച്ചതെന്നും സന്തോഷ് പ്രതികരിച്ചു. ബോർഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ബിജെപി അനുഭാവികളാണ് ആക്രമിച്ചതെന്ന് സന്തോഷിന്റെ മകൻ യദു പറഞ്ഞു. മകനെ ഹെൽമറ്റ് വച്ച് മർദിച്ചുവെന്നും തല്ലിയെന്നും സന്തോഷ് ഫെയ്സ് ബുക്കിൽ പങ്ക് വച്ച കുറിപ്പിൽ ആരോപിച്ചു. മർദിച്ചയാളുടെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്.

സന്തോഷ് കീഴാറ്റൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

‘എന്തൊരു ഭയാനകമായ രാത്രി. ഉറങ്ങാൻ പറ്റുന്നില്ല. ആൺകുട്ടികൾ പോലും സുരക്ഷിതരല്ല.
ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ എന്തെങ്കിലും സംഭവിച്ചു പോയെങ്കിലോ? ഓർക്കാൻ വയ്യ, പല സന്ദർഭങ്ങളിലും എന്നെക്കാൾ കരുത്തോടെ പെരുമാറിയ ഉണ്ണി അച്ചാ എന്നെ ഹെൽമെറ്റ് കൊണ്ട് അടിച്ചു, കൂട്ടുകാരെയും പൊതിരെ തല്ലി ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത് എന്ന് കരഞ്ഞു പറഞ്ഞപ്പോൾ ഞാനും ഏട്ടനും ആദുവും ഓടുകയായിരുന്നു അല്ല പറക്കുകയായിരുന്നു.

സ്കൂളിൻ്റെ മുന്നിൽ എത്തിയപ്പോൾ ഒരു വലിയ ജനകൂട്ടം. പേടിച്ച് വിറച്ച് കുട്ടികൾ ഒരു വീട്ടിൽ കഴിയുകയായിരുന്നു. അതും രണ്ട് ദിവസം മുമ്പ് ഇതേ സ്കൂളിൽ വെച്ചാണ് 50 ൽ പരം ആൾക്കാർ പങ്കെടുത്ത കളക്ടർ അടക്കം ഭാഗമായ വലിയൊരു സാംസ്കാരിക പ്രവർത്തനത്തിൻ്റെ ഭാഗമായി അഭിനയ പരിശീലന ക്യാമ്പ് യദു സാന്ത് കോർഡിനേറ്റ് ചെയ്തത്. ആ സാംസ്കാരിക പരിപാടിയിൽ
തിരിഞ്ഞു നോക്കാത്ത മനുഷ്യത്വം ഇല്ലാത്തവരാണ് ചെറിയ മക്കളെ തല്ലി ചതച്ചത്.

കൂട്ടുകാരൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്കൂളിന് മുന്നിൽ വെച്ച് ഒരു കാരണവും ഇല്ലാതെ എൻ്റെ മോൻ യദു സാന്തിനെയും കൂട്ടുകാരെയും ഒരു പറ്റം ക്രിമിനലുകൾ മാരകമായി ആക്രമിക്കുകയായിരുന്നു. 17 വയസ്സുള ചെറിയ മക്കളെ തല്ലി ചതച്ച തൃച്ചംബരത്തെ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക. കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെ നിങ്ങളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരിക തന്നെ ചെയ്യും.’