Bigg Boss Malayalam Season 7: ഒടുവിൽ ഏഴാം ബിഗ് ബോസ്, ആരൊക്കെയാണ് മത്സരാർഥികൾ
Bigg Boss Malayalam Season 7 Launching Date : വിവിധ എൻ്റർടെയിൻമെൻ്റ് വെബ്സൈറ്റുകൾ പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം ആഗസ്റ്റ് ആദ്യവാരം ഷോ ആരംഭിക്കുമെന്നാണ് വിവരം. ഇത് ആഗസ്റ്റ് 3 അല്ലെങ്കിൽ ആഗസ്റ്റ് 10 തീയ്യതികളിൽ ആയേക്കുമെന്നാണ് സൂചന
അങ്ങനെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിഗ് ബോസ് സീസൺ ഏഴിൻ്റെ പ്രഖ്യാപനം. മോഹൻലാലിൻ്റെ ജന്മദിനത്തിലായിരുന്നു പുതിയ പ്രഖ്യാപനം. പുതിയ സീസണിൽ മോഹൻലാൽ ഉണ്ടാകുമോ? ഇല്ലയോ ? എന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്തായാലും അത്തരം ചോദ്യങ്ങൾക്കെല്ലാം പുതിയ ലോഗോ എത്തിയതോടെ വിരാമമായിരിക്കുകയാണ്. വിവാദങ്ങളിൽ നിറഞ്ഞതായിരുന്നു ബിഗ് ബോസ് സീസൺ-6 ബോഡി ബിൽഡിംഗ് താരം ജിൻ്റോ ആയിരുന്നു സീസൺ-6-ൻ്റെ വിജയി. അതേസമയം ഷോയിലെ ആക്രമ രംഗങ്ങൾക്കെതിരെ കേരള ഹൈക്കോടതിയിൽ ഹർജി എത്തുകയും വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് ഇടപടാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ബിഗ് ബോസ് സീസൺ-7 എന്ന് ആരംഭിക്കും
വിവിധ എൻ്റർടെയിൻമെൻ്റ് വെബ്സൈറ്റുകൾ പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം ആഗസ്റ്റ് ആദ്യവാരം ഷോ ആരംഭിക്കുമെന്നാണ് വിവരം. ഇത് ആഗസ്റ്റ് 3 അല്ലെങ്കിൽ ആഗസ്റ്റ് 10 തീയ്യതികളിൽ ആയേക്കുമെന്നാണ് സൂചന എന്ന് ഫിൽമിബീറ്റ് പങ്ക് വെച്ച ലേഖനത്തിൽ പറയുന്നു. അതിനിടയിൽ മത്സരാർഥികൾ സംബന്ധിച്ചും ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
കണ്ടൻ്റ് ക്രിയേറ്റർ ജസീൽ ജസി, ആദില-നോറ, രേണു സുധി, അവതാരകൻ രോഹൻ, വ്ളോഗർ പ്രണവ് കൊച്ചു, ദാസേട്ടൻ കോഴിക്കോട്, നടൻ കൃഷ്ണകുമാർ, യൂട്യൂബർ കുഞ്ഞൻ പാണ്ടിക്കാട്, നടി സീമാ ജി നായർ, നടൻ ജിഷിൻ മോഹൻ, അഖിൽ കവലയൂർ, റീനാ ഫാത്തിമ, ബ്യൂട്ടി ബ്ലോഗർമാരായ അരുണിമ, ഷാൻ എന്നിവരും പുതിയ സീസണിൽ ഉണ്ടാവുമെന്നും ചില പ്രവചനങ്ങളുണ്ട്. ഇതിലൊന്നും കൃത്യമായ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
മുൻ വിജയികൾ ഇവർ
സീസൺ 1- സാബുമോൻ
സീസൺ- 2- നടന്നില്ല
സീസൺ- 3- മണിക്കുട്ടൻ
സീസൺ-4- ദിൽഷ പ്രസന്നൻ
സീസൺ-5- അഖിൽ മാരാർ
സീസൺ-6- ജിൻ്റോ ബോഡി ക്രാഫ്റ്റ്