Shane Nigam: അന്ന് നിർമ്മാതാവിനോട് കയർത്തു സംസാരിക്കേണ്ടി വന്നു! എന്നെ ആരും അർഹിക്കുന്നില്ല; ഷെയിൻ നിഗം
Shane Nigam about Attachment Issue: ഡയറക്ടർ ഒരു 14 ഷോട്ട് ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞുവെച്ചു, എന്നാൽ 7 ഷോട്ട് മാത്രമേ എടുക്കാൻ പറ്റിയുള്ളു ബാക്കി സമയം നിർമ്മാതാവ് അനുവദിച്ചില്ല എന്നൊക്കെ വരുമ്പോൾ ഞാൻ നിർമാതാവിനോട് കയർക്കുമായിരുന്നു.

Shane Nigam
ചുരുങ്ങിയ സിനിമകളിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ച നടനാണ് ഷെയിൻ നിഗം. മലയാളികളുടെ പ്രിയതാരം അന്തരിച്ച കലാഭവൻ അഭിയുടെ മകനാണ് ഷെയിൻ. എന്നാൽ താരപുത്രനെന്നതിലുപരി ഷെയിനിന് തന്റേതായ ഒരു ഇടം സിനിമാ ലോകത്ത് സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.
എന്നാൽ പലപ്പോഴും താരത്തിന്റെ നിലപാടുകളും വ്യക്തിജീവിതവും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ ഷെയിൻ തന്റെ കഴിവിന്റെ പരമാവധി സിനിമയ്ക്കായി സമർപ്പിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ വ്യക്തിപരമായി എത്തരത്തിൽ ബാധിച്ചിരുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഷെയിൻ. സിനിമാ കരിയറിന്റെ തുടകത്തിൽ ഷെയിൻ സ്വന്തം കാര്യത്തിൽ ഒട്ടും വില കൽപ്പിച്ചിരുന്നില്ലെന്നാണ് പറയുന്നത്.
തനിക്ക് ലഭിച്ച കഥാപാത്രങ്ങൾ മാത്രമാണ് അന്ന് മനസ്സിൽ ഉണ്ടാവുക. അതിനുവേണ്ടി മാത്രമാണ് താൻ ചിന്തിക്കുക. അത്തരത്തിൽ തനിക്ക് സ്വയം ഒരു വില ആദ്യം ഒന്നും നൽകിയിരുന്നില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. എന്നാൽ ആ ഒരു അവസ്ഥ എന്നെ എല്ലാതരത്തിലും ബാധിച്ചു.
അതിന്റെ ഷൂട്ടും കാര്യങ്ങളും എന്നെ വല്ലാതെ അലട്ടിയിരുന്നു. അതായത് ഡയറക്ടർ ഒരു 14 ഷോട്ട് ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞുവെച്ചു, എന്നാൽ 7 ഷോട്ട് മാത്രമേ എടുക്കാൻ പറ്റിയുള്ളു ബാക്കി സമയം നിർമ്മാതാവ് അനുവദിച്ചില്ല എന്നൊക്കെ വരുമ്പോൾ ഞാൻ നിർമാതാവിനോട് കയർക്കുമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല സിനിമ നന്നാവണമെന്ന് പ്രൊഡ്യൂസർക്ക് കൂടെ തോന്നണമല്ലോ എന്ന ചിന്തയിലേക്ക് മാറി.
പക്ഷേ ആ സമയങ്ങളിൽ താൻ മറ്റെന്തെങ്കിലും സാഹചര്യം വരുമ്പോൾ ഈ കാര്യങ്ങൾ പറഞ്ഞു നിർമ്മാതാവിനോട് കയർക്കുമായിരുന്നു. അത്പ നടക്കില്ല ചേട്ടാ എന്നൊക്കെ പറഞ്ഞ് വഴക്കിടും. എന്നാൽ അത് പിന്നീട് ജനം വേറെ രീതിയിലാണ് കാണുന്നതെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ മാറാനായി ശ്രമിച്ചു.
എല്ലാ നിർമ്മാതാക്കളും അങ്ങനെയാണെന്നല്ല. ഒരുപാട് നല്ല നിർമ്മാതാക്കളോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ആദ്യം വല്ലാത്ത അറ്റാച്ച്മെന്റ് ഇഷ്യൂ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അത്രയ്ക്കില്ല. കാരണം എന്നെ ആ രീതിയിൽ മറ്റുള്ളവർ അർഹിക്കുന്നില്ല എന്ന് തോന്നി. ആളുകൾ തെറ്റിദ്ദരിക്കുകയാണെന്ന തിരിച്ചറിവുണ്ടായി. തന്റെ ജോലി ചെയ്യുക പോരുക അതാണ് ഇപ്പോഴത്തെ ഒരു രീതിയെന്നും ഷെയിൻ നിഗം പറഞ്ഞു.