Shankar: ‘അന്ന് ആരാധികമാർ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി, കാലിൽ തൊട്ട് നമസ്കരിക്കും’; ശങ്കർ
Actor Shankar Fan Moment: ആദ്യ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ തനിക്ക് ചുറ്റുംനടന്ന കാര്യങ്ങൾ വിശ്വസിക്കാൻ പോലും കഴിയില്ലെന്ന് പറയുകയാണ് ശങ്കർ.
1980കളിൽ മലയാള സിനിമയിലും തമിഴകത്തും തിളങ്ങി നിന്നിരുന്ന നടനാണ് ശങ്കർ. ‘ഒരു തലൈ രാഗം’ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹം അഭിനയത്തിലേക്ക് കടന്നുവരുന്നത്. തുടർന്ന്, ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തി. ഇപ്പോഴിതാ, ആദ്യ സിനിമ ഹിറ്റായപ്പോൾ തനിക്കുണ്ടായ ചില അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ശങ്കർ. യെസ് 27ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
ആദ്യ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ തനിക്ക് ചുറ്റുംനടന്ന കാര്യങ്ങൾ വിശ്വസിക്കാൻ പോലും കഴിയില്ലെന്ന് പറയുകയാണ് ശങ്കർ. തമിഴ്‌നാട്ടിൽ ഒരു സിനിമ വിജയിച്ചാലുള്ള അവസ്ഥ അറിയാലോ. ആ സിനിമ ഹിറ്റായതോടെ തനിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയായി. തമിഴ്‌നാട്ടിൽ തനിക്ക് ഒരുപാടു ആരാധകർ ഉണ്ടായിരുന്നു. നടന്നു പോകുമ്പോൾ ആളുകൾ കാലിൽ തൊട്ട് നമസ്കരിക്കാൻ തുടങ്ങിയെന്നും ശങ്കർ പറയുന്നു. ഇതോടെ, ടാക്സിയിലൊക്കെ യാത്ര ചെയ്തിരുന്ന താൻ കാർ വാങ്ങിയെന്നും അദ്ദേഹം പറയുന്നു.
തന്റെ സഹോദരിയുടെ വിവാഹത്തിനായി തമിഴ്‌നാട്ടിൽ നിന്ന് ഗുരുവായൂരിലേക്ക് വരുന്ന സമയത്തുണ്ടായ ഒരു അനുഭവവും അദ്ദേഹം പങ്കുവെച്ചു, ഗുരുവായൂരിലേക്ക് വരുന്നതിനിടെ കാർ ഒരു ചെറിയ ചായക്കടയുടെ മുന്നിൽ നിർത്തി. താൻ അധികമൊന്നും ചിന്തിച്ചിരുന്നില്ല. ഡ്രൈവർ ഇറങ്ങി ചായ പറഞ്ഞു. താൻ കാറിൽ തന്നെ ഇരുന്നു. ഇതിനിടയിൽ ചായക്കടക്കാരൻ തന്നെ കണ്ടുവെന്നും ശങ്കർ പറയുന്നു.
അവസാനം പോലീസ് എത്തിയിട്ടാണ് തന്നെ അവിടുന്ന് ഇറക്കി കൊണ്ടുപോയത്. തന്നെ കണ്ടതും ആ പ്രദേശം മുഴുവൻ ഇളകി വന്നിരുന്നു. തമിഴ്‌നാട്ടിൽ മാത്രമല്ല, നമുക്ക് സ്റ്റാർഡം നിലനിൽക്കുന്ന സമയത്ത് എല്ലായിടത്തും ഇങ്ങനെ തന്നെയാകുമെന്നും ശങ്കർ കൂട്ടിച്ചേർത്തു.